Thursday, December 6, 2012

ഒരു കൊച്ചു സ്വപ്നം



ഒരു കൊച്ചു സ്വപ്നം നിദ്രയിൽ വന്ന്
അരുമയോടെന്നെ തൊട്ടുണർത്തി
ഒരുങ്ങുവാനൊരു നിമി നേരം തരാതെ
രഥമൊന്നിലേയ്ക്കെന്നെ ആനയിച്ചു

ഒരു കൊച്ചു സ്വപ്നം......

ഇതുവരെ കാണാത്ത കരകൾ കടന്ന്
കടലേഴും താണ്ടി യാത്രയായി
പ്രഭതൂകുമൊരുകൊച്ചു ദ്വീപിലാരഥമെത്തി
ഒരു ദേവനെൻ കൈ പിടിച്ചിറക്കി.

ഒരു കൊച്ചു സ്വപ്നം......

ഇതുവരെയറിയാത്തൊരാത്മഹർഷത്തിൽ
അടിമുടി കോരിത്തരിച്ചു പോയി
അനുരാഗലോലന്റെ വിരിമാറിൽ തലചായ്ച്ച്
സ്വയം മറന്നങ്ങനെ നിന്നു പോയ് ഞാൻ...
ഒരു കൊച്ചു സ്വപ്നം...
...

17 comments:

  1. പാടാന്‍ പറ്റുന്ന ഒരു കൊച്ചു സ്വോപ്നം ആശംസകള്‍ കേട്ടോ

    ReplyDelete
  2. സ്വപ്നമധുരം. ..........

    ReplyDelete
  3. നല്ല ഒരു സ്വപ്നം

    ReplyDelete
    Replies
    1. ഹാവൂ....ഒരു നല്ല സ്വപ്നം കണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്....നന്ദി.

      Delete
  4. സുന്ദരമായ കൊച്ചു സ്വപ്നം...!

    ReplyDelete
    Replies
    1. അതെ....ഒരു പാടു പേടിസ്വപ്നങ്ങൾക്കിടയിൽ ഒരു സുന്ദരസ്വപ്നം....സ്നേഹത്തോടെ,

      Delete
  5. സ്വപ്നങ്ങള്‍..........:)

    ReplyDelete
    Replies
    1. സ്വപ്നങ്ങളെ നിങ്ങൾ സ്വർഗകുമാരികളല്ലൊ...
      നന്ദി പ്രയാൺ

      Delete
    2. This comment has been removed by the author.

      Delete
  6. എയർ ഇന്ത്യയിൽ ഒന്നും പോകല്ലേ........

    സ്വപ്നം ഇഷടമായി

    ReplyDelete
    Replies
    1. പോയതല്ല .കൊണ്ടുപോയതല്ലേ ...! പഴയ ആള്‍ക്കാര്‍ ആയതുകൊണ്ടാകും രഥവുമായിഎത്തിയത്....
      ഓരോരോ സ്വപ്നങ്ങളെ......(എന്നെകൊണ്ട് ഞാന്‍ തോറ്റു ...!!! :)

      Delete
  7. ha..ha.ennekkondu njaan
    thottu alle???
    nalla swapnam..ashamsakl..

    ReplyDelete