Monday, June 18, 2012

എന്തിന്‌ വെറുതെ?

എന്തിന്‌ വെറുതെ?

എന്തിന്‌ വെറുതെ എന്‍ ഹൃദയത്തില്‍ നീ
വര്‍ണ ചിത്രങ്ങള്‍ വരച്ചു വച്ചു...?
ഒന്നിനുമല്ലാതെ ഉമ്മവച്ചുമ്മവ-
ച്ചെന്‍ മൃത സ്വപ്നങ്ങള്‍ക്കുയിരു   നല്‍കി ...?
                                                  എന്തിന്‌ വെറുതെ....

പൊന്‍കവിള്‍  മങ്ങിയ  സന്ധ്യതന്‍  നെഞ്ചില്‍ 
കുഞ്ഞു   നക്ഷത്രമായ്‌  നീ തെളിഞ്ഞു  ...?
താന്തമിരുള്‍   വന്നു  മൂടിയ  യാമിനി -
ക്കെന്തിനു  പൂ നിലാച്ചേല   നല്‍കി ....?
                                                  എന്തിന്‌ വെറുതെ.....

സങ്കടക്കടലില്‍  നിന്നെന്തിനു  നീയെന്നെ 
പൊന്നലക്കയ്കളാല്‍    കരകയറ്റി ...?
രാഗം  മറന്നൊരെന്‍  തംബുരുവില്‍  അനു  -
രാഗാനുഭൂതികള്‍   നീ പകര്‍ന്നു ....?
                                                 എന്തിന്‌ വെറുതെ.....

27 comments:

  1. എന്തിന്‌ വെറുതെ എന്‍ ഹൃദയത്തില്‍ നീ
    വര്‍ണ ചിത്രങ്ങള്‍ വരച്ചു വച്ചു...?
    ഒന്നിനുമല്ലാതെ ഉമ്മവച്ചുമ്മവ-
    ച്ചെന്‍ മൃത സ്വപ്നങ്ങള്‍ക്കുയിരു നല്‍കി ...?

    ഒന്നിനുമല്ലാതെ ഉമ്മവച്ചുമ്മവച്ച് ആരും ആർക്കും ഉയിര് നൽകില്ലല്ലോ ?
    നല്ലതിനാവും അതെല്ലാം,ആഗ്രഹങ്ങളാണല്ലോ നമ്മെ മുന്നോട്ട് നയിക്കുന്നത്.! ആശംസകൾ.

    ReplyDelete
  2. ഈ ഗാനങ്ങള്‍ എല്ലാം ചേര്‍ത്തു നല്ലൊരു സംഗീത സംവിധായകനെ കൊണ്ട് സംവിധാനം ചെയ്യിച്ചു ഒരു ലളിതഗാന സി ഡി ആക്കി ഇറക്കാന്‍ നോക്കൂ. പുസ്തക പ്രകാശനത്തോടൊപ്പം ഇത് കൂടി ചിന്തിക്കാം. നല്ല ലാളിത്യമുള്ള വരികള്‍. രമേശ്‌ അരൂരുമായി ഒന്നാലോചിക്കൂ ശ്രീമതി ലീല !!

    ReplyDelete
    Replies
    1. തീര്‍ച്ചയായും ശ്രമിച്ചു നോക്കാം സര്‍ .അരൂരുമായി ഒന്ന് ബന്ധപ്പെടട്ടെ.വന്നതില്‍ നന്ദി

      Delete
  3. ശ്രി വേണുഗോപാലിന്‍റെ അഭിപ്രായത്തോട് യോജിക്കുന്നു. ഒന്ന് ശ്രമിച്ചു നോക്കൂ. നന്നായിരിക്കും.

    ReplyDelete
    Replies
    1. നന്ദി.ശ്രമിച്ചു നോക്കാം.

      Delete
  4. ഒരു " ഗിരീഷ് " ടച്ച് ഒക്കെ ഉണ്ടേട്ടൊ അമ്മ ..
    നല്ല വരികള്‍ .. ആര്‍ദ്രമായ ചിന്തകളിലൂടെ ...
    വേണുവേട്ടന്‍ പറഞ്ഞത് നല്ലൊരു അഭിപ്രായമാണമ്മ ..
    ശ്രമിക്കുക , നല്ല ശബ്ദത്തിലൂടെ ഈ വരികള്‍
    കൂടുതല്‍ ആസ്വാദ്യകരമാവട്ടെ ..
    സ്നേഹപൂര്‍വം .. റിനീ ..

    ReplyDelete
    Replies
    1. വേണുവേട്ടന്റെ അഭിപ്രായം സ്വീകരിക്കാനും അതിനു വേണ്ട ശ്രമം തുടങ്ങാനും തയ്യാറാകട്ടെ.

      Delete
  5. നന്നായിട്ടുണ്ട്...നമ്മുടെ audio
    recording എവിടെ വരെ ആയി..?

    ReplyDelete
    Replies
    1. ഒന്നും ആയില്ല .ആര്‍ക്കും താല്പര്യമില്ലെന്ന് തോന്നുന്നു.

      Delete
  6. ആര്‍ദ്രമായ വരികള്‍ ഹൃദയം നിറക്കുന്നു ....

    ReplyDelete
  7. ലാളിത്യമുള വരികൾ..

    ReplyDelete
  8. നന്നായി ഈ ഗാനം.


    എന്നാണ് ഗാനരചന: ലീല എന്ന് ഏതെങ്കിലും സിനിമയുടെ ആദ്യം കാണുന്നത്?

    ReplyDelete
    Replies
    1. അങ്ങനെ ഒന്നും ഉണ്ടാവില്ലെന്നെ.അതൊക്കെ വെറും സ്വപ്നം....

      Delete
  9. സങ്കടക്കടലില്‍ നിന്നെന്തിനു നീയെന്നെ
    പൊന്നലക്കയ്കളാല്‍ കരകയറ്റി ...?
    രാഗം മറന്നൊരെന്‍ തംബുരുവില്‍ അനു -
    രാഗാനുഭൂതികള്‍ നീ പകര്‍ന്നു ....?
    ----------------------------
    മനോഹരമായ വരികള്‍ ,,,
    (പുതിയ പോസ്റ്റുകള്‍ മെയില്‍ വിടാത്തതില്‍ പരിഭവം മറച്ചു വെക്കുന്നില്ല കേട്ടോ )

    ReplyDelete
    Replies
    1. ക്ഷമിക്കണം ...ഇനി തീര്‍ച്ചയായും മറക്കില്ല.പരിഭവം ഉണ്ടായിട്ടും വന്നതില്‍ ഒരുപാട് നന്ദി.
      ജന്മസുകൃത ത്തിലും ഒന്ന് വന്നു പോകുക.

      http://leelamchandran.blogspot.in/

      Delete
  10. നന്നായിട്ടുണ്ട് ..പക്ഷെ എന്തിനു വെറുതെ :))))

    ReplyDelete
    Replies
    1. എന്തിന്‌ വെറുതെ എന്‍ ഹൃദയത്തില്‍ നീ
      വര്‍ണ ചിത്രങ്ങള്‍ വരച്ചു വച്ചു...?
      ഒന്നിനുമല്ലാതെ ഉമ്മവച്ചുമ്മവ-
      ച്ചെന്‍ മൃത സ്വപ്നങ്ങള്‍ക്കുയിരു നല്‍കി ...?

      ആഹ ...ചോദ്യം എന്നോടായോ?
      പക്ഷെ എന്തിനു വെറുതെ....?
      പിന്നെ ,അരൂരുകാരനെ ബന്ധപ്പെട്ടാല്‍ ഈ വരികള്‍ക്ക് ജീവന്‍ നല്‍കാനുള്ള ദൈവീകത്വം ഉണ്ടെന്ന് എന്നോട് ചിലര്‍ പറഞ്ഞു.
      സത്യാണോ?എങ്കില്‍ ഒന്ന് സഹായിച്ചുകൂടെ?

      Delete
  11. ആശംസകള്‍ക്ക് നന്ദി.ജന്മസുകൃത ത്തിലും ഒന്ന് വന്നു പോകുമല്ലോ.
    http://leelamchandran.blogspot.in/

    ReplyDelete
  12. നന്നായിട്ടുണ്ട് ചേച്ചി ....ഒരു ഈണം കൂടി ആയാല്‍ നന്നായിരുന്നു ....!!

    ReplyDelete
    Replies
    1. നന്ദി.
      ജന്മസുകൃത ത്തിലും ഒന്ന് വന്നു പോകുമല്ലോ.
      http://leelamchandran.blogspot.in/

      Delete