Monday, February 3, 2014

വിരഹിണി

പ്രിയനേ നിൻ  വിരിമാറിൽ ചേർന്ന് മയങ്ങിയ 
നറു മലരായിരുന്നില്ലേ ഞാൻ...
അരുമയോടധരപുടത്തിനാൽ   അന്നു നീ 
മധുരം പകർന്നതില്ലേ? ...എന്നെ 
പുളകിതയാക്കിയില്ലേ ?

അരുതരുതെന്നെന്റെ പടുവാക്കു കേട്ട് നീ
അലസം ചിരിച്ചതില്ലേ?
അകലുവാനാകാതെൻ ഹൃദയം തുടിച്ചതിൻ 
നിനദം ശ്രവിച്ചതില്ലേ ..?അന്നെൻ 
മിഴികൾ  തുടച്ചതില്ലേ?

ഇതളിൽ നീ ചേർത്തൊരാ രാഗങ്ങൾ മായുംമു -
മ്പകലേയ്ക്കെറിഞ്ഞതില്ലേ?
വിരഹത്തിന്നഗ്നിയിലെരിയുവാൻ മാത്രമീ-
വിധിയെനിക്കേകിയില്ലേ ..?എന്നേയ്ക്കു-
മായെന്നെ   മറന്നതില്ലേ  ? !!

13 comments:

  1. വിരഹവേദനയാൽ വിരഹിക്കുന്ന വിരഹിണി

    ReplyDelete
  2. വിരഹം നീര്‍പൊഴിക്കുന്നല്ലോ...

    ReplyDelete
    Replies
    1. um....viraham.....athinte du;kham paranjariyikkan aakumo?thanks thumbi..

      Delete
  3. പ്രണയദിന സ്പെഷ്യല്‍ ആണോ??? aashamsakal

    ReplyDelete
  4. virahamee varikal......
    nannayittund aashamsakal

    ReplyDelete
  5. അല്ല...
    ശരിക്കും എന്തൊക്കെയോ നഷ്ടപ്പെട്ടെന്ന് തോന്നുന്നു...?? :)

    ReplyDelete
    Replies
    1. Kavibhavanayil illathathokke undennum ullathokke illathayennum thonnum.a Thu svabhavikam.kalayum jeevithavum samantharangalanu Mubu.

      Delete
  6. സുഖലോലുപനാം
    പ്രണയത്തിന്നറിയില്ലല്ലോ
    വിരഹത്തിന്‍
    നരകസുഖം!!! rr

    ReplyDelete
  7. ലളിത ഗാനം കൊള്ളാം.
    ഇത് പോലെ മറ്റു ചിലത് കൂടി ടീച്ചറുടെ ബ്ലോഗ്ഗില്‍ പണ്ട് കണ്ടിട്ടുണ്ട്. അന്നത് ഒരു സി ഡി ആക്കാന്‍ പറഞ്ഞിരുന്നു. ഒരു ലളിതഗാന സി ഡി. വരികള്‍ നന്നായത് കൊണ്ട് പറയുകയാണ് ടീച്ചറെ. ആ വഴിക്ക് ഒന്ന് ചിന്തിക്കൂ

    ReplyDelete
  8. പ്രണയം എന്നാൽ ഇന്ന് യൂസ് & ത്രോ ആണല്ലോ.
    കവിതയുടെ ലാളിത്യം ഇഷ്ടപ്പെട്ടു.

    ReplyDelete