Wednesday, April 17, 2013

ശരണം ശ്രീ മുത്തപ്പാ


വിശ്വ ചരാചര  വിസ്മയ മുത്തേ 
വിശ്വേശ്വരന്റെ  അംശകനെ 
ചരണം ശരണം  ശ്രീ മുത്തപ്പാ 
തരണം നീ ശരണം 

ദർശന ഭാഗ്യം നൽകിയെൻ  ചിത്തം 
നിർമ്മലമാക്കണേ ശ്രീ മുത്തപ്പാ 
തേങ്ങാപ്പൂളും പയറും തന്ന് ,പൈ-
ദാഹങ്ങളെല്ലാം അകറ്റണമേ

എന്നുമെന്നുള്ളിൽ കുടികൊള്ളൂക നീ 
പറശ്ശിനിയിൽ വാഴും ശ്രീ മുത്തപ്പാ  
പിഴകളൊഴിഞ്ഞതാം  വഴിനടത്തിടണേ 
സർവൈശ്വര്യങ്ങളും   നൽകണേ 

12 comments:

  1. കവിത നന്ന്.ആശംസകള്‍.

    ReplyDelete
  2. പ്രിയപ്പെട്ട ചേച്ചി,
    നല്ല വരികൾ. ഇഷ്ടമായി
    ശ്രീ മുത്തപ്പാ ശരണം !
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
  3. മുത്തപ്പാ കൈതൊഴുന്നു ...

    ReplyDelete
  4. ചരണം ശരണം ശ്രീ മുത്തപ്പാ
    തരണം നീ ശരണം

    ReplyDelete