Thursday, May 16, 2013

എവിടെ ?



ശ്രീനാഥനെവിടെ.....?
ശ്രീദേവി എവിടെ....?
ആ.....ആ.....ആ.....
ശ്രീനാഥനില്ലാത്ത...
ശ്രീദേവിയില്ലാത്ത കോവില്‍.....
ശ്രീരാഗമില്ലാത്ത
ശീവേലിയില്ലാത്ത
നഷ്ട സ്വപ്നങ്ങള്‍ തന്‍ കോവില്‍
നിത്യ നിതാന്തമീഭൂമി..
                                    ശ്രീനാഥ.....
ഇവിടെയിതാ..തുടി താളം
മറന്നതാം ഇടയ്ക്കകള്‍...
അണിയുവാനാകാതെ...
ചിലമ്പുകള്‍...
ശ്രുതിയുണര്‍ന്നീടാത്ത..
മണിവീണകള്‍ -അപ-
ശ്രുതിമുഴങ്ങും രണഭൂമി...ഇത്‌
അശാന്തമാമൊരു കോവില്‍....
                                           ശ്രീനാഥ....
ഇവിടെയിതാ... ഇരുള്‍ പെറ്റ
മോഹത്തിന്നൊളിയിടങ്ങള്‍
ദാഹനീരൊഴുകാത്തൊ-
രരുവികള്‍...
മിഴി തുറന്നീടാത്ത
നിലവിളക്ക്‌..ഏതോ-
മുനിശാപമേറ്റൊരീ ഭൂമി ...ഇത്‌
അശാന്തമാമൊരു കോവില്‍.....
                                         ശ്രീനാഥ....

17 comments:

  1. ശാപമോക്ഷം കവിതകളാവട്ടെ
    ഭാരതം കാത്തിരിക്കും

    ReplyDelete
  2. ദൈവം മരിച്ച് പൊയിരിക്കുന്നു .
    ശ്രീകോവിലുകള്‍ ഒഴിഞ്ഞും ..
    നമ്മേ തന്നെ അറിയാതെ ഭ്രമിക്കുന്ന
    മിഴികളില്‍ എവിടെ അവനെ അറിയുവാന്‍ നേരം ..
    ഇരുള്‍ പരക്കുന്നുണ്ട് , ആകുലതയുടെ ഒരു തുണ്ട്
    വരികളാകുന്നുണ്ട് .. എവിടെയാണ് ?

    ReplyDelete
  3. വരികള്‍ ഇഷ്ടമായീ ......

    ReplyDelete
  4. അശാന്തമാം കോവിൽ ...ആശംസകൾ

    ReplyDelete
  5. ശ്രുതിയുണര്‍ന്നീടാത്ത..
    മണിവീണകള്‍ -അപ-
    ശ്രുതിമുഴങ്ങും രണഭൂമി...ഇത്‌
    അശാന്തമാമൊരു കോവില്‍....

    ReplyDelete
    Replies
    1. അശാന്തമാമൊരു കോവില്‍....
      thank u murali.

      Delete
  6. നിരാശ കളിയാടുന്ന വരികള്‍ ..നമുക്ക് ശുഭ പ്രതീക്ഷ വെയ്ക്കാം ..തിര

    ReplyDelete
  7. പ്രതീക്ഷ.... അതാണ് ജീവിതം !



    അസ്രൂസാശംസകള്‍
    http://asrusworld.blogspot.in/

    ReplyDelete
  8. ശ്രീരാഗമില്ലാത്ത
    ശീവേലിയില്ലാത്ത
    നഷ്ട സ്വപ്നങ്ങള്‍ തന്‍ കോവില്‍
    നിത്യ നിതാന്തമീഭൂമി..

    ReplyDelete