Monday, May 28, 2012

ഓര്‍മ്മകള്‍....

ഓര്‍മ്മകള്‍....

പണ്ട് മറന്നൊരു പാട്ടിന്നീണമെന്‍  
ഹൃദയ മുരളിയില്‍ നുരയുമ്പോള്‍
ഒരു കുളിര്‍കാറ്റായ്‌ ,ഒരു സാന്ത്വനമായ്
അരികില്‍ വന്നീടുമോ പ്രിയ സഖി നീ,യി-
ന്നെവിടെയെന്നെങ്കിലും   ചൊല്ലീടുമോ?

                                  [പണ്ട് മറന്നൊരു പാട്ടിന്നീണമെന്‍  .....

ഉയിരിന്നുയിരില്‍ കനവുകള്‍ തീര്‍ത്ത
മണിമാളികകള്‍ തകര്‍ന്നതും
വിപഞ്ചിയുണര്‍ത്തിയ ശ്രുതിരാഗത്തില്‍
വിഷാദ ഗാനങ്ങള്‍ നിറഞ്ഞതും
മുള്‍ ശയ്യയില്‍ മനം അമര്‍ന്നതും ,വീണ്ടും
വീണ്ടുമോര്‍മ്മയില്‍ തെളിയുന്നു.
                                   [
പണ്ട് മറന്നൊരു പാട്ടിന്നീണമെന്‍.......
 
കനലുകള്‍ വിതറിയ നടവഴികളില്‍ നാം
അഗതികളായി അലഞ്ഞതും....
മോഹമായ് ദൂരെ മരീചിക നമ്മെ
മാടി മാടി വിളിച്ചതും...നീ-
യെന്നെവിട്ടെങ്ങോ  മറഞ്ഞതും, വീണ്ടും...
വീണ്ടുമോര്‍മ്മയില്‍ തെളിയുന്നു.

                                     [ പണ്ട് മറന്നൊരു പാട്ടിന്നീണമെന്‍....

27 comments:

  1. കനലുകള്‍ വിതറിയ നടവഴികളില്‍ നാം
    അഗതികളായി അലഞ്ഞതും....

    നല്ല വരികള്‍ ....ട്യുന്‍ ചെയ്യാന്‍ ഒരാള്‍ക്ക്‌ ഞാന്‍ കൊടുക്കാം

    ReplyDelete
  2. പാടിക്കേൾക്കാൻ കൊതിയായി,,,

    ReplyDelete
    Replies
    1. ആചാര്യന്‍ അതിനു അവസരം ഉണ്ടാക്കുമെന്ന് കരുതാം

      Delete
  3. വരികള്‍ കൊള്ളാം.. എന്നിട്ട് ട്യൂണ്‍ ചെയ്‌തോ..

    ReplyDelete
    Replies
    1. ഇതുവരെ ചെയ്തില്ല .വൈകാതെ ചെയ്ത്‌ കിട്ടുമെന്ന് കരുതാം.

      Delete
  4. നന്നായി ആശംസകൾ...'നുരയുമ്പോള്‍' തുടങ്ങിയ വാക്കുകൾ കഴിവതും ലളിതഗാനത്തില്ല് ഉപയോഗിക്കാതിരിക്കുക...

    ReplyDelete
    Replies
    1. നന്ദി ...പലവട്ടം ആലോചിച്ച വാക്കാണ് അത് ....അതിന്റെ ഭാവം അത്രത്തോളം ഉള്‍ക്കൊള്ളുന്ന മറ്റൊരു വാക്ക് എനിക്ക് ഓര്‍ത്തെടുക്കാന്‍ പറ്റിയില്ല.ഞാന്‍ അന്വേഷണം തുടരും .എപ്പോള്‍ കിട്ടിയാലും ഞാനത് ക്ലിയര്‍ ചെയ്യുന്നതാണ്‌ .ഇനി അങ്ങനെ ആവര്‍ത്തി ക്കാതെയും നോക്കാം.തെറ്റുകള്‍ ചൂണ്ടി ക്കാണിച്ചതില്‍ ഒത്തിരി സന്തോഷം.

      Delete
  5. ഈ വയല്പ്പൂക്കള്‍ മൊത്തം ഓര്‍മകളില്‍നിന്ന്
    ആണല്ലോ..കെട്ടി നിര്‍ത്തിയ വെള്ളം പോലെ
    ഇടയ്ക്കു ഇടയ്ക്കു....ഹും ..വന്നോട്ടെ..
    ആചാര്യന്‍ വേഗം വാക്ക് പാലിക്കട്ടെ..

    ReplyDelete
    Replies
    1. അതെ ...എത്ര വേണ്ടെന്നു വച്ചിട്ടും ഓര്‍മ്മകള്‍ മനസ്സില്‍ തിരകള്‍ ഇളക്കുകയാണ്.
      ഇനി സ്വസ്ഥമായിരുന്നു ഓര്‍മ്മകള്‍ അയവിറക്കാമല്ലോ .ഇടയ്ക്കിടയ്ക്ക് ഇനിയും വരും ഈ കവിഞ്ഞ്‌ ഒഴുകല്‍ ....
      ആചാര്യനെ നമുക്ക് വിശ്വസിക്കാം

      Delete
  6. മനോഹരമായ ഗാനമാണ്. നന്നായി ഈണം 
    നല്‍കിയാല്‍ കേള്‍ക്കാന്‍ ഇമ്പമുള്ളതാവും 

    ReplyDelete
    Replies
    1. ശ്രമിക്കുന്നുണ്ട്. നന്ദി.വീണ്ടും വരിക.

      Delete
  7. കനലുകള്‍ വിതറിയ നടവഴികളില്‍ നാം
    അഗതികളായി അലഞ്ഞതും....
    മോഹമായ് ദൂരെ മരീചിക നമ്മെ
    മാടി മാടി വിളിച്ചതും...
    കോര്‍ത്തിണക്കിയ വരികള്‍ മനോഹരം ... ഒരു ഗാനമായി കേള്‍ക്കുവാനാശിക്കുന്നു ...:)

    ReplyDelete
    Replies
    1. ആശകള്‍ സാധിച്ചു തരുവാന്‍ ശ്രമിക്കുന്നുണ്ട്. വന്നതില്‍ നന്ദി.വീണ്ടും വരിക.

      Delete
  8. സുന്ദരഗാനം........

    ReplyDelete
    Replies
    1. തിരക്കിനിടയിലും വയല്‍പൂക്കള്‍ സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തിയതില്‍ നന്ദി.

      Delete
  9. കനലുകള്‍ വിതറിയ നടവഴികളില്‍ നാം
    അഗതികളായി അലഞ്ഞതും....
    മോഹമായ് ദൂരെ മരീചിക നമ്മെ
    മാടി മാടി വിളിച്ചതും...നീ-
    യെന്നെവിട്ടെങ്ങോ മറഞ്ഞതും, വീണ്ടും...
    വീണ്ടുമോര്‍മ്മയില്‍ തെളിയുന്നു.
    അമ്മ നല്ല വരികള്‍ .. സംഗീതം നല്‍കി
    കൂടുതല്‍ മധുരതരമാക്കുവാന്‍ കഴിയട്ടെ ..
    കേള്‍ക്കുവാന്‍ അശയുണ്ട് , കിട്ടിയാല്‍ ,എനിക്കും തരുക ..

    ReplyDelete
  10. ഈ പാട്ട് മനോഹരം

    ReplyDelete
  11. നമ്മെ സ്‌നേഹിക്കുന്നവര്‍ എവിടെയായിരുന്നാലും നമ്മുടെ നന്മയായിരിക്കും ആഗ്രഹിക്കുന്നത്. ഗാനം നന്നായിട്ടുണ്ട്. ഗൃഹാതുരത്വമുണര്‍ത്തുന്ന വരികള്‍. പ്രതീക്ഷയുണര്‍ത്തുന്ന ഒരു സമാപ്തിയായിരുന്നെങ്കില്‍ അല്പം കൂടി നന്നാകുമായിരുന്നു.

    ReplyDelete