Tuesday, October 22, 2013

മത്സഖി

എത്ര  ഞാൻ കണ്ടു കിനാവുകൾ മത്സഖി
അത്രയും നിന്നെക്കുറിച്ചു മാത്രം
എത്ര കവിതകൾ തൂലികത്തുമ്പിൽ നി -
ന്നിറ്റു  വീണെല്ലാം നിൻ വർണ്ണനകൾ
ഇറ്റു വീണെല്ലാം  നിൻ വർണ്ണനകൾ 


വത്സരം വേഗം കടന്നിടാം വാസന്ത -
പുഷ്പങ്ങളെല്ലാമടർന്നു പോകാം 
എങ്കിലും നീയെന്റെ പ്രാണനിൽ നീറുന്ന
നൊമ്പരമായി തുടിച്ചു നിൽക്കും
നൊമ്പരമായി തുടിച്ചു നിൽക്കും 



സൗഷ്ടവം മേനിക്കു നഷ്ടമാകാം ,കഴൽ-
ശുഭ്രമാകാം മിഴി ശോഭമങ്ങാം
എങ്കിലും നീയെന്റെ ജീവനിലാനന്ദ
രാഗ സൗഭാഗ്യമായ്ച്ചേർന്ന് നില്ക്കും
രാഗ സൗഭാഗ്യമായ്ച്ചേർന്ന് നില്ക്കും
 ***************************

.

10 comments:

  1. Replies
    1. chanduvettaa.....kooppukayyum kuninja thalayumaayi nilkkunnu...anugrahichaalum....

      Delete
  2. നല്ല വരികള്‍ ,എല്ലാ ആശംസകളും !

    ReplyDelete
  3. വത്സരം വേഗം കടന്നിടാം വാസന്ത -
    പുഷ്പങ്ങളെല്ലാമടർന്നു പോകാം
    എങ്കിലും നീയെന്റെ പ്രാണനിൽ നീറുന്ന
    നൊമ്പരമായി തുടിച്ചു നിൽക്കും

    ReplyDelete
  4. നല്ല വരികൾ !
    ആശംസകൾ !

    ReplyDelete
  5. പാടിക്കൊണ്ട് എഴുതിയതാണോ?
    ഏതായാലും പാടാന്‍ രസമുള്ള വരികള്‍!

    ReplyDelete

  6. ഇത്‌ സംഗീതം നല്കി പാടാൻ പറ്റിയ ഒരു ഗീതമാണ്‌. ആശംസകൾ

    ReplyDelete