Sunday, December 2, 2012

ഇളം പൈതലെ രാരിരാരോ

വാനിലൊരായിരം  താരകങ്ങള്‍ 
താഴേയ്ക്ക് നോക്കുന്നു മോദമോടെ,
എന്മാറില്‍ ചാഞ്ഞുറങ്ങീടുമിളം 
പൈതലെ,  നിന്‍ മുഖം കാണുവാനായ് 

താലോലമാട്ടുന്നു   കുഞ്ഞുതെന്നല്‍,
താളം പിടിക്കുന്നു കിളികുലങ്ങള്‍ 
താരാട്ട് പാടിടാം ഞാനും ,എന്റെ 
താമരപ്പൂമുത്തെ രാരിരാരോ ...

ഇത്തിരി വെട്ടമായ് മിന്നിടുന്നു 
കൊച്ചുമിനുങ്ങുകള്‍ കൂട്ടമായി
ശാന്തമുറങ്ങു ,എന്‍ കണ്മണിയെ,
ജന്മസാഫല്യമാം പൊന്‍ കനിയെ ...

26 comments:

  1. ഇങ്ങനെ പാട്ടുപാടിയാലൊന്നും ഉറക്കംവരില്ല ചേച്ചീ.
    കഞ്ചാവുണ്ടേല്‍ അല്പം താ. ഞാനുറങ്ങിക്കോളാം!!

    ReplyDelete
    Replies
    1. nee urangenda....aa kunjuvavaykkonnu paadikkodukku....aval shanthamaayurangikkollum...

      Delete
  2. ശാന്തമുറങ്ങു ,എന്‍ കണ്മണിയെ, രാരിരാരോ...

    ReplyDelete
  3. ഉറക്കം വരുന്നു ..സത്യം

    ReplyDelete
  4. കുഞ്ഞുങ്ങൾക്ക് പറ്റിയ താരാട്ട്,,

    ReplyDelete
  5. സുഖമുള്ള താരാട്ട്

    ReplyDelete
  6. Replies
    1. അതെ....ഇഷ്ടായോ ഷാജു...?താങ്ക്സ്.

      Delete
  7. ലീലേച്ചി ഞാന്‍ രണ്ടു പാട്ടും വായിച്ചത് തന്നെ സ്വന്തമായി ഈണം ഇട്ടുകൊണ്ടാണ് ..!

    ReplyDelete
  8. അതയോ....?! വളരെ നന്ദി....എങ്കിൽ അതൊന്നു പാടി ഇവിടെ പോസ്റ്റ് ചെയ്യുമോ.....?എന്റെ ശ്രമങ്ങൾ പാഴായിപ്പോയതു കൊണ്ടാ....

    ReplyDelete
  9. എന്നാല്‍ പിന്നെ ഉറങ്ങിക്കളയാം......

    ഇഷ്ടപ്പെട്ടു, ഈ വരികള്‍.

    ReplyDelete
  10. ചേച്ചീ ..നല്ല താരാട്ട്

    ReplyDelete
  11. ചേച്ചിയുടെ താരാട്ടു പാടി എന്റെ മോൾ ഉറങ്ങാൻ തുടങ്ങിയതായിരുന്നു... അവസാനവരികളിലെ മിന്നാമിനുങ്ങിന്റെ കാര്യം വന്നപ്പോൾ ചാടിയെഴുന്നേറ്റു...!
    അതോടെ എന്റെ ശ്രമം വൃഥാവിലായി...!!
    നന്നായിരിക്കുന്നു..
    ആശംസകൾ...

    ReplyDelete
    Replies
    1. ചക്കിനു വച്ചത് കൊക്കിനു കൊണ്ടോ?

      നന്ദി....

      Delete
  12. നന്മയൂറുന്ന താരാട്ട് ,,,,

    ReplyDelete
  13. oru ammayude sneham vazhinjozhukunna varikal..

    ReplyDelete