Friday, May 18, 2012

സന്ധ്യ

സന്ധ്യ

വര്‍ണ്ണങ്ങളേഴും  ചാലിച്ച് ചേര്‍ത്ത്
സന്ധ്യാമ്പരത്തിന്‍ വദനം മിനുക്കി
എന്തൊരു ചന്തം, സുന്ദരി സന്ധ്യേ
എന്നിട്ടുമെന്തിനി വിഷാദ ഭാവം...?

ദിനകരനെങ്ങോ  മറയുവതോര്‍ത്തോ   ...
ദിനകന്യകതന്‍ വേദനയോര്‍ത്തോ    ...?
നിറമോലും സന്ധ്യേ, നിറമിഴികളുമായ്
മൂളുന്നതെന്തിനീ  വിമൂകരാഗം...?

ഒരു ചകോരക്കിളിയുടെ നെഞ്ചില്‍
തുളുമ്പും പ്രണയത്തിന്‍ നോവുകളോര്‍ത്തോ...? 
പറയു  നീ    കന്യേ  ,പരിഭവമോടെ
പാടുന്നതെന്തിനീ   വിരഹഗാനം...?
  ***** ******* ********

19 comments:

  1. കാസറ്റിലാക്കിയിട്ടുള്ള കവിതയാണോ?
    പരിചിത വരികള്‍!
    സുന്ദരം.

    ReplyDelete
    Replies
    1. കാസ്സെറ്റില്‍ ആക്കിയിട്ടില്ല .ആക്കണം എന്നുണ്ട്.
      വന്നതില്‍ നന്ദി

      Delete
  2. സിന്ദൂരം ഇല്ലെങ്കിലും സന്ധ്യ എന്നും സുന്ദരി
    തന്നെ..എന്നിട്ടും വിഷാദ ഭാവത്തിന് കുറവും
    ഇല്ല...ആശംസകള്‍...

    ReplyDelete
  3. അപ്പോ ശരിക്കും സിനിമാ ഗാന ർചയിതാവാകാൻ കഴിയും അല്ലേ? സുന്ദര മധുര കോമള പദങ്ങൾ ഒക്കെ കോർത്തിണക്കി....

    നന്നായിട്ടുണ്ട്.

    ReplyDelete
    Replies
    1. വെറുത എഴുതാമെന്ന് മാത്രം .ഒരു സന്തോഷമുണ്ടല്ലോ എഴുതിക്കഴിയുമ്പോള്‍ .അത് തന്നെ ധാരാളം.അല്ലാതെ സിനിമ....??!!അതൊന്നും നമുക്ക് പറഞ്ഞിട്ടുള്ളതല്ലെന്നെ .

      Delete
  4. This comment has been removed by the author.

    ReplyDelete
  5. ഒരു ലളിത ഗാനത്തിന്റെ ഇഴയടുപ്പമുള്ള വരികള്‍ ....!
    സംഗീതം നല്‍കിയാല്‍ നന്നായിരിക്കും ..!

    ReplyDelete
    Replies
    1. ആഗ്രഹമുണ്ട്.പക്ഷെ നടക്കുമോ എന്നറിയില്ല.
      വന്നതില്‍ നന്ദി.

      Delete
  6. ഒരു സിനിമാ പാട്ടെഴുത്ത്കാരിയാകാനുള്ള എല്ലാ ലക്ഷണങ്ങളും കാണുന്നൂ...എല്ലാ ഭാവുകങ്ങളൂം....

    ReplyDelete
    Replies
    1. ഇനി അങ്ങനെ വല്ല മഹാപരാധവും ഞാന്‍ ചെയ്ത്‌ പോകുമോ ചന്തുഭായ് ?

      Delete
  7. “സുന്ദരി സന്ധ്യേ
    എന്നിട്ടുമെന്തിനി വിഷാദ ഭാവം...?”

    സന്ധ്യപോലെ സുന്ദരമായ വരികൾ...

    ReplyDelete
  8. സന്ധ്യേ
    എന്നിട്ടുമെന്തിനി വിഷാദ ഭാവം...

    ശരിയാണല്ലോ ടീച്ചറേ ....

    ഗാനം ഇഷ്ടപെട്ടു... സംഗീതം നൽകി അതും കൂടി പോസ്റ്റ് ചെയ്തിരുന്നെങ്കിൽ വളരെ നന്നായിരുന്നു

    ReplyDelete
    Replies
    1. ആഗ്രഹമുണ്ട്.സാധിക്കുമെന്ന് പ്രതീക്ഷിക്കുകയാണ്.

      Delete
  9. ഇങ്ങിനെ വിഷാദിച്ചിരിക്കുംപോഴല്ലെ സന്ധ്യ സുന്ദരിയാവുന്നത്........ അടുത്തുതന്നെ കേള്‍ക്കാറുമാവുമെന്ന് ആശിക്കുന്നു.

    ReplyDelete
  10. എന്തൊരു ചന്തം, സുന്ദരി സന്ധ്യേ
    എത്ര ശരിയാണ്! എത്ര മനോഹരിയായാണ് സന്ധ്യ ഓരോ ദിവസവും നമുക്കു മുന്നിലെത്തുന്നത്. നല്ല ഗാനം. ആശംസകള്‍...

    ReplyDelete
  11. നന്ദി .ഇനിയും വരുമല്ലോ.

    ReplyDelete