Friday, February 22, 2013

ലഹരി

ലഹരി 

അസുലഭ ലഹരി അനുപമലഹരി 
ആദ്യാനുരാഗത്തിന്‍ ആനന്ദ ലഹരി 
അറിഞ്ഞു ഞാന്‍ ആത്മാവില്‍ അമൃത് നിറയുമാ 
അനിര്‍വചനിയമാം  അനശ്വര നിര്‍വൃതി ...

                              അസുലഭ ലഹരി.....

ഹൃദയം ഹൃദയത്തിന്‍ ആഴങ്ങള്‍തേടി 
അധരം അധരത്തില്‍ പൂവുകള്‍ ചൂടി 
 അറിയാത്തൊരനുഭൂതി സിരകളിലൊഴുകി 
 സ്വയം മറന്നാനന്ദ ഗീതികള്‍ പാടി

                              അസുലഭ ലഹരി .....

 കൊടുംകാറ്റു പോലും ഇളം കാറ്റായ്മാറി
ചുടു വെയില്‍ നാളങ്ങള്‍ പൂനിലാവായി... 
 ആകാശ ഗോളങ്ങള്‍ അരികത്തങ്ങണഞ്ഞു
 മരുഭൂവിലും പുതു മലര്‍മാരി ചൊരിഞ്ഞു.....

                               അസുലഭ ലഹരി.....

12 comments:

  1. പ്രിയ ചേച്ചി,

    അസുലഭ ലഹരി അനുപമലഹരി
    വരികള്‍ ഏറെ ഇഷ്ടമായി
    മനോഹരം
    ആശംസകള്‍
    സ്നേഹത്തോടെ ,
    ഗിരീഷ്‌

    ReplyDelete
  2. കൊള്ളാം ലീല ചേച്ചീ

    ReplyDelete
  3. അനുരാഗത്തിന്‍റെ ലഹരി അനുഭവിച്ചവര്‍ക്കെ അറിയൂ

    ReplyDelete
    Replies
    1. അതെ..അതുതന്നെ...താങ്ക്സ്

      Delete
  4. വയല്‍പ്പൂക്കളില്‍ ആദ്യമായിട്ടാണ്.. ബ്ലോഗിന്റെ നിറം ഒക്കെ മാറ്റിയാല്‍ വായിക്കാന്‍ കുറച്ചു കൂടെ സുഖം കിട്ടുമായിരുന്നെന്നു ഓര്‍മപ്പെടുത്തുന്നു..

    ReplyDelete
    Replies
    1. നിറം മാറ്റി.ഇപ്പോഴോ...?

      Delete
  5. എനിക്ക് നിറമാണ് ലഹരി

    ReplyDelete