Friday, February 1, 2013

മരക്കൊമ്പിലേതോ

മരക്കൊമ്പിലേതോ  കിളിക്കൂടിനുള്ളില്‍ 
പനംതത്ത പാടി തുടിക്കുന്ന രാഗം 
അകക്കണ്ണിലെന്നോ കണിവച്ചു സ്നേഹം 
മിടിക്കുന്ന നെഞ്ചില്‍ ഉറവിട്ടു  ശോകം 

                                          മരക്കൊമ്പിലേതോ ....

നീള്‍ മിഴിത്തുമ്പില്‍  കൊരുത്തൊരു മോഹം 
നീലനിലാവില്‍ രചിച്ചൊരു കാവ്യം 
മറക്കുവാനാമോ  നിനക്കെന്റെ മൌനം-
നിറച്ചൊരു  ശംഖിന്‍  മുറിപ്പാട് കാണ്‍കെ 

                                             മരക്കൊമ്പിലേതോ ....

ഒരു കുഞ്ഞു പൂവിന്നിതളില്‍ നീയെന്നോ 
വിരല്‍ത്തുമ്പു കൊണ്ടേ കുറിച്ചിട്ട ഗീതം 
ഇനിയെന്നുമെന്നും ഒരുമിച്ചു വാഴാം 
തനിച്ചല്ലെന്നെന്നെ  കൊതിപ്പിച്ചു മൂകം 

                                              മരക്കൊമ്പിലേതോ ...

16 comments:

  1. പ്രിയപ്പെട്ട ചേച്ചി,
    വളരെ മനോഹരമായ പാട്ട്
    പാടി കേള്‍ക്കാന്‍ കഴിയുന്നില്ലാ എന്നൊരു വിഷമമുണ്ട്.
    ആശംസകള്‍ !
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. എനിക്കായൊരു പാട്ട് പാടാന്‍
      ഒരുനാള്‍ വരുമവന്‍ നിശ്ചയം

      നന്ദി ഗിരീഷ്

      Delete
  2. Thanichallatha Lokathekku ...!

    Manoharam Chechy, Ashamsakal...!!!

    ReplyDelete
    Replies
    1. അതെ തനിച്ചല്ലന്നെന്നെകൊതിപ്പിക്കുന്നവൻ ....
      നന്ദി സുരേഷ്...

      Delete
  3. നല്ല വരികള്‍...നല്ല താളം

    ReplyDelete
  4. കവിത ഇഷ്ടപ്പെട്ടു

    ReplyDelete
    Replies
    1. thank u sir.
      ishtangal mathramalla ishtakkedukalum parayaam ketto.

      Delete
  5. നല്ല വരികള്‍

    ReplyDelete
  6. നീള്‍ മിഴിത്തുമ്പില്‍ കൊരുത്തൊരു മോഹം
    നീലനിലാവില്‍ രചിച്ചൊരു കാവ്യം
    മറക്കുവാനാമോ നിനക്കെന്റെ മൌനം-
    നിറച്ചൊരു ശംഖിന്‍ മുറിപ്പാട് കാണ്‍കെ

    ഈ ഗാനങ്ങളെല്ലാം കൂട്ടിയിണക്കി നല്ലൊരു ആൽബം ഉണ്ടാക്കണം കേട്ടൊ മേം

    ReplyDelete