Sunday, December 9, 2012

ഉണരുനീ സ്രവന്തികേ....



ഉണരുനീ സ്രവന്തികേ,
ഉണരുനീ സൌപർണ്ണികേ..
കുടജാദ്രിതൻ  ഉറവാം
കുളിർ നീരുമായ് ഒഴുകും
സൌപർണ്ണികേ  ഉണരു നീ.....

(ഉണരുനീ സ്രവന്തികേ....)

നിൻ കുളിരലകൾ പാടും
മൃദു മര്‍മ്മര ഗീതം
അഴലുമീ അകതാരില്‍
അമൃത വര്‍ഷമായ്  നിറയാന്‍.....

(ഉണരുനീ സ്രവന്തികേ....)

ദേവി നിന്‍ പാദധൂളി
കലരുമീ നീരൊഴുക്കില്‍
ഹൃദയ ഭാരങ്ങള്‍  കഴുകി
ശാന്തി മന്ത്രത്തില്‍ അലിയാന്‍ ....

( ഉണരുനീ സ്രവന്തികേ....)

9 comments:

  1. പ്രിയ സുഹൃത്തെ,
    മനോഹരമായ വരികള്‍ ഏറെ ഇഷ്ടമായി. അഭിനന്ദനങ്ങള്‍ ! :)
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
  2. Replies
    1. ആശംസകൾക്കു നന്ദി നൌഷാദ്...

      Delete
  3. കുടജാദ്രിയുടെ കുളിരുന്ന ഓർമ്മ മനസ്സിലെത്തി!

    ReplyDelete