Sunday, April 22, 2012

രാഗാര്‍ദ്ര മോഹങ്ങള്‍.

രാഗാര്‍ദ്ര മോഹങ്ങള്‍.
ഏതോ ത്രിസന്ധ്യതന്‍  രാഗാര്‍ദ്ര മോഹമായ് 
എന്തിന്‌ നീയെന്നരികില്‍ വന്നു?
അറിയാതെ അറിയാതെ എന്നാത്മാവില്‍ നീ
അനുരാഗ നൊമ്പരം പകര്‍ന്നു തന്നു ...?! 

(ഏതോ   സന്ധ്യതന്‍....)

കനലുകള്‍ എരിയുമീ
വഴിതാണ്ടി തളര്‍ന്നു  ഞാന്‍
അലയുകയായിരുന്നു.....
ഒരു തണല്‍ തേടി
അലയുകയായിരുന്നു
എന്തിന്‌ കുളിര്‍    നീരുറവയായി....
എന്തിന്‌ സാന്ത്വന ഗീതമായി...
നീയെന്നരികില്‍ വന്നു...?!

(ഏതോ   സന്ധ്യതന്‍....)


കൂരിരുള്‍ മൂടുമീ
വഴിയേതെന്നറിയാതെ
ഉഴലുകയായിരുന്നു
ഒരു മുഖം തേടി
ഉഴലുകയായിരുന്നു
എന്തിന്‌  നിറദീപ നാളമായി....
എന്തിന്‌  നറുനിലാബിംബമായി..
നീ യെന്നരികില്‍ വന്നു ...? !
  
(ഏതോ   സന്ധ്യതന്‍....)
 

38 comments:

  1. ഒരു ടി.പി. സ്റ്റൈലിൽ പറയുകയാണെങ്കിൽ..

    തണൽ തേടി അലയുകയായിരുന്നു.. എന്ന പ്രയോഗത്തിൽ യാത്ര പകലിലായിരുന്നുവെന്ന് തോന്നിച്ചു. പിന്നീട് വായിച്ചുവന്നപ്പോൾ.. കൂരിരുളും ദീപനാളവും നിലാവുമൊക്കെയായി രാത്രിയായി!

    അപ്പോൾ രാപ്പകലില്ലാതെ യാത്രയായിരുന്നുവെന്ന് അനുമാനിക്കട്ടെ...

    ReplyDelete
    Replies
    1. അനുമാനം ശരിയാണ് ...നന്ദി

      Delete
  2. കനലുകള്‍ എരിയുമീ
    വഴിതാണ്ടി തളര്‍ന്നു ഞാന്‍
    അലയുകയായിരുന്നു.....
    ഒരു തണല്‍ തേടി
    അലയുകയായിരുന്നു,,,
    ഞാനും അലയുകയാണ്,, നല്ല വരികൾ

    ReplyDelete
    Replies
    1. നല്ലവാക്കുകള്‍ക്ക് നന്ദി

      Delete
  3. ഈ ഗാനമൊന്ന് 'കമ്പോസ്‌' ചെയ്യാനാരുണ്ട്‌.. ?

    ReplyDelete
    Replies
    1. നന്ദി.

      ഞാനും കാത്തിരിക്കുകയാണ് .

      Delete
  4. കൂരിരുള്‍ മൂടുമീ
    വഴിയേതെന്നറിയാതെ
    ഉഴലുകയായിരുന്നു
    ഒരു മുഖം തേടി
    ഉഴലുകയായിരുന്നു
    എന്തിന്‌ നിറദീപ നാളമായി....
    എന്തിന്‌ നറുനിലാബിംബമായി..
    നീ യെന്നരികില്‍ വന്നു ...? !

    ReplyDelete
  5. വരികള്‍ നന്നായിട്ടുണ്ട് ..ഈണത്തില്‍ ചിട്ടപ്പെടുത്തുമ്പോള്‍ അല്പം വെട്ടിത്തിരുത്തല്‍ വേണ്ടി വരും..ഒരു ഫ്ലോകിട്ടാനായി.

    ReplyDelete
    Replies
    1. ആരെങ്കിലും തയ്യാറാണെങ്കില്‍ ആവശ്യമായ വെട്ടിത്തിരുത്തലുകള്‍ ആകാമല്ലോ.

      Delete
  6. ഞാന്‍ ശ്രി ഖാദറുടെ അഭിപ്രായത്തോട് യോജിക്കുന്നു. ടീച്ചറുടെ പല കവിതകളും ചലച്ചിത്രഗാനങ്ങള്‍ ആക്കാന്‍ പറ്റിയവയാണ് എന്ന് എനിക്ക് തോന്നാറുണ്ട്. കാവ്യഭംഗിയും പദലാളിത്യവും 
    തുളുമ്പുന്ന വരികളാണ്.

    ReplyDelete
    Replies
    1. നല്ലവാക്കുകള്‍ക്ക് നന്ദി

      Delete
  7. ഇതൊന്നു പാടിക്കേള്‍ക്കാന്‍ എന്താ ചെയ്യുക!

    ReplyDelete
    Replies
    1. ഒരാളും ഇതൊന്നു കമ്പോസ് ചെയ്യാന്‍ തയ്യാറായില്ല....എന്ത് ചെയ്യാന്‍..?
      ഞാനും കാത്തിരിക്കുകയാണ് .
      ഞാന്‍ തന്നെ അതിനും ഇറങ്ങിപ്പുറപ്പെടെണ്ടി വരുമോ എന്ന പേടി.

      Delete
  8. ...നല്ല ഒരു ഗാനം വായിച്ചാസ്വദിച്ചു, സാറേ. കേട്ടുരസിച്ചെന്ന് ‘...എങ്ങനെ പറയും ഞാനീ ത്രിസന്ധ്യാവേളയിൽ.....’

    ReplyDelete
    Replies
    1. നന്ദി.


      നല്ലവാക്കുകള്‍ക്ക് നന്ദി

      Delete
  9. വയല്‍പ്പൂക്കള്‍ ഉഷാര് ആവുന്നുണ്ട്‌....
    ആശംസകള്‍...‍

    ReplyDelete
    Replies
    1. നന്ദി.
      വേര്‍ഡ്‌ വെരിഫികേഷന്‍ മാറ്റിയിട്ടുണ്ട്.
      വിഷമം കൂടാതെ കടന്നു വരാം.

      Delete
  10. നന്നയി...എല്ലാ ആശംസകളും

    ReplyDelete
  11. ജീവിതപ്രാരാബ്ധങ്ങളില്‍ പെട്ടുപോയവള്‍ക്ക് താങ്ങായ് സ്നേഹദൂതുമായ്‌ എത്തിയ അജ്ഞാതനെ കോര്‍ത്തിട്ട വരികള്‍ ഒരു സിനിമാ ഗാനരംഗത്തിനു ചേരുംവിധം ചിത്രീകരിച്ചു കാണുവാന്‍ കൊതി തോന്നി!

    ആശംസകള്‍!

    ReplyDelete
  12. ഞാനും കാത്തിരിക്കുകയാണ് .


    നല്ലവാക്കുകള്‍ക്ക് നന്ദി

    ReplyDelete
  13. ഗാനരചന ലീല എം ചന്ദ്രൻ എന്ന് കേൾക്കാൻ ആശ...റേഡിയോയിലും ടി വിയിലും......

    ReplyDelete
  14. http://leelamchandran.blogspot.in/search/label/%E0%B4%B2%E0%B4%B3%E0%B4%BF%E0%B4%A4%E0%B4%97%E0%B4%BE%E0%B4%A8%E0%B4%82

    ഇതൊന്നു കേള്‍ക്കാം.ല്ലേ ?

    ReplyDelete
  15. ലീലേച്ചി...ഇതൊന്നു പാടി കേള്‍പ്പിക്കുമോ?

    ReplyDelete
  16. പാടുന്ന കാര്യത്തില്‍ ഞാന്‍ പിന്നിലാണ് കേട്ടോ....വെറുതെയെന്തിനാ പാട്ടുകാരുടെ അവസരം കളയുന്നത്?
    വന്നതില്‍ നന്ദി.

    ReplyDelete
  17. രാഗസുലഭിതമായ വരികള്‍ ..

    ReplyDelete
  18. നല്ലവാക്കുകള്‍ക്ക് നന്ദി

    ReplyDelete
  19. നല്ല വരികള്‍ ഒന്ന് ഈണം നല്‍കിയാല്‍ രസകരമാവും ..ആശംസകള്‍

    വയല്‍ പൂവുകള്‍ എന്ന പേരില്‍ കുറേക്കാലമായി എഴുതുന്ന സുജയുടെ ബ്ലോഗാണോ ഇത് എന്ന് ആദ്യം സംശയിച്ചു ..യാദ്ര്ശ്ചികമായി സംഭവിച്ചതാകാം അല്ലെ

    ReplyDelete
  20. അതെ. തികച്ചും യാദൃശ്ചികം ...സുജയുടെ ബ്ലോഗ്‌ ഞാനിതുവരെ പരിചയപ്പെട്ടിട്ടില്ല.അറിയിച്ചതില്‍ നന്ദി.പിന്നെ വയല്‍ പൂവുകള്‍ വയല്‍പ്പൂക്കള്‍
    എന്നീ വ്യത്യാസമുണ്ടെന്നു സമാധാനിക്കുന്നു.

    ReplyDelete
  21. ഒരു തണല്‍ തേടി

    ReplyDelete
    Replies
    1. അലയുകയായിരുന്നു...

      വന്നതില്‍ നന്ദി.

      Delete
  22. അലച്ചില്‍ തുടരട്ടെ

    ReplyDelete