ശ്രീനാഥനെവിടെ.....?
ശ്രീദേവി എവിടെ....?ആ.....ആ.....ആ.....
ശ്രീനാഥനില്ലാത്ത...
ശ്രീദേവിയില്ലാത്ത കോവില്‍.....
ശ്രീരാഗമില്ലാത്ത
ശീവേലിയില്ലാത്ത
നഷ്ട സ്വപ്നങ്ങള്‍ തന് കോവില്‍
നിത്യ നിതാന്തമീഭൂമി..
ശ്രീനാഥ.....
ഇവിടെയിതാ..തുടി താളം
മറന്നതാം ഇടയ്ക്കകള്‍...
അണിയുവാനാകാതെ...
ചിലമ്പുകള്‍...
ശ്രുതിയുണര്‍ന്നീടാത്ത..
മണിവീണകള്‍ -അപ-
ശ്രുതിമുഴങ്ങും രണഭൂമി...ഇത്
അശാന്തമാമൊരു കോവില്‍....
ശ്രീനാഥ....
ഇവിടെയിതാ... ഇരുള് പെറ്റ
മോഹത്തിന്നൊളിയിടങ്ങള്‍
ദാഹനീരൊഴുകാത്തൊ-
രരുവികള്‍...
മിഴി തുറന്നീടാത്ത
നിലവിളക്ക്..ഏതോ-
മുനിശാപമേറ്റൊരീ ഭൂമി ...ഇത്
അശാന്തമാമൊരു കോവില്‍.....
ശ്രീനാഥ....
ശാപമോക്ഷം കവിതകളാവട്ടെ
ReplyDeleteഭാരതം കാത്തിരിക്കും
thank u byju
Deleteദൈവം മരിച്ച് പൊയിരിക്കുന്നു .
ReplyDeleteശ്രീകോവിലുകള്‍ ഒഴിഞ്ഞും ..
നമ്മേ തന്നെ അറിയാതെ ഭ്രമിക്കുന്ന
മിഴികളില്‍ എവിടെ അവനെ അറിയുവാന്‍ നേരം ..
ഇരുള് പരക്കുന്നുണ്ട് , ആകുലതയുടെ ഒരു തുണ്ട്
വരികളാകുന്നുണ്ട് .. എവിടെയാണ് ?
thank u rine.
Deleteവരികള്‍ ഇഷ്ടമായീ ......
ReplyDeletethank u echmu..
Deleteആശംസകൾ...
ReplyDeleteഅശാന്തമാം കോവിൽ ...ആശംസകൾ
ReplyDeletethank u
Deleteആശംസകള്‍
ReplyDeleteശ്രുതിയുണര്‍ന്നീടാത്ത..
ReplyDeleteമണിവീണകള്‍ -അപ-
ശ്രുതിമുഴങ്ങും രണഭൂമി...ഇത്
അശാന്തമാമൊരു കോവില്‍....
അശാന്തമാമൊരു കോവില്‍....
Deletethank u murali.
നിരാശ കളിയാടുന്ന വരികള്‍ ..നമുക്ക് ശുഭ പ്രതീക്ഷ വെയ്ക്കാം ..തിര
ReplyDeleteyes.thank u thira.
Deleteപ്രതീക്ഷ.... അതാണ് ജീവിതം !
ReplyDeleteഅസ്രൂസാശംസകള്‍
http://asrusworld.blogspot.in/
ശ്രീരാഗമില്ലാത്ത
ReplyDeleteശീവേലിയില്ലാത്ത
നഷ്ട സ്വപ്നങ്ങള്‍ തന് കോവില്‍
നിത്യ നിതാന്തമീഭൂമി..
manoharam
ReplyDelete