Thursday, April 26, 2012

ചന്ദ്രിക തെളിയുമീ രാവില്‍ചന്ദ്രിക തെളിയുമീ രാവില്‍ നീയെന്റെ
മാനസ മണിയറ തുറന്നു വന്നു,
മധുരിത ഗാനത്തിന്‍  ലഹരിയില്‍ ഞാന്‍ നിന്റെ
ചന്ദന ഗന്ധം  നുകര്‍ന്നു നിന്നു...അന്ന്
നമ്മള്‍ നമ്മളെ മറന്നു നിന്നു .
                                       (ചന്ദ്രിക തെളിയുമീ രാവില്‍....

മോഹിനി യാമിനി കണ്‍‌തുറന്നു-മെല്ലെ
മോതിര ക്കൈകളാല്‍  താളമിട്ടു;
ആനന്ദ രാഗങ്ങള്‍ മൂളുവാന്‍ രാക്കിളി
ആരാമത്തിണ്ണയില്‍    വന്നു ചേര്‍ന്നു-അവന്‍
തന്നിണക്കിളിയോടു ചേര്‍ന്നു നിന്നു. 
                                         (ചന്ദ്രിക തെളിയുമീ രാവില്‍....  

ആകാശ  വീഥിയില്‍ ആയിരം താരകള്‍
കണ്‍തുറന്നെന്തിനൊ നോക്കിനിന്നു;
ചക്രവാളത്തിനുമപ്പുറം    സൂര്യനും
എത്തിനോക്കീടാതെ കാത്തു നിന്നു- നാം 
അനുരാഗ നൊമ്പരം ആസ്വദിച്ചു  .
                                        (ചന്ദ്രിക തെളിയുമീ രാവില്‍....

29 comments:

 1. ഗാനം നന്നായിട്ടുണ്ട്...ആശംസകൾ

  ReplyDelete
  Replies
  1. ആദ്യ കമന്റിനു സ്പെഷ്യല്‍ താങ്ക്സ്

   Delete
 2. പാട്ട് വായിച്ചു ...കൊള്ളാം എങ്കിലും ചില കല്ലുകടികള്‍..
  മോതിര ക്കൈകളാല്‍ താളമിട്ടു;= മോതിരം ഇടുന്നത് കയ്യില്‍ അല്ലല്ലോ വിരലില്‍ അല്ലെ ? മറ്റൊന്ന് കൈ ഏതെന്നു വ്യക്തമല്ല ഇപ്പോള്‍ ആളുകള്‍ രണ്ടു കയ്യിലേയും വിരലുകളില്‍ മോതിരം ഇടാറുണ്ട് ,,
  മറ്റൊന്ന് :ആരാമത്തിണ്ണയില്‍ വന്നു ചേര്‍ന്നു- ഈ ആരാമത്തിണ്ണ എന്ന പ്രയോഗവും എന്തോ ഒരു ചെരായ്കപോലെ ...ചരണത്തിലെ അനുരാഗ നൊമ്പരം എന്തിനു ? കാമുകീ കാമുകന്മാര്‍ സംഗച്ചിരിക്കുകയല്ലേ?
  (ചുമ്മാ ഒന്ന് ശാസ്തമംഗലം ആകാന്‍ നോക്കിയതാ .ചേച്ചീ )

  ReplyDelete
  Replies
  1. കല്ലു നമുക്ക് പെറുക്കി കളയാം.
   "മോതിര ക്കൈകളാല്‍ താളമിട്ടു;= മോതിരം ഇടുന്നത് കയ്യില്‍ അല്ലല്ലോ വിരലില്‍ അല്ലെ ?"
   മോതിരമിട്ട കൈകള്‍ ....(മോതിരക്കൈ മുരടിച്ചു എന്ന പാട്ട് കേട്ടിട്ടില്ലേ?....)
   ഏതു കൈഎന്നു സംശയം എന്തിനാ....? രണ്ട്‌ കൈകളും കൊണ്ട് താളം ഇട്ടതാ ...
   പിന്നെ ആരാമത്തിണ്ണ ....
   പ്രണയം ക്ലൈമാക്സില്‍ ....
   പ്രിയന്‍ അരികില്‍....
   നില്‍ക്കുന്നിടം ആരാമം ആണെന്ന് തോന്നിയത് അത്ര വലിയ തെറ്റാണോ?
   എന്തായാലും വന്നയാള്‍ ഇണയോടൊപ്പം തിണ്ണയില്‍ നിന്നതേ ഉള്ളു ..അല്ല നിര്‍ത്തിയതെ ഉള്ളു .
   അനുരാഗ നൊമ്പരം.....അരൂരുകാരാ .....അത്...ആസ്വദിച്ചിട്ടില്ലേ .......?
   (ഹോ....തര്‍ക്കുത്തരം പറഞ്ഞപ്പോള്‍ എന്താ ഒരു സുഖം....ചുമ്മാതെ പറഞ്ഞതാണ് കേട്ടോ .ഇനിയുള്ള രചനയില്‍ ഈ തെറ്റുകള്‍
   ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കാം.)വന്നതില്‍ വളരെ നന്ദി.

   Delete
 3. pinneyum paattu kelkaan thonnunnu...
  aarenkilum paadi ithil idoo. kelkkate.

  ReplyDelete
  Replies
  1. ഇതേ അഭ്യര്‍ത്ഥന എനിക്കുമുണ്ടേ....പാട്ടുകാരെ....ഒന്ന് വരൂന്നേ....
   നന്ദി മുകില്‍....

   Delete
 4. ഒന്ന് പാടികേൾക്കാൻ കൊതിയാവുന്നു.

  ReplyDelete
  Replies
  1. ഞാന്‍ എന്റെ റിക്വസ്റ്റും കൊടുത്തിട്ടുണ്ട് മിനി....ആരെങ്കിലും വരും വരാതിരിക്കില്ല.

   Delete
 5. ഈണമിട്ട് പാടാന്‍ പറ്റിയ പാട്ട്. (ടി.പി ശാസ്തമംഗലം രാജിവയ്ക്കുന്ന ഒഴിവിലേയ്ക്ക് നമുക്ക് രമേശിനെ നിര്‍ദേശിയ്ക്കാം അല്ലേ ടീച്ചറെ..?) പക്ഷെ പറഞ്ഞതില്‍ ഒരു കാര്യമില്ലാതില്ല കേട്ടോ. ആരാമത്തിണ്ണയെന്നത് പായസവും മത്തിക്കറിയും ചേര്‍ന്നതു പോലെ തന്നെയുണ്ട്.

  ReplyDelete
  Replies
  1. വന്നതിലും ചൊന്നതിലും ഒരു പാട് നന്ദി....രമേശ്ജി പറഞ്ഞത് ഞാന്‍ ഓര്‍മ്മയില്‍ സൂക്ഷിച്ചിട്ടുണ്ട്.
   എന്തായാലും പായസവും മത്തിക്കറിയും തമ്മിലുള്ള കോമ്പിനേഷന്‍ ഒന്ന് മാറ്റാന്‍ ശ്രമിക്കട്ടെ.

   Delete
 6. വരികള്‍ ഇഷ്ടമായി... പാടി കൂടി കേട്ടാല്‍ ഏറെ ഹൃദ്യമാകുമായിരുന്നു

  ReplyDelete
  Replies
  1. എല്ലാരും പറയുന്നുണ്ട്...പക്ഷെ എനിക്ക് പാടാന്‍ അറിയില്ല....ആരും സഹായിക്കാന്‍ വന്നു കാണുന്നില്ല.
   വരുമെന്ന് കരുതാം അല്ലേ ....

   Delete
  2. തീര്‍ച്ചയായും... കാത്തിരിക്കാം...

   Delete
 7. പാടി നോക്കാമായിരുന്നു, പക്ഷെ ഈണമില്ലല്ലൊ..

  ReplyDelete
  Replies
  1. ഈണമിട്ടു പാട് കാദര്‍ ജി ...പ്ലീസ്.

   Delete
 8. njanithu swantham eenathil paadi aswadichu... very nice... kollaam chechi...

  ReplyDelete
 9. njan ente swantham eenathil padi nokki ... enikku valare ishtapettu... kollaam chechi... super ...

  ReplyDelete
 10. ശ്യോ ...അത് ഒന്ന് കേള്‍പ്പിക്കുന്നെ....

  ReplyDelete
  Replies
  1. manoharamaya varikal...... blogil puthiya post..... NEW GENERATION CINEMA ENNAAL...... vaayikkane......

   Delete
  2. നന്ദി ജയരാജ് .
   ഞാന്‍ വരാം .

   Delete
 11. വയല്‍പൂക്കളുടെ താളം
  നല്ല രസം ആയി ആസ്വദിക്കുന്നു
  ചേച്ചി..ആശംസകള്‍..

  ReplyDelete
 12. നല്ല ഈണത്തില്‍ പാടനൊരു നല്ല പാട്ട്

  ReplyDelete
 13. നേരത്തെ കണ്ടിരുന്നു. എന്റെ കമ്പ്യൂട്ടർ അനുസരണക്കേട് കാട്ടിയതു കൊണ്ട് ഒന്നുമെഴുതാതെ പോയതാണ്....

  പാട്ടായി കേൾക്കാൻ ഒരു വഴിയുണ്ടാക്കണം....പ്ലീസ്

  ReplyDelete
  Replies
  1. കാത്തിരിക്കുന്നു..വരും
   വരുമെന്ന് കരുതാം അല്ലേ ....

   Delete