ഒരു യുഗ്മഗാനം
M. എന്നും നീയെൻ അരികിലുണ്ടാകുമോ?
എൻ പ്രിയ സഖി നീ എൻ തുണയായ്
Fഎനിക്കായ് വീണയിൽ മധുരമാം ഒരു ശ്രുതി
നിൻ വിരൽത്തുമ്പിനാൽ മീട്ടുമെങ്കിൽ
എന്നും ഞാൻ നിൻ അരികിലുണ്ടാകും
നിന്നിണക്കിളിയായ് എൻ കരളേ
M.& F എന്നും നീയെൻ അരികിലുണ്ടാകുമോ?
എൻ പ്രിയ സഖി നീ എൻ തുണയായ്
M പടച്ചവൻ തന്നൊരു നിധിയാണെൻ സഖി
ജീവന്റെ ജീവനാം കണ്മണി
പ്രണയമലരാൽ നിന്നെ പൊതിഞ്ഞിടും ഞാൻ
പനീർമഴയായെന്നിൽ പെയ്യുമോ നീ..?
M. എന്നും നീയെൻ അരികിലുണ്ടാകുമോ?
എൻ പ്രിയ സഖി നീ എൻ തുണയായ്
F നീയെൻ അരികിൽ എന്നുമു ണ്ടെങ്കിൽ ഞാൻ
നിൻ മടിയിൽ മണി വീണയാകും
വിരൽ തൊട്ടു രാഗമുണർത്തിയെങ്കിൽ നിൻ
വിരി മാറിൽ മയങ്ങും മലർഹാരമായ്
M.& F എന്നും നീയെൻ അരികിലുണ്ടാകുമോ?
എൻ പ്രിയ സഖി നീ എൻ തുണയായ്
M.& F നീലിമ തിങ്ങുമാ വാനതിൽ നാമിരു-
താരകമായ് മിന്നിത്തെളിയും വരെ
ഞാനും നീയും ഇണയരയന്നങ്ങൾ പോൽ പ്രണയഗീതം പാടി തുഴഞ്ഞു നീങ്ങും