വാനിലൊരായിരം താരകങ്ങള്‍
താഴേയ്ക്ക് നോക്കുന്നു മോദമോടെ,
എന്മാറില്‍ ചാഞ്ഞുറങ്ങീടുമിളം
പൈതലെ, നിന്‍ മുഖം കാണുവാനായ്
താലോലമാട്ടുന്നു കുഞ്ഞുതെന്നല്‍,
താളം പിടിക്കുന്നു കിളികുലങ്ങള്‍
താരാട്ട് പാടിടാം ഞാനും ,എന്റെ
താമരപ്പൂമുത്തെ രാരിരാരോ ...
ഇത്തിരി വെട്ടമായ് മിന്നിടുന്നു
കൊച്ചുമിനുങ്ങുകള്‍ കൂട്ടമായി
ശാന്തമുറങ്ങു ,എന്‍ കണ്മണിയെ,
ജന്മസാഫല്യമാം പൊന്‍ കനിയെ ...
താഴേയ്ക്ക് നോക്കുന്നു മോദമോടെ,
എന്മാറില്‍ ചാഞ്ഞുറങ്ങീടുമിളം
പൈതലെ, നിന്‍ മുഖം കാണുവാനായ്
താലോലമാട്ടുന്നു കുഞ്ഞുതെന്നല്‍,
താളം പിടിക്കുന്നു കിളികുലങ്ങള്‍
താരാട്ട് പാടിടാം ഞാനും ,എന്റെ
താമരപ്പൂമുത്തെ രാരിരാരോ ...
ഇത്തിരി വെട്ടമായ് മിന്നിടുന്നു
കൊച്ചുമിനുങ്ങുകള്‍ കൂട്ടമായി
ശാന്തമുറങ്ങു ,എന്‍ കണ്മണിയെ,
ജന്മസാഫല്യമാം പൊന്‍ കനിയെ ...