Sunday, June 24, 2012

ശാരികപ്പെണ്ണേ ....



ശാരികപ്പെണ്ണേ    നീ കേട്ടതില്ലേ
ശാരദ സന്ധ്യതന്‍ സ്വരസാന്ത്വനം ?
മൂവന്തിച്ചോപ്പില്‍  മുങ്ങിനീരാടി
മൂക ദു:ഖങ്ങള്‍ മറന്നില്ലേ നീ...?
                                           ശാരികപ്പെണ്ണേ ....

മഴവില്‍ തോരണം ചാര്‍ത്തിയ വാനില്‍
മഴ മേഘ   പ്രാവുകള്‍  കുറുകും പൂങ്കാവില്‍
മണിച്ചെപ്പു കിലുക്കി തുടി താളമൊരുക്കി
മദിച്ചുല്ലസിക്കാന്‍  വരികില്ലേ തോഴി.....? 
                                            ശാരികപ്പെണ്ണേ .....
രാപ്പാടിക്കൂട്ടം ശ്രുതിമീട്ടും മുന്‍പേ
താരകജാലം കണ്‍ ചിമ്മും  മുന്‍പേ
പൂനിലാച്ചന്ദ്രികയൊളി വീശും മുന്‍പേ 
പൂമിഴിയാളേയെന്‍  അരികിലെത്തില്ലേ...?
                                            ശാരികപ്പെണ്ണേ .....

33 comments:

  1. മനസ്സിനെ കുളിര്‍പ്പിക്കുന്ന ഗാനം. ഇതു നല്ല ഈണത്തില്‍ കേള്‍ക്കാന്‍ ആഗ്രഹമുണ്ട്. ചെയ്യൂ. അല്ലെങ്കില്‍ ചെയ്യിക്കൂ. അറിയിക്കണേ.
    സ്നേഹത്തോടെ,
    മുകില്‍

    ReplyDelete
    Replies
    1. തീര്‍ച്ചയായും .ചെയ്യിക്കാനാണ് ശ്രമിക്കുന്നത്.
      ആദ്യ കമന്റിനു സ്പെഷ്യല്‍ സല്യൂട്ട്

      Delete
  2. കവിത തുളുമ്പുന്ന ഗാനം.

    ReplyDelete
  3. നല്ലൊരു പാട്ട്,, ചൊല്ലിക്കേൾക്കാൻ കൊതിയാവുന്നു,,
    ഒരു സംശയം,, ആ പ്രൊഫൈൽ ഫോട്ടോയിൽ കാണുന്ന കുട്ടി ആരാണ്?

    ReplyDelete
  4. ഈ വിളി കേട്ടാല്‍ ഏത് ശാരികപ്പെണ്ണും ഓടിയെത്തുമല്ലോ

    ReplyDelete
    Replies
    1. അത് ശരി ....ഈ പെണ്ണിന്റെ ഒരു കാര്യം...എന്തായാലും അനുസരണ ഉള്ള പെണ്ണെന്നു സമാധാനിക്കാമല്ലേ?
      വന്നതില്‍ നന്ദി.

      Delete
  5. പതിവുപോലെ പാടിക്കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഗാനം.

    ReplyDelete
    Replies
    1. പതിവുപോലെ വന്നതില്‍ നന്ദി.

      Delete
  6. കൊള്ളാം, ശാരദസന്ധ്യതന്‍ സ്വരസാന്ത്വനം! ആശംസകള്‍...

    ReplyDelete
  7. ഈ ശാരിക എവിടെ പതുങ്ങി
    ഇരുന്നു ഇതുവരെ ടീച്ചറെ? ..
    നല്ല സുഖമുള്ള കവിത...പാടി
    കേള്‍ക്കാന്‍ കൊതി ഉണ്ട്..നടക്കും
    എന്ന് പ്രതീക്ഷിക്കാം അല്ലെ?

    ReplyDelete
    Replies
    1. നടക്കും. പ്രതീക്ഷയാണല്ലോ ജീവിതത്തെ നയിക്കുന്നത്.

      Delete
  8. വീണ്ടും ടീച്ചറുടെ നല്ലൊരു ഗാനം.

    ReplyDelete
  9. നന്ദി സിദ്ധിക്ക് ജി

    ReplyDelete
  10. ഗാനരചയിതാവാകാന്‍ തീരുമാനിച്ചൊറപ്പിച്ചു അല്ലേ....:)ആശംസകള്‍ .

    ReplyDelete
    Replies
    1. അങ്ങനൊന്നുമില്ല ഓരോ സീസണ്‍ മാറി മാറി വരുന്നതാ ... ഇപ്പോള്‍ പാട്ടിന്റെ വഴിയിലാ...കവിതകള്‍ ഇടയ്ക്കൊക്കെ .കഥ പലതും പാതി വഴിയിലെത്തി നില്‍ക്കുകയ .അത് ടൈപ്പ് ചെയ്ത്‌ പോസ്റ്റാനുള്ള മടിയാണ് മുന്നില്‍ .
      വന്നതില്‍ നന്ദി.

      Delete
  11. ആശംസകള്‍ ചേച്ചീ...
    കേള്പ്പിക്കുംപോള്‍ അറിയിക്കണേ..

    ReplyDelete
  12. മനസ്സ് തൊടുന്ന പാട്ട്... എല്ലാവരും പറയുന്നത് കേള്‍ക്കുന്നില്ലേ , ഒന്നു ശ്രമിക്കൂ ചേച്ചീ...

    ReplyDelete
    Replies
    1. ശ്രമം തുടങ്ങിയിട്ടുണ്ട്.അധികം വൈകാതെ സാധിക്കാമെന്ന് കരുതുന്നു.

      Delete
  13. വീണ്ടും ലാളിത്യമുള്ള നല്ല വരികള്‍ ..
    ഒരു നല്ല ഗാനരചയിതാവാനുള്ള വഴികള്‍ തെളിഞ്ഞു കിട്ടട്ടെ !!

    ReplyDelete
    Replies
    1. വളരെ നന്ദി സര്‍.ദൈവം അനുഗ്രഹിക്കട്ടെ.

      Delete
  14. സുന്ദരമായ വരികള്‍ , ചേരുന്ന ഈണവും ഉണ്ടാവട്ടെ.

    ReplyDelete
    Replies
    1. നന്ദി ..ശ്രമിക്കുന്നുണ്ട്.

      Delete
  15. ഇഷ്ടപ്പെടുന്നുവെങ്കിൽ ഈ തിരുത്തൊന്നു പരീക്ഷിക്കുക, പ്രാസം ചേരാത്തതു ചേർന്നു കിട്ടും :

    രാപ്പാടിക്കൂട്ടം ശ്രുതിമീട്ടും മുൻപേ
    ("രാഗേന്ദുകിരണങ്ങളൊളി വീശും മുൻപേ
    പൂത്താരകങ്ങൾ കൺചിമ്മും മുൻപേ")
    പൂമിഴിയാളേയെൻ അരികിലെത്തില്ലേ ...?

    ReplyDelete
    Replies
    1. പരീക്ഷിക്കാം.മുകളിലത്തെ വരികളുമായിക്കൂടി യോജിക്കണമല്ലോ.അഭിപ്രായത്തിനു വളരെ നന്ദി.

      Delete
  16. എല്ലാവരും പറഞ്ഞതു തന്നെ ഞാനും പറയുന്നു. നല്ല വരികള്. പാടി കേള്ക്കുമ്പോളാണ് കൂടുതല് രസം

    ReplyDelete
  17. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല .അതിനുള്ള സൌകര്യം ഒത്തു വരാഞ്ഞിട്ടാ സുനി....എങ്കിലും ഏറെ കാത്തിരിപ്പു വേണ്ടെന്നു പ്രതീക്ഷിക്കുന്നുണ്ട്.വന്നതില്‍ നന്ദി.

    ReplyDelete