Tuesday, October 14, 2014

ഒരു യുഗ്മഗാനം






ഒരു യുഗ്മഗാനം


M.  എന്നും നീയെൻ അരികിലുണ്ടാകുമോ?
എൻ  പ്രിയ സഖി നീ എൻ തുണയായ്
 


Fഎനിക്കായ് വീണയിൽ മധുരമാം ഒരു ശ്രുതി
 നിൻ വിരൽത്തുമ്പിനാൽ  മീട്ടുമെങ്കിൽ 

എന്നും ഞാൻ നിൻ അരികിലുണ്ടാകും
 നിന്നിണക്കിളിയായ് എൻ  കരളേ


M.& F  എന്നും നീയെൻ അരികിലുണ്ടാകുമോ?
എൻ  പ്രിയ സഖി നീ എൻ തുണയായ് 


M പടച്ചവൻ തന്നൊരു നിധിയാണെൻ സഖി
ജീവന്റെ ജീവനാം കണ്മണി
പ്രണയമലരാൽ നിന്നെ പൊതിഞ്ഞിടും ഞാൻ
പനീർമഴയായെന്നിൽ പെയ്യുമോ നീ..?

 M.  എന്നും നീയെൻ അരികിലുണ്ടാകുമോ?
എൻ  പ്രിയ സഖി നീ എൻ തുണയായ്  
              
F  നീയെൻ അരികിൽ  എന്നുമു
ണ്ടെങ്കിൽ ഞാൻ
നിൻ മടിയിൽ  മണി വീണയാകും
വിരൽ തൊട്ടു രാഗമുണർത്തിയെങ്കിൽ നിൻ
 വിരി മാറിൽ മയങ്ങും മലർഹാരമായ്‌ 


M.& F  എന്നും നീയെൻ അരികിലുണ്ടാകുമോ?
എൻ  പ്രിയ സഖി നീ എൻ തുണയായ് 



M.& F നീലിമ തിങ്ങുമാ വാനതിൽ നാമിരു-
താരകമായ് മിന്നിത്തെളിയും വരെ
ഞാനും നീയും ഇണയരയന്നങ്ങൾ  പോൽ
പ്രണയഗീതം പാടി തുഴഞ്ഞു നീങ്ങും

13 comments:

  1. ethu blogilum odiyethunna ee churu churukkinu niranja manassode kooppukai.

    ReplyDelete
  2. യുഗ്മഗാനം പ്രണയസുരഭിലം.

    ReplyDelete
  3. ഒരുപാട് വൈകിയെന്നറിയാം...
    എങ്കിലും...
    ഞാൻ ആശംസയുടെ ഒരൊപ്പ് വെക്കുന്നു ഈ പോസ്റ്റിന്റെ താഴെ...
    :)

    ReplyDelete
  4. ഇഷ്ടമായി ആശംസകള്‍

    ReplyDelete
  5. നല്ല വരികൾ .. സംഗീതം കൊടുത്തു കൂടേ ?

    ReplyDelete
  6. പാടാൻ ഉള്ള കഴിവോ ശ്രുതിയോ ഒന്നും ഇല്ലാത്ത കാരണം ഞാൻ വരികൾ വായിച്ചു പോയി. നല്ല വരികൾ...മനോഹരം.
    നല്ല ശബ്ദം ഉള്ളവർ പാടിയാൽ നന്നായിരിക്കും....
    അഭിനന്ദങ്ങൾ....
    ഇനിയും പാട്ടുകൾ വരട്ടെ...
    പാടുവാൻ കഴിവുള്ള കൂട്ടുകാരെ കൊണ്ട് പഠിച്ചു ഇവിടെ പോസ്റ്റ് ചെയ്യൂ..
    നന്മകളോടെ...സസ്നേഹം...

    ReplyDelete

  7. മുകളിൽ ഒരു അക്ഷര പിശക് പറ്റി :

    പാടുവാൻ കഴിവുള്ള കൂട്ടുകാരെ കൊണ്ട് പാടിച്ചു ഇവിടെ പോസ്റ്റ് ചെയ്യൂ..
    അഭിനന്ദനങ്ങൾ

    ReplyDelete
  8. തിളക്കമാര്‍ന്ന വരികള്‍
    ആശംസകള്‍

    ReplyDelete
  9. നല്ല വരികൾ...നല്ല ഈണത്തിൽ ഇനി വേഗം തന്നെ ഒരു ഗാനമായി മാറട്ടെ...ആശംസകൾ

    ReplyDelete