Sunday, October 27, 2013
ഇനിയും തൂവസന്തം വരും
Tuesday, October 22, 2013
മത്സഖി
എത്ര ഞാൻ കണ്ടു കിനാവുകൾ മത്സഖി
രാഗ സൗഭാഗ്യമായ്ച്ചേർന്ന് നില്ക്കും
***************************
.
അത്രയും നിന്നെക്കുറിച്ചു മാത്രം
എത്ര കവിതകൾ തൂലികത്തുമ്പിൽ നി -
ന്നിറ്റു വീണെല്ലാം നിൻ വർണ്ണനകൾ
ഇറ്റു വീണെല്ലാം നിൻ വർണ്ണനകൾ
വത്സരം വേഗം കടന്നിടാം വാസന്ത -
പുഷ്പങ്ങളെല്ലാമടർന്നു പോകാം
എങ്കിലും നീയെന്റെ പ്രാണനിൽ നീറുന്ന
നൊമ്പരമായി തുടിച്ചു നിൽക്കും
നൊമ്പരമായി തുടിച്ചു നിൽക്കും
നൊമ്പരമായി തുടിച്ചു നിൽക്കും
നൊമ്പരമായി തുടിച്ചു നിൽക്കും
സൗഷ്ടവം മേനിക്കു നഷ്ടമാകാം ,കഴൽ-
ശുഭ്രമാകാം മിഴി ശോഭമങ്ങാം
എങ്കിലും നീയെന്റെ ജീവനിലാനന്ദ
രാഗ സൗഭാഗ്യമായ്ച്ചേർന്ന് നില്ക്കുംഎങ്കിലും നീയെന്റെ ജീവനിലാനന്ദ
രാഗ സൗഭാഗ്യമായ്ച്ചേർന്ന് നില്ക്കും
***************************
.
Wednesday, September 18, 2013
ഓണം വന്നേ
ഓണം വന്നേ... പൂത്തുമ്പി പറഞ്ഞേ
ഓണം വന്നേ..... പൂങ്കാറ്റു പറഞ്ഞേ
പൂക്കൈതത്തണലിലിരുന്നൊരു
പൂങ്കിളിയും ചൊന്നേ ..പൊന്നോണം വന്നേ....
ഓണം വന്നേ.......
പൂക്കൂട നിറച്ചേ പിഞ്ചോമനകൾ
പൂക്കളമിട്ടേ പൂവാകമരങ്ങൾ
അത്തിമരക്കൊമ്പിലിരുന്ന്
തത്തകളും ചൊന്നേ ... പൊന്നോണം വന്നേ...
ഓണം വന്നേ.....
കുളിരരുവികൾ കളകളമൊഴുകി
കുളിരലകൾ പുഞ്ചിരി തൂകി
പുതുമണവും പേറിയലഞ്ഞൊരു
കുളിർകാറ്റും ചൊന്നേ... പൊന്നോണം വന്നേ...
ഓണം വന്നേ....
ഓണം വന്നേ..... പൂങ്കാറ്റു പറഞ്ഞേ
പൂക്കൈതത്തണലിലിരുന്നൊരു
പൂങ്കിളിയും ചൊന്നേ ..പൊന്നോണം വന്നേ....
ഓണം വന്നേ.......
പൂക്കൂട നിറച്ചേ പിഞ്ചോമനകൾ
പൂക്കളമിട്ടേ പൂവാകമരങ്ങൾ
അത്തിമരക്കൊമ്പിലിരുന്ന്
തത്തകളും ചൊന്നേ ... പൊന്നോണം വന്നേ...
ഓണം വന്നേ.....
കുളിരരുവികൾ കളകളമൊഴുകി
കുളിരലകൾ പുഞ്ചിരി തൂകി
പുതുമണവും പേറിയലഞ്ഞൊരു
കുളിർകാറ്റും ചൊന്നേ... പൊന്നോണം വന്നേ...
ഓണം വന്നേ....
Friday, September 6, 2013
കണ്ണാ നീയുറങ്ങ്
ഈ പാട്ട് ഇവിടെ കേൾക്കാം
http://sweeetsongs.blogspot.hk/2013/09/blog-post.html
രചന .ലീല എം ചന്ദ്രൻ
സംഗീതം. ഡോ .എൻ എസ് പണിക്കർ
പാടിയത് . ലയ ശരത്
രാരിരാരോ രാരിരാരോ
രാരിരാരോ രാരിരാരോ
രാരിരാരോ രാരിരാരോ
http://sweeetsongs.blogspot.hk/2013/09/blog-post.html
രചന .ലീല എം ചന്ദ്രൻ
സംഗീതം. ഡോ .എൻ എസ് പണിക്കർ
പാടിയത് . ലയ ശരത്
കണ്ണാ കണ്ണാ
നീയുറങ്ങ് ,എന്റെ
കണ്മണിക്കുഞ്ഞേ
നീയുറങ്ങ്
കണ്ണേ…പൊന്നേ…നീയുറങ്ങ്
കണ്ണും പൂട്ടി
ചായുറങ്ങ്….
രാരിരാരോ രാരിരാരോ
രാരീരം…രാരീരം..രാരോ
അമ്മിഞ്ഞപ്പാലൂറും
നിൻ ചൊടിയിൽ
മന്ദസ്മിതവുമായ്
നീയുറങ്ങ്
കണ്ണിമ പൂട്ടാതെ
കാവലാളായ്
അച്ഛനുമമ്മയുമരികിലുണ്ട്…..
രാരിരാരോ രാരിരാരോ
രാരീരം…രാരീരം..രാരോ
പൊന്നിൻ കിനാവുകൾ
കണ്ടീടുവാൻ
പൊന്നുഷസന്ധ്യകൾ
കണ്ടുണരാൻ
പാലൊളി തൂകും നിലാവു
പോലെ
പാതി മിഴി പൂട്ടി
നീയുറങ്ങ്. രാരിരാരോ രാരിരാരോ
രാരീരം…രാരീരം..രാരോ
Sunday, August 25, 2013
യദുകുല ദേവന്‍
യദുകുല ദേവന്‍ വരും ധന്യ നിമിഷം
കാതരയായിവള്‍ കാത്തിരിക്കുന്നു
വഴിതെറ്റിയെങ്കിലും വരുമവനിതിലെ
ഒരു നോക്ക് കാണാതെ പോകുവതെവിടെ ...?!
യദുകുല ദേവന്‍
മയില്‍പ്പീലി ചൂടുമാ മഞ്ജുള രൂപമെന്‍
മനതാരില്‍ നിത്യം നിറഞ്ഞിടുമ്പോള്‍
കായാമ്പു വര്‍ണന്റെ ആയതമിഴികള്‍
പാവമാമിവളിൽ കനിവിയലും
യദുകുല ദേവന്‍
പീതാംബരധാരി തന്നധരത്തിലെ
പൊൻ മുരളികയായ് ഞാന്‍ മാറിടുമ്പോള്‍
നീരദ സുന്ദര സുസ്മേരനിവളുടെ
ജീവിത സൗഭാഗ്യമായ് വിളങ്ങും.
യദുകുല ദേവന്‍
Monday, August 12, 2013
വിശ്വ നായകാ
വിശ്വ നായകാ സ്നേഹഗായകാ
ഞങ്ങളെ കാത്തരുളണേ
അക്ഷയജ്യോതിസ്സാണ് നീ,ഞങ്ങള്‍-
ക്കക്ഷര ഭാഗ്യമേകണേ.
വിശ്വ നായകാ......
അജ്ഞതതന്‍ തമസ്സില്‍ നിത്യമാം
തൂവെളിച്ചം നീ നല്‍കണേ
മര്‍ത്ത്യരെ സ്നേഹിച്ചീടുവാന്‍,
നന്മ ചെയ്യുവാന്‍ വരമേകണേ.
വിശ്വ നായകാ....
ദു:ഖ പാതയില്‍ സാന്ത്വനമേകി
ഞങ്ങളെ നയിച്ചീടണേ
ശത്രുവിന്‍ കണ്ണീരൊപ്പുവാന്‍,
സഹായിക്കുവാന്‍ മനസ്സേകണേ
വിശ്വ നായകാ......
ഞങ്ങളെ കാത്തരുളണേ
അക്ഷയജ്യോതിസ്സാണ് നീ,ഞങ്ങള്‍-
ക്കക്ഷര ഭാഗ്യമേകണേ.
വിശ്വ നായകാ......
അജ്ഞതതന്‍ തമസ്സില്‍ നിത്യമാം
തൂവെളിച്ചം നീ നല്‍കണേ
മര്‍ത്ത്യരെ സ്നേഹിച്ചീടുവാന്‍,
നന്മ ചെയ്യുവാന്‍ വരമേകണേ.
വിശ്വ നായകാ....
ദു:ഖ പാതയില്‍ സാന്ത്വനമേകി
ഞങ്ങളെ നയിച്ചീടണേ
ശത്രുവിന്‍ കണ്ണീരൊപ്പുവാന്‍,
സഹായിക്കുവാന്‍ മനസ്സേകണേ
വിശ്വ നായകാ......
Sunday, July 7, 2013
നിത്യസഹായ മാതാവേ
നിത്യസഹായ മാതാവേ
നീയെനിക്കെന്നെന്നുമാശ്രയം,
നീയാണെന്നമ്മ, നീതന്നെ ഉണ്മ,
നീയേ ശരണം മാതാവേ....
നിത്യസഹായ മാതാവേ....
നന്മ നിറഞ്ഞവൾ നീ , സ്വസ്തി
കർത്താവു നിന്നിൽ വാഴ്വൂ,
പരിശുദ്ധാത്മാവിന്റെ ദാനം,
നിന്നുദരം ധന്യമാക്കി....
നിത്യസഹായ മാതാവേ....
ലോകാധിനാഥനു തായേ,ഇ-
പ്പാപികൾ നിൻ മുന്നിൽ നിൽപ്പൂ,
ഞങ്ങൾക്കായ് പ്രാർഥിച്ചിടേണേ
എപ്പോഴും അന്ത്യ നേരത്തും....
നിത്യസഹായ മാതാവേ....
നീയെനിക്കെന്നെന്നുമാശ്രയം,
നീയാണെന്നമ്മ, നീതന്നെ ഉണ്മ,
നീയേ ശരണം മാതാവേ....
നിത്യസഹായ മാതാവേ....
നന്മ നിറഞ്ഞവൾ നീ , സ്വസ്തി
കർത്താവു നിന്നിൽ വാഴ്വൂ,
പരിശുദ്ധാത്മാവിന്റെ ദാനം,
നിന്നുദരം ധന്യമാക്കി....
നിത്യസഹായ മാതാവേ....
ലോകാധിനാഥനു തായേ,ഇ-
പ്പാപികൾ നിൻ മുന്നിൽ നിൽപ്പൂ,
ഞങ്ങൾക്കായ് പ്രാർഥിച്ചിടേണേ
എപ്പോഴും അന്ത്യ നേരത്തും....
നിത്യസഹായ മാതാവേ....
Subscribe to:
Posts (Atom)