Tuesday, July 24, 2012

മാലാഖ



ആരീരം രാരീരം രാരോ ...രാരീ
രാരീരം രാരീരം രാരോ.....

താരാപഥത്തിനും  അപ്പുറത്തുനിന്നും
താഴേയ്ക്കു വന്നൊരു മാലാഖ
താരാട്ട് കേള്‍ക്കാന്‍ കൊതിക്കുമെന്നുണ്ണിക്കായ്
താമരപ്പൂവൊന്നെറിഞ്ഞു  തന്നു

ആരീരം രാരീരം രാരോ ...രാരീ
 രാരീരം രാരീരം രാരോ.....
 
താമരപ്പൂവിന്നിതളുകള്‍ക്കുള്ളിലായ് 
മാണിക്യച്ചെപ്പൊന്നൊളിച്ചിരുന്നു
അച്ചെപ്പ്  മെല്ലെ  തുറന്നപ്പോള്‍ കേട്ടുഞാന്‍
മാലാഖ പാടും മധുര ഗാനം

ആരീരം രാരീരം രാരോ ...രാരീ
 രാരീരം രാരീരം രാരോ.....

മാലാഖ പാടും മധുര ഗാനം കേട്ട്
മാനത്തെ നക്ഷത്രം കണ്ണ് ചിമ്മി
എന്‍ മാറില്‍ ചാഞ്ഞു മയങ്ങുമെന്നുണ്ണിക്കായ്
തെന്നലുമാഗാനം ഏറ്റുപാടി

ആരീരം രാരീരം രാരോ ...രാരീ
 രാരീരം രാരീരം രാരോ.....


24 comments:

  1. മാലാഖ പാടും താരാട്ട് ...രാരീരം രാരീരം രാരോ ...
    കൂടെ പാടാന്‍ തെന്നലും ..

    സങ്കല്പിക്കാന്‍ തന്നെ രസം...കേള്‍ക്കാന്‍ കഴിഞ്ഞെങ്കില്‍ ...

    ReplyDelete
    Replies
    1. ആദ്യ കമന്റിനു സ്പെഷ്യല്‍ താങ്ക്സ്.

      Delete
  2. അപ്പോ രണ്ടാം കമന്റിന് രണ്ട് താങ്ക്സ് വേണം

    താരാട്ട് നല്ലതാണ് കേട്ടോ..!!

    ReplyDelete
  3. താരാട്ടില്‍ കവിത പോരാഞ്ഞിട്ട് കുട്ടി ഉറങ്ങാതിരിക്കില്ല.ഇനി ഇതൊന്ന് പാടി കേള്‍ക്കാന്‍ എന്താണൊരു വഴി? നല്ല വരികള്‍.., ആശംസകള്‍

    ReplyDelete
  4. കവിത നന്നായി...അഭിനന്ദനങ്ങള്‍...

    ReplyDelete
  5. താരാട്ട് നന്നായി ,ഞാന്‍ ഉറങ്ങാന്‍ പോണൂ

    ReplyDelete
    Replies
    1. "നാളെ പുലര്‍കാലത്തുന്മേഷ മിന്നത്തെ -
      ക്കാളുമിണങ്ങിയുണര്‍ന്നെണീക്കാന്‍ .... "
      ഇപ്പോള്‍ ഉറങ്ങിക്കോളൂ

      Delete
  6. കുഞ്ഞുവാവക്കായി അമ്മുമ്മയുടെ താരാട്ട്, നന്നായിട്ടുണ്ട് ലീലേച്ചി ....

    വാവയെ കേള്‍പ്പിച്ചോ?

    ReplyDelete
    Replies
    1. കേള്‍പ്പിക്കണം .ഇപ്പോള്‍ അമ്മവീട്ടിലാണ് അവനുള്ളത്.

      Delete
  7. കുഞ്ഞൂസിന്റെ കമന്റു തന്നെ എനിക്കും പറയാനുള്ളത്.
    അമ്മൂമ്മ ഹൃദയം ഇങ്ങനെ കാവ്യാത്മകമാക്കിയ വാവക്കു ആശംസകള്‍.

    ReplyDelete
  8. മാലാഖ പാടും മധുര ഗാനം കേട്ട്
    മാനത്തെ നക്ഷത്രം കണ്ണ് ചിമ്മി
    എന്‍ മാറില്‍ ചാഞ്ഞു മയങ്ങുമെന്നുണ്ണിക്കായ്
    തെന്നലുമാഗാനം ഏറ്റുപാടി
    ----------nice words,,

    ReplyDelete
  9. നല്ല പാട്ട്...... പഴയ നാടകഗാനങ്ങള്‍ ഓര്‍മ്മവന്നു...

    ReplyDelete
    Replies
    1. ഓൾഡ് ഈസ് ഗോൾഡ്....എന്നല്ലേ...
      നന്ദി.

      Delete
  10. ഏതോ വരികള്‍ ഓര്‍മ്മ വരുന്നു ടീച്ചറെ, പിന്നെന്‍റെ ബാല്യവും അമ്മയെയും

    "ഈണവും താളവും ഇല്ലെങ്കിലും
    അമ്മതന്‍ ആരാരിരോ..."

    അമ്മയുടെ താരാട്ടോളം വരുമോ മാലാഖയുടേത്...
    വെറുതെയാ കേട്ടോ... നല്ല വരികള്‍, ഏറെയിഷ്ടം... വാക്കുകളാല്‍ അനുഗ്രഹീതം തന്നെ ടീച്ചറുടെ വരികള്‍...

    ReplyDelete
    Replies
    1. അമ്മയുടെ താരാട്ടോളം വരില്ല മറ്റൊന്നും.എന്നാൽ അമ്മയുടെ താരാട്ടിനു പിൻ പാട്ടു പാടാൻ മാലാഖയും കുളിർ കാറ്റുമൊക്കെ കാത്തു നിൽക്കുന്നു എന്ന സങ്കല്പം സുഖമുള്ളതല്ലേ....
      നിത്യ ഹരിതൻ.....വളര നന്ദി.

      Delete
  11. താമരപ്പൂവിന്നിതളുകള്‍ക്കുള്ളിലായ്
    മാണിക്യചെപ്പൊന്നൊളിച്ചിരുന്നു
    അച്ചെപ്പ് മെല്ലെ തുറന്നപ്പോള്‍ കേട്ടുഞാന്‍
    മാലാഖ പാടും മധുര ഗാനം

    how can i explain its beauty..
    simply the best

    ReplyDelete
    Replies
    1. മിന്നുക്കുട്ടി വളരെ നന്ദി.

      Delete