Saturday, March 30, 2013

സ്നേഹത്തിന്റെ പ്രതീകം



ലോകത്തിൻ  വെളിച്ചമാം നാഥൻ
ദൈവത്തിൻ  സൂനുവാമേശു
ഗാഗുൽത്താ മലയിൽ മാമരക്രൂശിൽ  തൻ
ജീവനെ ബലിയായേകി

ലോകത്തിൻ  വെളിച്ചമാം......

മന്നിലെപ്പാപത്തിൻ ഭാരങ്ങളാകെയവൻ
മരക്കുരിശായ് തന്റെ തോളിലേറ്റി
ലോകപാപത്തിൻ  കറ നീക്കാൻ
നാഥൻ തൻ വാഗ്ദാനം പൂർണ്ണമാക്കി.
അവൻ തേങ്ങി ....
'പാപം പൊറുക്കു .. .. വരം ചൊരിയൂ
സ്വർഗസ്ഥനായ പിതാവേ ... '

 ലോകത്തിൻ  വെളിച്ചമാം.......

സ്വർഗസ്ഥ താതൻ തൻ ഓമനപ്പുത്രന്റെ
യാചന സന്തോഷം സ്വീകരിച്ചൂ
നാഥന്റെ ജീവിതം ധന്യമായി
താതന്റെ പക്കലേയ്ക്കവനുയർന്നു
അവനോതി ....
'സ്വർഗ്ഗസിംഹാസനം താതന്റെ ചാരെ
നിങ്ങൾക്കായ്‌  ഞാൻ ചെന്നൊരുക്കും...  '

 ലോകത്തിൻ  വെളിച്ചമാം.....

4 comments:

  1. പ്രിയപ്പെട്ട ചേച്ചി,
    വരികൾ ഇഷ്ടമായി. വളരെ നനായിട്ടുണ്ട്.
    ലോകത്തിൻ വെളിച്ചമാം നാഥൻ ഏവരുടെയും മനസ്സിൽ വെളിച്ചമായി നിറയട്ടെ.
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
  2. 'പാപം പൊറുക്കു .. വരം ചൊരിയൂ
    സ്വർഗസ്ഥനായ പിതാവേ ... '

    ReplyDelete
  3. അതെ വരം ചൊരിയട്ടെ...

    ReplyDelete