Thursday, April 11, 2013

വിഷുപ്പക്ഷി.



എന്തിനു കാലം തെറ്റി വന്നു
നീ വിഷുപ്പക്ഷി
നിന്നിണക്കിളി നിന്നെ  വേര്‍പിരിഞ്ഞോ?
ഈ മുളം കാട്ടിലും ഈ മലര്‍ത്തോപ്പിലും
തേടുകയാണോ നിന്‍ പ്രിയതമയെ....?

                                    എന്തിനു കാലം തെറ്റി.....

നീലാംബുജങ്ങള്‍   മറന്ന തടാകങ്ങള്‍
നീരദപാളിയുറഞ്ഞ  വെണ്മേഘങ്ങള്‍
നിന്‍ മിഴിത്തുമ്പില്‍ നിന്നിറ്റിറ്റു വീഴുമീ
കണ്ണീര്‍കണങ്ങളില്‍ തെളിഞ്ഞിടുന്നു....

                                  എന്തിനു കാലം തെറ്റി.......

അന്നു നിന്നിണയുടെ കൊഞ്ചല്‍ നിന്‍ ജീവനില്‍
സുന്ദരരാഗത്തേന്‍  ശ്രുതി പകര്‍ന്നു....
ഇന്നീനൊമ്പര  ചെങ്കടലില്‍ നിന്റെ
ജന്മമൊടുങ്ങുന്നീ   സന്ധ്യകളില്‍....

                              എന്തിനു കാലം തെറ്റി......

26 comments:

  1. കൊള്ളാമല്ലോ സഹോദരീ വരികൾ...ആശംസകൾ

    ReplyDelete
  2. "എന്തിനു കാലം തെറ്റി വന്നു നീ വിഷുപ്പക്ഷി
    നിന്നിണക്കിളി നിന്നെ വേര്‍പിരിഞ്ഞോ?
    ഈ മുളം കാട്ടിലും ഈ മലര്‍ത്തോപ്പിലും
    തേടുകയാണോ നിന്‍ പ്രിയതമയെ...."
    ഒരൊ മനസ്സും , ഈ തേടലില്‍ തന്നെ ..
    കാലം തെറ്റി പൂക്കുന്ന പലതും കണ്ടും കേട്ടും ...
    നന്നായി കേട്ടൊ അമ്മ ...!

    ReplyDelete
  3. വിഷുവിന്‍റെ എല്ലാ ആശംസകളും നേരുന്നു.

    ReplyDelete
  4. വിരഹത്തോടെ വിഷുപ്പക്ഷി
    പാടിപ്പാടി കേഴുകയാണല്ലോ...

    ReplyDelete
    Replies
    1. avideyundo vishuppakshi...?
      chila pakshikalkku karayanaanu vidhi....

      thank u with love

      Delete
  5. പ്രിയപ്പെട്ട ലീല ചേച്ചി,

    നൊമ്പരം ചാലിച്ച സുന്ദരമായ വരികൾ ഇഷ്ടമായി
    ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
  6. കാലം തെറ്റിയ വിഷുപ്പക്ഷി പകച്ചുനോക്കുകയാണ്
    തേടി അലയുകയാണ്

    നല്ല ഗാനം

    ReplyDelete
  7. കാലം തെറ്റിയെത്തിയ വിഷുപ്പക്ഷിയുടെ നൊമ്പരം ഹൃദയത്തിൽ തൊടുന്ന വരികളായി ....


    വിഷു ആശംസകൾ ചേച്ചീ ...!

    ReplyDelete
    Replies
    1. thank u kunjoos...

      vishu aashamsakal thirichum.(vaikiyaalum)

      Delete
  8. വിഷുപ്പാട്ട് നന്നായി.
    വിഷു ആശംസകള്‍

    ReplyDelete
    Replies
    1. thank u ramji. kathakal vayikkarund ketto.

      vishu aashamsakal thirichum.(vaikiyaalum)

      Delete
  9. നല്ല പാട്ട് ചേച്ചീ..

    ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ..!

    ReplyDelete
  10. എത്ര മനോഹരമാണ് ... അഭിനന്ദനങ്ങൾ ചേച്ചി..

    ReplyDelete
  11. മനോഹരമായിട്ടുണ്ട്... ആശംസകള്‍

    ReplyDelete
  12. ഈ നൊമ്പര കവിത വായിച്ചു ആശംസകൾ

    ReplyDelete
  13. വിഷുപ്പക്ഷി

    സങ്കടപ്പക്ഷി ആയല്ലോ?

    നന്നായിട്ടുണ്ട്

    ReplyDelete