Tuesday, August 7, 2012

വെറുതെ..

കുയിലിണ കൂവുന്ന മധുരഗാനത്തിന്റെ
ലഹരിയില്‍ മുഴുകി ഞാന്‍ നില്‍ക്കേ
,
അതു നിന്റെയോര്‍മ്മത
ന്നുയിരുണര്‍ത്തീടുന്നു
അനുരാഗ വിവശയാകുന്നു....ഞാന്‍

അനുരാഗ വിവശയാകുന്നു...



മദഭരവര്‍ഷമായ്‌ 
മലര്‍മണം പെയ്തൊരാ
പഴയപൂങ്കാവനത്തില്‍

ഒരു വര്‍ണ്ണശലഭമായ്‌
പ്പാറിപ്പറക്കുവാന്‍
ദാഹമുണരുന്നു ...നെഞ്ചില്‍

മോഹമുണരുന്നു.
                                     (കുയിലിണ കൂവുന്ന ........)

പുലര്‍മഞ്ഞു തൂകുമാ
കുന്നിഞ്ചെരിവിലെ
തളിരിളം പുല്‍പ്പരപ്പില്‍

നിന്മാറില്‍ തലചായ്ച്ചിരുന്ന
നിമിഷങ്ങള്‍
തിരികെ വിളിക്കുന്നു...എന്നെ

തിരികെ വിളിക്കുന്നു.
                              (കുയിലിണ കൂവുന്ന ........)


നിറമുള്ള സന്ധ്യയെ
പുണരുന്ന സൂര്യന്റെ
കിരണങ്ങള്‍ മാഞ്ഞിടും മുന്‍പെ

ഇനിയുമാ തീരത്ത്‌ 
ചേര്‍ന്നൊന്നിരിക്കുവാന്‍
വെറുതെ കൊതിക്കുന്നു....ഞാന്‍

വെറുതെ കൊതിക്കുന്നു...
                                (കുയിലിണ കൂവുന്ന ........)

**********

18 comments:

  1. ഹൃ ദയമാം പുഴ കവിഞ്ഞോഴുകുമീവരികളി-
    ന്നരികിലായ് വന്നെത്തിടുമ്പോള്‍
    നിറമുള്ള സന്ധ്യയെപ്പുണരുന്ന സൂര്യന്റെ
    ലളിതമീ ചിത്രമെന്‍ മുന്നി ല്‍ .

    ReplyDelete
    Replies
    1. ഈരടികൾക്ക് ഈരടികളിലൂടെ മറുകുറി....ഇഷ്ട്ടപ്പെട്ടു.വളരെ നന്ദി...

      Delete
  2. Replies
    1. ഹായ് മുകിൽ.....ഇവിടെ ഇപ്പോൾ ‘കാല’ വർഷം ആണ്.ഇത്രയും നാൾ മഴയില്ലെന്നു പറഞ്ഞായിരുന്നു കരച്ചിൽ....ഇപ്പോൾ അയ്യോ പെരുമഴയെ.......എന്നായി.
      നന്ദി കേട്ടോ...

      Delete
  3. നല്ല അര്‍ത്ഥവും ഇമ്പവുമുള്ള വരികള്‍... ഗൃഹാതുരത്വമുണര്‍ത്തുന്നു. ഈണം നല്‍കിയാല്‍ നന്നായിരിക്കും. ആശംസകള്‍...

    ReplyDelete
    Replies
    1. നന്ദി ബെഞ്ജി.ഈണം നൽകാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല.എങ്കിലും പരിശ്രമം തുടരുകതന്നെ ചെയ്യും.

      Delete
  4. ഗാനം ഒരു ഗാനം.....

    ReplyDelete
    Replies
    1. എച്മു....പുതിയ സ്ഥലം എങ്ങനെയുണ്ട്?ഹാപ്പിയല്ലെ?

      Delete
  5. പ്രിയപ്പെട്ട ലീലേച്ചീ...
    ആദ്യം ഇങ്ങോട്ടേക്ക് ക്ഷണിച്ചതിനു ഒരു നന്ദി ..
    വരികള്‍ മനോഹരമായിരിക്കുന്നു..
    ആശംസകള്‍!

    ReplyDelete
  6. മിന്നുക്കുട്ടി,
    ക്ഷണം സ്വീകരിച്ചതിനു നന്ദി....ഇനിയും വരുമല്ലൊ.

    ReplyDelete
  7. മനോഹര ഗാനം. ഈണമിട്ടു പാടിയാല്‍ നന്നായിരിക്കും.

    ReplyDelete
    Replies
    1. വന്നതില്വളരെ നന്ദി.ഇനിയും വരുമല്ലൊ.

      Delete
  8. നല്ലത്.. ഇത് മാത്രമല്ല, ഇതിലെ എല്ലാം.. കൂടുതല്‍ പറയാന്‍ അറിയില്ല.. എല്ലാരും പറഞ്ഞ പോലെ പാടികേള്‍ക്കാന്‍ കൂടി ആഗ്രഹമുണ്ട്... ഏതായാലും എന്നും കേള്‍ക്കാന്‍ ആഗ്രഹമേറെയുള്ളത്‌ കൊണ്ട് ടീച്ചറോടൊപ്പം കൂടട്ടെ..

    ReplyDelete
    Replies
    1. ഓകേ
      സ്വാഗതം
      നമുക്കു ഒപ്പം കൂടാം

      Delete
  9. ഇനിയുമാ തീരത്ത്‌ ചേര്‍ന്നൊന്നിരിക്കുവാന്‍
    വെറുതെ കൊതിക്കുന്നു....ഞാന്‍
    വെറുതെ കൊതിക്കുന്നു.
    ഈണം തുളുമ്പും വരികള്‍

    ReplyDelete
  10. നന്ദി...സിദ്ധീക്ക് ജി.
    ഇനിയും വരുമല്ലൊ.

    ReplyDelete