Saturday, March 1, 2014

നഷ്ട സ്വപ്നങ്ങൾ



അറിയാതെയെങ്കിലും അഭയം കൊതിച്ചു നിന്‍
ആത്മാവില്‍ മുട്ടി വിളിച്ചു
ഒരു സാന്ത്വനമായ് നീ വരുമെന്ന ചിന്തയിൽ
ഒരുപാട്  നേരം ഞാൻ തൊഴുതു നിന്നു....


മൃദു വാക്ക് ചൊല്ലിയെൻ ഹൃദയസരസ്സിൽ നീ
തെളിനീരു പകരുമെന്നോർത്തു നിന്നു
ഒരുവാക്ക് മിണ്ടാതെ  മിഴികൾ  തുറക്കാതെ
ബധിരനെപ്പോലെ നീ  മുഖം തിരിച്ചു....


അരികിൽ  നീയണയും നിമിഷം നിനച്ചു ഞാൻ
പ്രണയ പരവശയായ് കാത്തു നിന്നു
അരികിൽ  വരാതെ അഭയമേകാതെ
അബലയാമിവളെ  നീ   അവഗണിച്ചു....

9 comments:

  1. കൃഷ്ണാ...നീ എവിടെ? എന്ന് പേര്.

    ReplyDelete
  2. ഇത്ര ഭംഗിയായി ആത്മാവില്‍ മുട്ടിവിളിച്ചിട്ടും, ആരാദ്ധ്യന്‍ അവഗണിച്ചത് ശരിയായില്ല.

    ReplyDelete


  3. അറിയാതെയെങ്കിലും അഭയം കൊതിച്ചു നിന്‍

    ആത്മാവില്‍ മുട്ടി വിളിച്ചു

    ഒരു സാന്ത്വനമായ് നീ വരുമെന്ന ചിന്തയിൽ

    ഒരുപാട് നേരം ഞാൻ തൊഴുതു നിന്നു

    മനോഹരം..ആശംസകൾ

    ReplyDelete