കുളിര്‍ മഞ്ഞു പെയ്യുമാ ശിശിര രാവില്‍
വിണ്ണിലുദിച്ചൊരു കനകതാരം,
കാലിത്തൊഴുത്തിലെ പുല്‍ മെത്തയില്‍
ഉണ്ണി മിശിഹ പിറന്ന നേരം.
( കുളിര്‍ മഞ്ഞു പെയ്യുമാ ശിശിര രാവില്‍...)
എത്രയോ നാളുകള്‍ കാത്തിരുന്നീ -
രക്ഷകനെത്തിടും പുണ്യ ദിനം,
കന്യതന്‍ പ്രാര്‍ഥന സഫലമായി
വിണ്ണിന്‍ നായകനാഗതനായ് .
( കുളിര്‍ മഞ്ഞു പെയ്യുമാ ശിശിര രാവില്‍...)
മാലാഖമാരവര്‍ പാടിടുന്നു
അത്യുന്നതങ്ങളില്‍ സ്തോത്രഗീതം,
സന്മനസ്സുള്ളോര്‍ക്കു പാരിലെങ്ങും
സന്തോഷമേകിടും ശാന്തിമന്ത്രം.
( കുളിര്‍ മഞ്ഞു പെയ്യുമാ ശിശിര രാവില്‍...)