Sunday, October 7, 2012

ലളിതഗാനം


ഈ    ഗാനം കേള്‍ക്കാന്‍   http://leelamchandran.blogspot.in/search/label/%E0%B4%B2%E0%B4%B3%E0%B4%BF%E0%B4%A4%E0%B4%97%E0%B4%BE%E0%B4%A8%E0%B4%82.
ക്ലിക്കുക.


രചന ലീല എം ചന്ദ്രന്‍

സംഗീതം .രമേഷ് നാരായണന്‍

പാടിയത് .വിദ്യാ ഖാലിദ്



മൂകമായ്......

************

മൂകമായ് പാടുമീ വിപഞ്ചിക

മോഹ മായ് തേടുമീ വിപഞ്ചിക..

മധുരമാം ഓര്‍മ്മയില്‍

ഇതളിട്ടു നില്‍ക്കുന്ന

ജീവരാഗമാണ് നീ.




മോഹങ്ങളകന്നോരീ തീരഭൂവില്‍

ആരെയോ കാത്തിരുന്നു

വരുമെന്നും വരില്ലെന്നും മൊഴിപാടി

ഒരുകിളി ഇതുവഴി പറന്നുപോയി




താളങ്ങള്‍ പിഴച്ചോരീ ശൂന്യ വേദിയില്‍

ഏകയായ് ഞാനിരുന്നു

കരയാനും ചിരിക്കാനും കഴിയാതെ

മലരുകള്‍ മധുമാസം മറന്നു പോയി

13 comments:

  1. രസമുണ്ട് വായിക്കാൻ,പക്ഷെ ആ ബാക്ഗ്രൗണ്ടിൽ മറ്റൊരു ബാക്ഗ്രൗണ്ടുള്ള ലെറ്റേഴ്സിനേക്കാൾ നല്ലത് മറ്റൊരു ബാക് ഗ്രൗണ്ടീൽ സാധാരണ പോലുള്ള,ബാക്ഗ്രൗണ്ടില്ലാത്ത ലെറ്റേഴ്സ് അല്ലേ ? വായനയ്ക്ക് ഒരു സുഖം കിട്ടും.! ആശംസകൾ.

    ReplyDelete
  2. വിരഹാദ്ര ഗാനം ..
    പതിയേ പതിയേ .. മൂകമായി
    ഉള്ളിറങ്ങുന്നത് ..
    സ്നേഹാശംസ്കള്‍ .. അമ്മ

    ReplyDelete
  3. നല്ല വരികള്‍..പിന്നീട് പാടി കേള്‍ക്കട്ടെ..ഇപ്പൊ
    ഓഫീസില്‍ ആണ്...

    ReplyDelete
  4. ഞാന്‍ പാടിക്കേട്ടു, കേട്ടൊ...
    ഈ നല്ല വരികള്‍....

    ReplyDelete
  5. എത്ര മനോഹരമായി ചെയ്തിരിക്കുന്നു.
    അല്പം താമസിച്ചാലും ഇത്രയും നന്നായി കിട്ടിയല്ലോ..
    രചനയും സംഗീതവും സൂപ്പര്‍....
    മികവാര്‍ന്ന ശബ്ദത്തിലൂടെ അത് കേള്‍ക്കുമ്പോള്‍ അല്ലെ
    അതിന്റെ മാധുര്യം പൂര്‍ണം ആവുക?ആരാണ് പാടിയത്?
    രചന,സംഗീതം,ആലാപനം‌ ഇങ്ങനെ മുകളില്‍ ഒന്ന്
    പൂര്‍ത്തി ആക്കി എഴുതൂ ടീച്ചറെ...

    ReplyDelete
  6. രചനയും സംഗീതവും മുകളില്‍ എഴുതിയിട്ടുണ്ട് .പാടിയത് A.I.R. ലെ ഒരു കലാകാരിയാണ്. പേര് കൃത്യമായി ഓര്‍മ്മയില്ല .വിദ്യ എന്നാണ് എന്ന് തോന്നുന്നു.

    ReplyDelete
  7. പാട്ട് കേട്ടു കേട്ടോ.... വരികളും സംഗിതവും മനോഹരം ടീച്ചറേ... അപ്പോൾ ഇതങ്ങ് തുടർന്നു കൂടേ?

    ReplyDelete
    Replies
    1. നല്ല വാക്കുകൾക്കു നന്ദി കെട്ടൊ.തുടരണമെന്നാണ് ആഗ്രഹം. തുടരാനാകുമോ എന്ന് ഉറപ്പില്ല.എങ്കിലും ശ്രമിക്കാം.

      Delete
    2. This comment has been removed by the author.

      Delete