Thursday, August 23, 2012

ഇപ്പോഴും...



ശാരദവാനിലെ താരങ്ങളങ്ങിങ്ങു
കണ്ണുകള്‍ചിമ്മുമീ രാത്രി
പാലൊളി
ത്തിങ്കള്‍ക്കുടം വീണു പൂനിലാ-
പ്പാലൊഴുകുന്നൊരീ രാത്രീ


ആരോ ഒരാള്‍വരും കാലടിയൊച്ചയ്ക്കായ്‌
കാതോര്‍ത്തിരിക്കുന്നു..ഞാന്‍
മിഴി  പൂട്ടാതിരിക്കുന്നു...
(ശാരദവാനിലെ......)


ഉള്ളില്‍ ലഹരിയാര്‍ന്നുന്മാദമായ്‌ കിളി-
പഞ്ചമം പാടിയതില്ല
കളകള നാദമുയര്‍ത്തിയൊരു കാട്ടു-
ചോലയുമൊഴുകിയതില്ലാ.....
(ശാരദ വാനിലെ...)

ഉദയ സൂര്യന്‍ മല മുകളില്‍ കരേറുവ-
നിനിയും നേരമായില്ല,
പൂവിന്നിതളില്‍ തുഷാര ബിന്ദുക്കള്‍ വെണ്‍

മുത്തായി മാറിയതില്ല....
(ശാരദവാനിലെ...)


നീലക്കടല്‍ത്തിരമാലകള്‍ തീരത്തെ
വാരിപ്പുണര്‍ന്നതുമില്ല
ആഷാഡമേഘങ്ങള്‍ പൊന്നുഷ:സന്ധ്യയ്ക്കായ്‌
വര്‍ണ്ണങ്ങള്‍ചാലിച്ചതില്ല....


ആരോ ഒരാള്‍വരും കാലടിയൊച്ചയ്ക്കായ്‌
കാതോര്‍ത്തിരിക്കുന്നു..കണ്ണീര്‍ 

തോരാതിരിക്കുന്നു..... 
(ശാരദവാനിലെ...)

24 comments:

  1. മധുര പദങ്ങള്‍ ഗാനമായി കേള്‍പ്പിക്കുന്നതും
    കാതോര്‍ത്തിരിക്കുന്നു....

    ReplyDelete
    Replies
    1. കാത്തിരിപ്പിന്‍ നൊമ്പരത്തില്‍ കറുത്തോരീ തിരശ്ശീല ....മാറും അല്ലേ....

      Delete
  2. Replies
    1. ആരോ ഒരാള്‍വരും .....സന്തോഷം.

      Delete
  3. ആരോ ഒരാള്‍വരും കാലടിയൊച്ചയ്ക്കായ്‌
    കാതോര്‍ത്തിരിക്കുന്നു,,
    ഞാനും കാതോർത്തിരിക്കുന്നു,

    ReplyDelete
    Replies
    1. ഒരു കൂട്ടായല്ലോ .സന്തോഷം.

      Delete
  4. ഇതൊക്കെ എന്നാണോന്ന് പാടിക്കെള്‍ക്കുക?

    ReplyDelete
    Replies
    1. കാത്തിരിപ്പു കുറച്ച് നാൾ കൂടി.

      Delete
  5. ആരോ ഒരാള്‍വരും കാലടിയൊച്ചയ്ക്കായ്‌
    കാതോര്‍ത്തിരിക്കുന്നു..കണ്ണീര്‍
    തോരാതിരിക്കുന്നു..... അല്ലാ ടീച്ചറേ...അരെയാ കാതൊർത്തിരിക്കുന്നത് ചന്ദ്രൻ ചേട്ടനെയാണോ?...ആശംസകൾ

    ReplyDelete
  6. അതെയതെ ..പാടിക്കേള്‍ക്കാന്‍ കാത്തിരിക്കുന്നു

    ആശംസകള്‍...

    ReplyDelete
    Replies
    1. കുറച്ച് നാൾ കൂടി കാത്തിരിപ്പു വേണ്ടി വരും അണിയറയിൽ ഒരുക്കങ്ങൾ നടക്കുന്നുണ്ട്.വന്നതിൽ നന്ദി.

      Delete
  7. ഞാനും കാതോര്‍ത്തിരിക്കുകയാ.........

    ReplyDelete
    Replies
    1. കാത്തിരിപ്പു കുറച്ച് നാൾ കൂടി....അപ്പൊഴേയ്ക്കും എല്ലാം ശരി ആകും.

      Delete
  8. Replies

    1. ഓണത്തിരക്കു മൂലം അല്പം വൈകി.നന്ദിയും
      എല്ലാ വിധ ആശംസകളും ...

      Delete
  9. ഓണാശംസകള്‍ ... !:)

    താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ കട തുടങ്ങി.കഥപ്പച്ച..( വലിയ കഥയൊന്നുമില്ല എങ്കിലും ...!) അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി .. എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് ) :))

    ReplyDelete
    Replies
    1. ഞാൻ വന്നിരുന്നു.ഇനിയും വരാം ഒരുപക്ഷെ ഒന്നും കുറിച്ചില്ലെങ്കിലും എന്റെ സാന്നിധ്യം എപ്പൊഴും ഉണ്ടാകും .ഇവിടെ വന്നതിൽ നന്ദി.

      Delete
  10. നല്ല ഇമ്പമുള്ള വാക്കുകള്‍ അതിമനോഹരം. എന്‍റെ വക ഓണശംസയും നേരുന്നു.

    ReplyDelete
    Replies
    1. വളരെ നന്ദി.ഓണത്തിരക്കുമൂലം അല്പം വൈകിയെങ്കിലും എന്റെ എല്ലാ ആശംസകളും.

      Delete
  11. ലളിതം....വളരെ മനോഹരം...ആശംസകള്‍

    ReplyDelete