പ്രിയനേ, എനിക്കായ് നീ ഒരു പുഞ്ചിരി മാത്രം
പവിഴാധരങ്ങളില്‍ കാത്തു സൂക്ഷിച്ചു വെങ്കില്‍...,
ഇന്നോളമാരും ചൊല്ലീടാത്ത നല്‍ വചനങ്ങള്‍
ആരെയും കേള്‍പ്പിക്കാതെയെന്‍ കാതില്‍ മന്ത്രിച്ചെങ്കില്‍....!
(പ്രിയനേ ,എനിക്കായ് നീ ......)
കരളിനുള്ളില്‍ കടലിരമ്പം പെരുപ്പിക്കും
നിന്‍ നയനത്തിന്‍ ലക്‌ഷ്യം എന്നിലായിരുന്നെങ്കില്‍...,
ധമനികളെ ത്രസിപ്പിക്കുമാ വിരല്‍ത്തുമ്പിന്‍
നനുത്ത സ്പര്‍ശം കോരിത്തരിപ്പിച്ചിരുന്നെങ്കില്‍......!
(പ്രിയനേ, എനിക്കായ് നീ....)
പരിരംഭണത്തിന്റെ പരമോച്ചയില്‍ സ്വയം
മറന്നാ വിരിമാറില്‍ മയങ്ങാന്‍ കഴിഞ്ഞെങ്കില്‍....,
എങ്കിലോ...? ഇല്ല, വെറും കനവുമാത്രം ....വൃഥാ-
ഒന്നുമേ കൊതിക്കാതെയിരിക്കാന്‍ കഴിഞ്ഞെങ്കില്‍....!!