Tuesday, March 12, 2013

ഇനിയും വരുമോ?

 ഇനിയും വരുമോ?


വരുമോ ഇനിയും ഈ വഴിയെ...?
പ്രിയതരമാമെന്‍  കനവുകളെ 
വരില്ലെന്നു കരുതിയ വസന്തര്‍ത്തുവും 
പുതുപൂക്കള്‍ വിടര്‍ത്തിയ ശുഭവേളയില്‍ 

                              വരുമോ ഇനിയും... 

മറവിക്കും മായ്ക്കുവാനായിടാത്ത  
നറുമണമിയലുമാ മലര്‍ക്കുടിലും 
അവിടെന്നെ തഴുകിയ കുളിര്‍ത്തെന്നലും 
മനതാരില്‍ മധുകണമൊഴുക്കീടുവാന്‍ 

                               വരുമോ ഇനിയും..... 

പാടുവാന്‍ മോഹമുണ്ടേറെയെന്നാല്‍ 
അധരങ്ങള്‍ മൌനം   പുണര്‍ന്നീടവേ 
മുറുകുമീയാത്മാവിന്‍  ബന്ധനത്തിന്‍ 
പൊരുള്‍ തേടി മനം തപം തുടര്‍ന്നിടുമ്പോള്‍ 

                              വരുമോ ഇനിയും... 

15 comments:

  1. ഇവിടെ ഓര്‍മയില്‍ എങ്കിലും ഒരു വരവുണ്ടല്ലോ നിരാശ വേണ്ട

    ReplyDelete
    Replies
    1. athe ullu....ellam ormmakal.....nirasa onnumilla.alla...nirasappedunnathum oru sukhamalle...?nandi moosa.

      Delete
  2. വരും,തീര്‍ച്ചയായും വരും.

    ReplyDelete
  3. വരട്ടെ, കാത്തിരിപ്പിന്ന് അവസാനം

    ReplyDelete
  4. മറവിക്കും മായ്ക്കുവാനായിടാത്ത
    നറുമണമിയലുമാ മലര്‍ക്കുടിലും
    അവിടെന്നെ തഴുകിയ കുളിര്‍ത്തെന്നലും
    മനതാരില്‍ മധുകണമൊഴുക്കീടുവാന്‍ ..

    നല്ലയൊരു സീമാപ്പാട്ടാക്കാവുന്ന ഗാനം...!

    ReplyDelete
    Replies
    1. cinimappaattaakanam ennilla. aarenkilum onnu paadi kelppichaalum mathiyaayirunnu.
      okke oru verum bhranathante (nthiyude) svapanam....
      vannathil nandi .

      Delete
  5. വരും വരാതിരിക്കില്ല

    ReplyDelete
  6. വരും,തീര്‍ച്ചയായും വരും.

    ReplyDelete
  7. പ്രിയപ്പെട്ട ലീല ചേച്ചി ,

    മോഹിപ്പിക്കുന്ന ഈ ക്ഷണം സ്വീകരിക്കാതിരിക്കാൻ കഴിയില്ല. :)

    ആശംസകൾ !

    സസ്നേഹം,

    അനു

    ReplyDelete
  8. വരാതെങ്ങനെ ......

    ReplyDelete