Monday, June 10, 2013

പ്രണയം




....


 രചന :- ലീല എം ചന്ദ്രൻ
സംഗീതം:- ജി.കുമാരി ലത  
പാടിയത് :-ലയ ശരത്
റീ മിക്സിംഗ് :- രാരി അരീക്കര




പ്രണയം 

 
പറയാതെ ഞാനറിഞ്ഞു സഖീ  
എന്നോടു തോന്നിയ പ്രണയം...
അകതാരിലനുഭൂതി തരംഗമുണർന്നു
അതിലലിഞ്ഞലിഞ്ഞു ഞാനൊഴുകീ 

                                      {പറയാതെ ഞാനറിഞ്ഞു .....

 മധുരിത ഗാനമെൻ വിപഞ്ചിയിലുണർന്നു  
സ്മരണയിൽ പോലും മധു നിറഞ്ഞു 
വസന്തം മറന്നൊരീ വാടിയിലെങ്ങും 
പുതുമലർ ചൊരിഞ്ഞു  നിൻ  പ്രണയം 

                                     {പറയാതെ ഞാനറിഞ്ഞു .....

കടലോളം സ്നേഹം നിനക്കായ്  എന്നേ 
കരുതിവെച്ചു ഞാനെൻ കരളിനുള്ളിൽ,
സുഖകരമൊരു  നോവിൽ ഞാൻ തുടിപ്പൂ ,സഖി 
പറയാതറിയുമോ നീ  എൻ പ്രണയം ...?
 
                                    {പറയാതെ ഞാനറിഞ്ഞു ..... 

31 comments:

  1. പറയാതറിയുമോ നീ എൻ പ്രണയം ...?

    ReplyDelete
  2. ഗാനം നന്നായിട്ടുണ്ട്

    ReplyDelete
  3. കൊള്ളാട്ടോ :)



    അസ്രൂസാശംസകള്‍
    http://asrusworld.blogspot.in/

    ReplyDelete
    Replies
    1. vannathil santhosham

      asruswoldil sancharichu ketto

      Delete
  4. സുഖകരമൊരു നോവിൽ ഞാൻ തുടിപ്പൂ ,സഖി
    പറയാതറിയുമോ നീ എൻ പ്രണയം ...?

    ReplyDelete
  5. കവിത കൊള്ളാം.
    ഈ ഫ്ലൂറസന്റ്റ് കളറില്‍ കണ്ണ് അടിച്ചുപോകും കേട്ടോ..

    ReplyDelete
  6. പറയാതെ അറിഞ്ഞല്ലോ ... പിന്നെന്താ?


    ഈ കളറ് ഇത്തിരി കൂടിപ്പോയില്ലേന്നാണ്....

    ReplyDelete
  7. കൊള്ളം. ഇങ്ങനാവണം
    പ്രണയം

    ReplyDelete
  8. പ്രണയത്തോളം സുന്ദരമായിരിക്കുന്നു, ഈ കവിതയും.

    ReplyDelete
  9. പറയാതെയറിഞ്ഞ പ്രണയം പറായാതെ തിരിച്ചുമറിയുമെങ്കിൽ ആ മനസ്സുകൾ തമ്മിൽ പൊരുത്തമുണ്ട്

    ReplyDelete
  10. പറയാതെ അറിയുന്ന പ്രണയത്തിന്റെ മധുരം, വരികളിൽ നിറയുന്ന തീവ്രത ഹൃദയം കൊണ്ടറിയുന്നു....

    ReplyDelete
  11. പറയാതെ തന്നെ മനസ്സിലാക്കുന്നതാണ്‍ യതാര്‍ത്ഥ സ്നേഹം . ഇഷ്ടമായി കേട്ടോ @PRAVAAHINY

    ReplyDelete
  12. Really good... Love to be revealed without saying... Once it come as output....It pleasure,satisfaction is something defferent....

    ReplyDelete