Wednesday, April 18, 2012

തിരു സന്നിധിയില്‍

വന്നു  ഞാന്‍  തിരു സന്നിധിയില്‍ 
എന്തേ  നിന്‍  മിഴി തുറന്നതില്ല 
കാത്തിരുന്നീടുമെന്‍  നൊമ്പരങ്ങള്‍ 
തീര്‍ത്തിടാന്‍  ദേവാ നീ മിഴി  തുറക്കൂ...
 (വന്നു ഞാന്‍ .....)

പൂത്താലമില്ലെന്റെ  കയ്യില്‍ ,ഒരു കൊച്ചു -
പൂവിതള്‍ പോലുമില്ല
നോവുമെന്‍ ആത്മാവില്‍ നിനക്ക് നല്‍കാന്‍ 
പ്രാര്‍ഥനാ പുഷ്പങ്ങള്‍   മാത്രം....
 (വന്നു ഞാന്‍ .....)


കര്‍പ്പൂരദീപങ്ങളില്ല , ഒരു കൊച്ചു-
നെയ്ത്തിരി  പോലുമില്ല 
നാഥ നിന്‍ തിരു മുന്‍പില്‍ കാഴ്ച വയ്ക്കാന്‍ 
ഉരുകുമെന്‍ ജീവിതം മാത്രം.....
 (വന്നു ഞാന്‍ .....)


20 comments:

  1. ഇവിടെ ആദ്യമെത്തുന്ന ആള്‍ക്ക് എന്റെ സ്പെഷ്യല്‍ സല്യൂട്ട് ......

    ReplyDelete
  2. സല്യൂട്ട് സ്വീകരിച്ചിരിക്കുന്നു.... :)

    ReplyDelete
  3. നന്ദി ...ഇനിയും വരുമല്ലോ.

    ReplyDelete
  4. മുകിലിന് സ്വാഗതം

    ReplyDelete
  5. കവിതയെഴുതി സല്യൂട്ടുമായ് നിന്ന ടീച്ചർക്ക് അഭിനന്ദനങ്ങൾ. നന്നായിരിക്കുന്നു.

    ReplyDelete
    Replies
    1. നന്ദി ബൈജു ...സൈറ്റില്‍ ജോയിന്‍ ചെയ്യാനും ക്ഷണിക്കുന്നു.

      Delete
  6. ഗാനം കേൾക്കാനും ആഗ്രഹമുണ്ട്.

    ReplyDelete
    Replies
    1. നന്ദി എച്മു.... നല്ല ഗായകരും സംവിധായകരും നമ്മുടെ കൂടെ ഉണ്ടല്ലോ.ആരെങ്കിലും അതിനു തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു.

      Delete
  7. ഇവിടെ ഇല്ലാത്ത മുകിലിന് സ്വാഗതമോ?
    അതോ മുകില്‍ മഴ ആയി പെയ്തു പോയോ ?

    ഈ കവിത വായിച്ചപ്പോള്‍ ആകാശ വാണിയിലെ
    പഴയ ലളിത ഗാന ക്ലാസ് ഓര്‍മ വന്നു...എച്മു
    പറഞ്ഞതുപോലെ ഈണത്തില്‍ പാടി കേട്ടാല്‍ കൂടുതല്‍
    സുഖകരം ആയേനെ...അഭിനന്ദനങ്ങള്‍ ചേച്ചി....

    ReplyDelete
    Replies
    1. മുകില്‍ മുകളിലുണ്ടല്ലോ.
      കണ്ടില്ലേ?
      നന്ദി ട്ടോ.

      Delete
  8. ഓ സോറി...മുകില്‍ ആദ്യം
    മുകളില്‍ കയറിക്കൂടി അല്ലെ?

    ReplyDelete
    Replies
    1. ഓ....കണ്ടുവല്ലേ....പെയ്തിരുന്നില്ല അതാ ആദ്യം കാണാഞ്ഞത്....
      ഗായകരെയും സംവിധായകരെയും ഞാന്‍ ക്ഷണിച്ചിട്ടുണ്ട്.വരുമായിരിക്കും.

      Delete
  9. അതു താന്‍. മുകില്‍ ഏറ്റവും ആദ്യം വന്നു പെയ്തു പോയിരുന്നു...

    ReplyDelete
  10. പെയ്യാന്‍ വൈകി .... അതാ എന്റെ ലോകത്തിനു ശങ്ക തോന്നിയത്....

    ReplyDelete
  11. ......എല്ലാവരും കൂടി മഴപെയ്യിച്ച് ഈ ഉരുകുന്ന ഹൃദയത്തിലൊഴിക്കുമോ? ‘നാഥാ നിൻ തിരുമുമ്പിൽ വന്നു ഞാനും നിൽക്കുന്നു, കണ്ണുതുറന്നനുഗ്രഹിക്കൂ എന്നെക്കൂടി.......‘ ഈ വരികൾ താളമേളത്തോടെയൊന്ന് കേൾക്കാനാണേയ്......

    ReplyDelete
    Replies
    1. അത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം .നന്ദി...ട്ടോ

      Delete
  12. ഗാനമല്ല,ഗാനോപഹാരം.Very Good.Keep it up.

    ReplyDelete
    Replies
    1. വന്നതില്‍ ഒത്തിരി സന്തോഷം.

      Delete
  13. valare nannayirikkunnu.... artha mulla varikal....

    ennu oru thalipparambu kaaran (vinod-thumbappoo)

    ReplyDelete
    Replies
    1. അയല്‍ക്കാരെ അറിയാനും ഇനി ഫേസ് ബുക്ക്‌ ശരണം ...
      നന്ദി വിനോദ്.

      Delete