Tuesday, March 26, 2013

എന്തിന്


എന്തിനുനാഥാ   കാൽവരി മുകളിൽ
വേദനയോടെ നീ പിടഞ്ഞു ,
പാപികൾക്കായി എന്തിനു നീ  വൃഥ
നിൻ  തിരു ജീവൻ  ബലികൊടുത്തു... ?

 എന്തിനുനാഥാ..... 

നന്മകൾ ചൊല്ലിയ നാവിലേയ്ക്കന്ന് 
കയ്പ്പുനീരല്ലേ പകർന്നു തന്നു ... ?
സാന്ത്വനമായി   തലോടിയ കൈകളിൽ
കാരിരുമ്പാണികൾ തറച്ചു വച്ചു ...

 എന്തിനുനാഥാ..... 

തന്നെപ്പോൽ തന്നയൽക്കാരനെ സ്നേഹിക്കാൻ
നീ ചൊന്ന വാക്കുകൾ  മറന്നു ഞങ്ങൾ
നിന്ദ്യമായ് ജീവനെ കൊന്നു തള്ളിയിതാ 
തൻ പക പോക്കുവാൻ  മത്സരിപ്പു...

എന്തിനുനാഥാ ..... 

14 comments:

  1. താളം തുളുമ്പുന്ന വരികള്‍. ആശംസകള്‍.

    ReplyDelete
  2. നല്ല വരികളാണല്ലോ...

    ReplyDelete
  3. നല്ല ഗാനം,... ആശംസകള്‍...,..

    ReplyDelete
  4. നാമാര്‍ക്കും കൊടുക്കേണ്ട പരിഗണന, വര്‍ത്തമാനകാലത്തില്‍ കൊടുക്കില്ല. കാലം പോകവേ തിരിച്ചറിവുകള്‍ നമ്മെ ക്കൊണ്ട് എന്തിന്?...എന്ന് ചോദിപ്പിച്ചുകൊണ്ടേയിരിക്കും.

    ReplyDelete
  5. എന്തിനുനാഥാ .....നന്നായി .

    ReplyDelete
  6. നന്നായിരിക്കുന്നു വരികൾ...
    ആശംസകൾ...

    ReplyDelete
  7. പാപികൾക്കായി എന്തിനു നീ വൃഥ
    നിൻ തിരു ജീവൻ ബലികൊടുത്തു... ?

    ReplyDelete