പാടാം നമുക്കൊരു ഗാനം.
പാടുവാൻ മോഹമുണ്ടേറെയെൻ തോഴാ നീയെന്നരികിലുണ്ടെങ്കിൽ
പാഴ്മുളം തണ്ടിൽ നിന്നൂറുന്ന രാഗം
പാഴ്ശ്രുതിയായിടും മുമ്പേ
പാടാത്ത പാട്ടുകൾ എന്റെ മനസ്സിൽ,വെണ്‍-
പ്രാവായ് കുറുകുന്നു ദീനം
നിൻ മൃദു സ്പർശനമൊന്നതു പോരുമേ
ഇന്നതിൻ നോവകറ്റീടാൻ ...
ഇന്നതിൻ നോവകറ്റീടാൻ .....
പ്രാണൻ പിടയുന്ന നോവുമായെൻ ജന്മം
പാഴായിപ്പോവാതിരിക്കാൻ
പാവമെൻ ചാരത്തു നീയണയില്ലേ
പാടാം നമുക്കൊരു ഗാനം .....
പാടാം നമുക്കൊരു ഗാനം .....
പാടുവാൻ മോഹമുണ്ടേറെയെൻ തോഴാ നീയെന്നരികിലുണ്ടെങ്കിൽ
പാഴ്മുളം തണ്ടിൽ നിന്നൂറുന്ന രാഗം
പാഴ്ശ്രുതിയായിടും മുമ്പേ
പാടാത്ത പാട്ടുകൾ എന്റെ മനസ്സിൽ,വെണ്‍-
പ്രാവായ് കുറുകുന്നു ദീനം
നിൻ മൃദു സ്പർശനമൊന്നതു പോരുമേ
ഇന്നതിൻ നോവകറ്റീടാൻ ...
ഇന്നതിൻ നോവകറ്റീടാൻ .....
പ്രാണൻ പിടയുന്ന നോവുമായെൻ ജന്മം
പാഴായിപ്പോവാതിരിക്കാൻ
പാവമെൻ ചാരത്തു നീയണയില്ലേ
പാടാം നമുക്കൊരു ഗാനം .....
പാടാം നമുക്കൊരു ഗാനം .....