ഇനിയും വരുമോ?
വരുമോ ഇനിയും ഈ വഴിയെ...?
പ്രിയതരമാമെന്‍ കനവുകളെ
വരില്ലെന്നു കരുതിയ വസന്തര്‍ത്തുവും
പുതുപൂക്കള്‍ വിടര്‍ത്തിയ ശുഭവേളയില്‍
വരുമോ ഇനിയും...
മറവിക്കും മായ്ക്കുവാനായിടാത്ത
നറുമണമിയലുമാ മലര്‍ക്കുടിലും
അവിടെന്നെ തഴുകിയ കുളിര്‍ത്തെന്നലും
മനതാരില്‍ മധുകണമൊഴുക്കീടുവാന്‍
വരുമോ ഇനിയും.....
പാടുവാന്‍ മോഹമുണ്ടേറെയെന്നാല്‍
അധരങ്ങള്‍ മൌനം പുണര്‍ന്നീടവേ
മുറുകുമീയാത്മാവിന്‍ ബന്ധനത്തിന്‍
പൊരുള്‍ തേടി മനം തപം തുടര്‍ന്നിടുമ്പോള്‍
വരുമോ ഇനിയും...
വരുമോ ഇനിയും ഈ വഴിയെ...?
പ്രിയതരമാമെന്‍ കനവുകളെ
വരില്ലെന്നു കരുതിയ വസന്തര്‍ത്തുവും
പുതുപൂക്കള്‍ വിടര്‍ത്തിയ ശുഭവേളയില്‍
വരുമോ ഇനിയും...
മറവിക്കും മായ്ക്കുവാനായിടാത്ത
നറുമണമിയലുമാ മലര്‍ക്കുടിലും
അവിടെന്നെ തഴുകിയ കുളിര്‍ത്തെന്നലും
മനതാരില്‍ മധുകണമൊഴുക്കീടുവാന്‍
വരുമോ ഇനിയും.....
പാടുവാന്‍ മോഹമുണ്ടേറെയെന്നാല്‍
അധരങ്ങള്‍ മൌനം പുണര്‍ന്നീടവേ
മുറുകുമീയാത്മാവിന്‍ ബന്ധനത്തിന്‍
പൊരുള്‍ തേടി മനം തപം തുടര്‍ന്നിടുമ്പോള്‍
വരുമോ ഇനിയും...
ഇവിടെ ഓര്‍മയില്‍ എങ്കിലും ഒരു വരവുണ്ടല്ലോ നിരാശ വേണ്ട
ReplyDeleteathe ullu....ellam ormmakal.....nirasa onnumilla.alla...nirasappedunnathum oru sukhamalle...?nandi moosa.
Deleteവരും,തീര്‍ച്ചയായും വരും.
ReplyDeletevaakku ponnaakatte.
Deleteവരട്ടെ, കാത്തിരിപ്പിന്ന് അവസാനം
ReplyDeletenandi shaaju.
Deleteമറവിക്കും മായ്ക്കുവാനായിടാത്ത
ReplyDeleteനറുമണമിയലുമാ മലര്‍ക്കുടിലും
അവിടെന്നെ തഴുകിയ കുളിര്‍ത്തെന്നലും
മനതാരില്‍ മധുകണമൊഴുക്കീടുവാന്‍ ..
നല്ലയൊരു സീമാപ്പാട്ടാക്കാവുന്ന ഗാനം...!
cinimappaattaakanam ennilla. aarenkilum onnu paadi kelppichaalum mathiyaayirunnu.
Deleteokke oru verum bhranathante (nthiyude) svapanam....
vannathil nandi .
വരും വരാതിരിക്കില്ല
ReplyDeletepratheeksha athanallo ellam.nandi.
Deleteവരും,തീര്‍ച്ചയായും വരും.
ReplyDeletevaranam kaathirikkum.
Deleteപ്രിയപ്പെട്ട ലീല ചേച്ചി ,
ReplyDeleteമോഹിപ്പിക്കുന്ന ഈ ക്ഷണം സ്വീകരിക്കാതിരിക്കാൻ കഴിയില്ല. :)
ആശംസകൾ !
സസ്നേഹം,
അനു
santhosham anu.
Deleteവരാതെങ്ങനെ ......
ReplyDelete