Monday, March 17, 2014

അകലെയാണെന്നാലും

അകലെയാണെന്നാലും
*********************

അകലെയാണെന്നാലും മനതാരിൽ എന്നും
നറു  ദീപമായി നീ  വഴി തെളിച്ചു

മറന്നെന്നെയോമനെ എങ്കിലും പ്രാണനിൽ
മധുരനൊമ്പരമായ്‌ നീ തുടിച്ചു നിന്നു


കരളിൻ തന്ത്രിയിൽ കവിതയുണർന്നു
കദനം മറന്നെന്നിൽ കനവു പൂത്തു
നിന്നധരപ്പൂ  മധുരം നുകരാൻ
നിന്നിലലിയാനെന്നും ഞാൻ  കൊതിച്ചു 


ഒരിക്കൽ നീ പകർന്നേകിയ പ്രണയമെൻ ,
 ജീവിത താളം തിരിച്ചുതന്നു..
സ്വപ്നങ്ങൾക്കെല്ലാം ചിറകു വന്നു ഞാൻ
 സ്വയം മറന്നങ്ങനെ പറന്നലഞ്ഞു

12 comments:

  1. Replies
    1. സമ്മതിച്ചു ഗുരോ....ഇതാണ് ചൂടാറും മുമ്പ് ഫുഡ്‌ കഴിക്കാറുണ്ട് എന്നതിന് തെളിവ്...നന്ദി...നന്ദി

      Delete
  2. ചുണ്ടിലൂറിയതു മനസ്സില്‍ കൊതിച്ചല്ലോ....?
    നല്ല ഗാനം.....

    ReplyDelete
  3. നന്നായിട്ടുണ്ട് ചേച്ചി ..

    ReplyDelete
  4. അമ്പമ്പോ! പ്രണയ മധുരം..

    ReplyDelete
  5. നന്നായിട്ടുണ്ട്...

    ReplyDelete
  6. കരളിൻ തന്ത്രിയിൽ കവിതയുണർന്നു
    കദനം മറന്നെന്നിൽ കനവു പൂത്തു

    നല്ല വരികൾ ടീച്ചർ..

    ReplyDelete