മരക്കൊമ്പിലേതോ കിളിക്കൂടിനുള്ളില്‍
പനംതത്ത പാടി തുടിക്കുന്ന രാഗം
അകക്കണ്ണിലെന്നോ കണിവച്ചു സ്നേഹം
മിടിക്കുന്ന നെഞ്ചില്‍ ഉറവിട്ടു ശോകം
മരക്കൊമ്പിലേതോ ....
നീള്‍ മിഴിത്തുമ്പില്‍ കൊരുത്തൊരു മോഹം
നീലനിലാവില്‍ രചിച്ചൊരു കാവ്യം
മറക്കുവാനാമോ നിനക്കെന്റെ മൌനം-
നിറച്ചൊരു ശംഖിന്‍ മുറിപ്പാട് കാണ്‍കെ
മരക്കൊമ്പിലേതോ ....
ഒരു കുഞ്ഞു പൂവിന്നിതളില്‍ നീയെന്നോ
വിരല്‍ത്തുമ്പു കൊണ്ടേ കുറിച്ചിട്ട ഗീതം
ഇനിയെന്നുമെന്നും ഒരുമിച്ചു വാഴാം
തനിച്ചല്ലെന്നെന്നെ കൊതിപ്പിച്ചു മൂകം
മരക്കൊമ്പിലേതോ ...
പനംതത്ത പാടി തുടിക്കുന്ന രാഗം
അകക്കണ്ണിലെന്നോ കണിവച്ചു സ്നേഹം
മിടിക്കുന്ന നെഞ്ചില്‍ ഉറവിട്ടു ശോകം
മരക്കൊമ്പിലേതോ ....
നീള്‍ മിഴിത്തുമ്പില്‍ കൊരുത്തൊരു മോഹം
നീലനിലാവില്‍ രചിച്ചൊരു കാവ്യം
മറക്കുവാനാമോ നിനക്കെന്റെ മൌനം-
നിറച്ചൊരു ശംഖിന്‍ മുറിപ്പാട് കാണ്‍കെ
മരക്കൊമ്പിലേതോ ....
ഒരു കുഞ്ഞു പൂവിന്നിതളില്‍ നീയെന്നോ
വിരല്‍ത്തുമ്പു കൊണ്ടേ കുറിച്ചിട്ട ഗീതം
ഇനിയെന്നുമെന്നും ഒരുമിച്ചു വാഴാം
തനിച്ചല്ലെന്നെന്നെ കൊതിപ്പിച്ചു മൂകം
മരക്കൊമ്പിലേതോ ...