Sunday, January 20, 2013

നീല രാവേ ...നീ മറന്നോ

നീല രാവേ ...നീല രാവേ...
നീ മറന്നോ ഈ നിശാഗന്ധിയെ ?
നീരദ  പാളികള്‍ നീളെ വിരിച്ചൊരു
നീലാംബരത്തിന്റെ കാമിനിയെ....?

നീല രാവേ ...

മോഹന രാഗം മറഞ്ഞു പോയി
മോഹങ്ങളെല്ലാം കൊഴിഞ്ഞു പോയി...
മൂകമായ് തേങ്ങുമെന്‍  ആത്മാവിന്‍ നോവുമായ്
രാപ്പാടിയെങ്ങോ പറന്നു പോയി...

നീല രാവേ ...

മണിവീണ മീട്ടാന്‍ മറന്നു പോയി
ശ്രുതി ചേര്‍ന്ന തന്ത്രി തകര്‍ന്നുപോയി
മലര്‍ശരന്‍ കാണാതെ  മദഗന്ധമേല്‍ക്കാതെന്‍ 
മധുരമാം സ്വപ്നം കരിഞ്ഞു പോയി....

 നീല രാവേ ......

29 comments:

  1. ഗാനം മനോഹരമായി.

    ReplyDelete
  2. മനോഹരമായി ഗാനം ഇതിന്‍റെ ശബ്ദാവിഷ്കാരം കൂടി ഇവിടെ നല്കായിരുന്നു

    ReplyDelete
    Replies
    1. ini blogersine vellu vilikkendi varum.....aarum thayyarallenne...padanariyunnavar maunam paalikkunnu...dharyamundenkil ithonnu tune cheyth postu ennu paranjaalo?
      (thallalle....aagraham kondu paranju poyatha...)

      Delete
  3. നന്നായിട്ടുണ്ട് മാഷേ, ഇതിന്‍റെ ശബ്ദം കൂടി കൊടുത്തുകൂടെ?

    ReplyDelete
    Replies
    1. thank u praveen .
      shabdam kadamtharaamo?
      paadanariyumenkil padi postu....

      Delete
  4. This comment has been removed by the author.

    ReplyDelete
  5. ശരിക്കുമൊരു പാട്ടെഴുത്തുകാരിയായല്ലോ ടീച്ചര്‍...:)

    ReplyDelete
  6. neela paschathalathil oru neela raagam. sundaram

    ReplyDelete
  7. ഗാനരചന ലീലാ ചന്ദ്രന്‍ എന്ന് എപ്പോഴാണ് വെള്ളിത്തിരയില്‍ എഴുതിക്കാണുക എന്നോര്‍ക്കുകയായിരുന്നു ഞാന്‍...

    ReplyDelete
  8. നല്ല വരികള്‍., ആശംസകള്‍

    ReplyDelete
  9. Nice song, teacher...

    ReplyDelete
  10. മോഹന രാഗം മറഞ്ഞു പോയി
    മോഹങ്ങളെല്ലാം കൊഴിഞ്ഞു പോയി...
    മൂകമായ് തേങ്ങുമെന്‍ ആത്മാവിന്‍ നോവുമായ്
    രാപ്പാടിയെങ്ങോ പറന്നു പോയി...‘

    എല്ലം മോഹഭംഗങ്ങൾ...!

    ReplyDelete
  11. മനോഹരമായവരികള്‍...

    ReplyDelete