Sunday, October 27, 2013

ഇനിയും തൂവസന്തം വരും


ഇവിടെയീ നിറ വനഭൂവിൽ
ഇനിയും തൂവസന്തം വരും
ഇരുളടഞ്ഞ കിനാ ശതങ്ങളോ
ഇതളിതളായ്‌ മെല്ലെ ...വിടരും.

 
കാർമുകിലുകൾ പെയ്തൊഴിയും
കുളിർകാറ്റ്‌  മന്ദമായ് വീശും
കടലിൻ കലിയടങ്ങും ,വെണ്‍ നുര
കരയെ വാരിപ്പുണരും 


നീർ മിഴിയിൽ അഴകൊഴുകും
നീർമണികൾ പൊന്നൊളിതൂകും
നിനവിൻ പൂവാമെ ൻ  ഹൃദയം
നിറയെ പ്രണയം തുളുമ്പും

7 comments:

  1. നന്നായിട്ടുണ്ട് കവിത.
    'കിനാ ശതങ്ങളൊ’.... എന്തർത്ഥം...?

    ReplyDelete
  2. നീർ മിഴിയിൽ അഴകൊഴുകും
    നീർമണികൾ പൊന്നൊളിതൂകും
    നിനവിൻ പൂവാമെൻ ഹൃദയം
    നിറയെ പ്രണയം തുളുമ്പും

    എന്ന്..?

    ReplyDelete
  3. ഇനിയും വസന്തം വരുമെന്ന പ്രതീക്ഷയിൽ കൂട്ടുചേർന്നുകൊണ്ട് ... ആശംസകളോടെ ...

    ReplyDelete
  4. എനികിഷ്ടായി ....നല്ല ആശയം
    ഇതാണ് എന്റെ ബ്ലോഗ്‌
    http://vithakkaran.blogspot.in/

    ReplyDelete
  5. എനികിഷ്ടായി ....നല്ല ആശയം
    ഇതാണ് എന്റെ ബ്ലോഗ്‌
    http://vithakkaran.blogspot.in/

    ReplyDelete