Saturday, May 5, 2012

എന്തേ....ഉറങ്ങിയില്ല....?



രാവേറെയായി  രാപ്പാടിയുമുറങ്ങി...
ഈണങ്ങള്‍ മൂളി പൂന്തെന്നലുമുറങ്ങി
ഓര്‍മ്മതന്നാഴങ്ങളില്‍ മുങ്ങി...
നീമാത്രമെന്തേ ഉറങ്ങിയില്ല...-സഖി
നീമാത്രം ഉറങ്ങിയില്ല .
             [ രാവേറെയായി  രാപ്പാടിയുമുറങ്ങി..]

രാഗങ്ങളെല്ലാം  മറന്നോ...?അനു-
രാഗവിവശയായ്‌ത്തീര്‍ന്നോ? 
ഏകാന്ത ദു:ഖത്തിന്‍  കാണാക്കരയില്‍
എകാകിനിയായി നിന്നോ ...? നീ-
ഏറെത്തളര്‍ന്നു നിന്നോ...?  
               [രാവേറെയായി  രാപ്പാടിയുമുറങ്ങി..]

ഏഴിലം പാലകള്‍ പൂത്തോ...?രാവിന്‍-
നീല വെളിച്ചമണഞ്ഞോ ....?
താരകക്കുഞ്ഞുങ്ങള്‍ കണ്‍ ചിമ്മും വാനിന്‍ -
കോണിലൊരാള്‍ കാത്തു നിന്നോ...? നിന്നെ
തേടിയൊരാള്‍  വന്നുവെന്നോ...?
               [ രാവേറെയായി  രാപ്പാടിയുമുറങ്ങി..]

55 comments:

  1. നന്നായിട്ടുണ്ട് ..
    സിനിമാ ഗാനം പോലെ തോന്നി
    ആശംസകള്‍

    ReplyDelete
    Replies
    1. വളരെ നന്ദി ഉസ്മാന്‍ ജി

      Delete
    2. ലീല ടീച്ചര്‍ ..
      കവിത തങ്ങളുടെ തട്ടകമല്ല...
      സത്യം പറഞ്ഞതാണ്..
      എന്നോട് ക്ഷമിക്കണമെന്നില്ല

      Delete
    3. കൊച്ചു കൊച്ചാഗ്രഹങ്ങള്‍ ......അതൊന്നു തീര്‍ക്കാന്‍ ശ്രമിക്കുന്നു എന്നെ ഉള്ളു.
      പിന്നെ എന്ത് തട്ടകം...?.ആര്‍ക്കാണ്‌ അത് സ്വന്തം...?
      അങ്ങനെ ഒരു തട്ടകം തെരഞ്ഞെടുത്തു സ്വന്തമാക്കാന്‍ മാത്രം ഞാന്‍ ഒന്നുമല്ല...ആരുമല്ല....
      അഭിപ്രായം പറഞ്ഞതില്‍ നന്ദിയുണ്ട് കേട്ടോ.

      Delete
  2. നന്നായിരിക്കുന്നു... വായനയേക്കാള്‍ കേള്‍ക്കുന്നത് തന്നെയാണ് സുഖം

    ReplyDelete
    Replies
    1. ഒന്ന് പാടി നോക്കു...അഭിപ്രായം പറഞ്ഞതില്‍ നന്ദി.

      Delete
  3. നല്ല രീതിയിൽ മുളാം അല്ലേ

    ReplyDelete
    Replies
    1. തീര്‍ച്ചയായും. ഒന്നുറക്കെ പാടിയാലും സന്തോഷം

      Delete
  4. പാടാനറിയില്ല...അറിയാതെ പാടിപ്പോയി ഈ സുന്ദര ഗാനം

    ReplyDelete
    Replies
    1. തീര്‍ച്ചയായും അതൊരു നല്ല വാര്‍ത്തയാണ് . നന്ദി .

      Delete
  5. ഹൃദ്യമായ വരികള്‍...നല്ല ആലാപന സുഖം...ഇഷ്ടായി.ആശംസകള്‍.

    ReplyDelete
  6. പടാനറിയാത്ത എനിക്ക് പാടിക്കേൾക്കാൻ ഒത്തിരി കൊതിയുണ്ട്,
    നല്ല കവിത,,

    ReplyDelete
    Replies
    1. ഏറെ വൈകാതെ ഓരോ പാട്ടും ഈണം ഇട്ട് പാടി പോസ്റ്റ്‌ ചെയ്യാന്‍ കഴിയുമെന്ന് വെറുതെയെങ്കിലും ഞാന്‍ കൊതിക്കുന്നു .
      നന്ദി ട്ടോ .

      Delete
    2. ithu cell phonilo matto eenamittu record cheithu sound files host cheyyunna ethenkilum online service upayogichu upload cheithu bloggil post cheithu koode?

      Delete
  7. good rhythm 'n'poetic ............

    ReplyDelete
  8. ഈണങ്ങള്‍ മൂളി പൂന്തെന്നലുമുറങ്ങി ..
    -------------------------
    പൂന്തെന്നല്‍ ഈണങ്ങള്‍ മൂളുമോ ?? (അറിവില്ലായ്മ യാണെങ്കില്‍ പൊറുക്കണേ ))

    ReplyDelete
    Replies
    1. അറിവില്ലായ്മ ഒന്നുമല്ല. പൊറുക്കാന്‍ മാത്രം ഒന്നുമില്ല.
      ഞാനും അറിവ് കുറഞ്ഞവള്‍ തന്നെ.
      എങ്കിലും കാറ്റിനും കടലിനും ഈണങ്ങള്‍ മൂളാന്‍ കഴിയുമെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്.
      തെറ്റാണെങ്കില്‍ പൊറുത്തു തരിക.
      അഭിപ്രായം പറഞ്ഞതില്‍ ഒത്തിരി നന്ദിയുണ്ട് കേട്ടോ.

      Delete
  9. നന്നായിട്ടുണ്ട്.. എല്ലവരും പറഞ്ഞതു പോലെ ഈണമിടാൻ പട്ടിയ വരികൾ..

    ReplyDelete
    Replies
    1. അങ്ങനെ തന്നെ ഭവിക്കട്ടെ.താങ്ക്സ്.

      Delete
  10. ഈണങ്ങൾ മൂളിക്കൊണ്ടാണോ പൂന്തെന്നലുറങ്ങിയത് അതോ ഈണങ്ങൾ മൂളിയ പൂന്തെന്നലാണോ ഉറങ്ങിയത് ?
    എന്തായാലും പാടാൻ കഴിവുള്ളവർ വരട്ടെ !

    ReplyDelete
    Replies
    1. പൂന്തെന്നലിനെ ഒരു പൂമ്പൈതലായി കരുതി.സ്വയം മൂളി ഉറങ്ങുന്ന പൂമ്പൈതല്‍ ....

      Delete
  11. രാവേറെയായി രാപ്പാടിയുറങ്ങീ...ഈണങ്ങൾമൂളിയ പൂന്തെന്നലുറങ്ങീ....എന്നാക്കി പാടി നോക്കൂ...പല്ലവിയുടെ പുതിയൊരു ഭാവപ്രപഞ്ചം തീർക്കാനാകും ടീച്ചറേ...Very Good!Keep it up!

    ReplyDelete
    Replies
    1. ഗാനം ചിട്ടപ്പെടുത്താന്‍ വരുന്ന ആളിന്റെ അഭിപ്രായം മാനിച്ചു വേണ്ട തിരുത്തലുകള്‍ നടത്താം.
      പിന്നെ ,രാപ്പാടിയും ഉറങ്ങി എന്നത് ഏറ്റവും അവസാനമായി ഉറങ്ങുന്നവരും ഉറങ്ങി എന്ന അര്‍ത്ഥത്തില്‍ ആണ് പ്രയോഗിച്ചത് .പൂന്തെന്നലിനെ ഒരു പൂമ്പൈതലായി കരുതിയാല്‍ സ്വയം മൂളി ഉറങ്ങുന്ന ശൈശവ ഭാവം വരില്ലേ...? അര്‍ത്ഥമില്ലാത്ത സങ്കല്‍പ്പമാകാം.തെറ്റ് പറ്റിയെങ്കില്‍ ക്ഷമിക്കുക.

      Delete
  12. വനസ്ഥലികളിലൂടെ സഞ്ചരിച്ചിട്ടുണ്ടോ ഫൈസൽ? അപ്പോൾ കേൾക്കാം ഇല്ലിക്കാടുകൾക്കിടയിലൂടെ ഈണങ്ങൾ മൂളുന്ന പൂന്തെന്നലിനെ....

    ReplyDelete
  13. കവിതയേക്കാള്‍ ടീച്ചര്‍ക്ക് ഇണങ്ങുക ഗാനം തന്നെ. എത്രമനോഹരം.

    ReplyDelete
    Replies
    1. താങ്ക്സ് സര്‍ .കണ്ടിട്ട് ഒരുപാട് നാളായല്ലോ.വന്നതില്‍ ഒത്തിരി നന്ദി.

      Delete
  14. നല്ല ഈണത്തില്‍ പാടാവുന്ന ഗാനങ്ങള്‍..
    ആശംസകള്‍ ടീച്ചര്‍....

    ReplyDelete
    Replies
    1. താങ്ക്സ് വിന്‍സെന്റ് .

      Delete
  15. താരകക്കുഞ്ഞുങ്ങള്‍ കണ്‍ ചിമ്മും വാനിന്‍ -
    കോണിലൊരാള്‍ കാത്തു നിന്നോ...? നിന്നെ
    തേടിയൊരാള്‍ വന്നുവെന്നോ...?
    അമ്മ , സുഖമായി ഒഴുകിയിറങ്ങുന്ന വരികള്‍ ..

    " നിന്നിലേ മോഹത്തിന്‍ കണങ്ങളില്‍
    മഴതുള്ളിയായ് പൊഴിയുവാന്‍ വെമ്പവേ
    നാളെ നിന്റെ ഹൃദയത്തിലേക്കൊരു
    മഴമേഘമായി നിറഞ്ഞു പെയ്യവേ "

    ReplyDelete
    Replies
    1. നല്ലവാക്കുകള്‍ക്ക് നന്ദിയുണ്ട് മോനെ ....

      Delete
  16. പാടണമെന്നുണ്ടായിരുന്നു. പക്ഷെ ആരും കേള്‍ക്കാതെ പാടാം... ഈണം... ഞാനൊന്നു ശ്രമിച്ചുനോക്കട്ടെ...

    ReplyDelete
    Replies
    1. ഓക്കേ.താങ്ക്സ് ...ആരും കേള്‍ക്കാതെ അല്ല..എല്ലാരും കേള്‍ക്കട്ടെ...

      Delete
  17. മനസ്സില്‍ തട്ടുന്ന വരികള്‍ .കവിതാസുഖഗീതം.ആശംസകള്‍...!

    ReplyDelete
  18. നല്ല ഒരു സിനിമ ഗാനം പോലെ തോന്നി...നമ്മള്‍ ബ്ലോഗേര്‍സിന്റെ കൂട്ടത്തില്‍ തന്നെ മ്യൂസിക്‌ ചെയ്യുന്നവര്‍ ഉണ്ടല്ലോ...ആരെങ്കിലും ഇതൊന്നു ഈണം നല്‍കി പാടിയെങ്കില്‍ നന്നായിരുന്നു.

    ReplyDelete
    Replies
    1. അവരുടെ പേര് പറയാമോ? ഞാന്‍ നേരിട്ട് റിക്വസ്റ്റ് ചെയ്യാം.
      വന്നതില്‍ നന്ദി.

      Delete
  19. നന്നായിട്ടുണ്ട് ട്ടോ
    ആശംസകള്‍

    ReplyDelete
  20. നന്ദി മന്‍സൂര്‍ .

    ReplyDelete
  21. എല്ലാവരും പറഞ്ഞതു തന്നെ ഞാനും പറയുന്നു.. നല്ല വരികള്‍,

    ReplyDelete
    Replies
    1. ഓക്കേ നന്ദി. ഇടയ്ക്ക് വരണം കേട്ടോ

      Delete
  22. ചേച്ചി നന്നായിട്ടുണ്ട്...
    ഭാവുകങ്ങള്‍..

    ReplyDelete
  23. ഹൃദ്യമായ വരികള്‍ ആശംസകള്‍.....

    ReplyDelete
  24. Leela, nannayittundu, ishtappettu. oru sukham undu chollanum, kelkkanum.

    ReplyDelete
  25. ലീലാചന്ദ്രന്‍, ഈ ഗാനം മാത്രമല്ല ,മിക്കവയും വളരെ ഹൃദ്യമാണ്....വിസദമായി പിന്നീട് ആവാം.ഭാവുകങ്ങള്‍ നേരുന്നു.

    ReplyDelete
  26. ഞാന്‍ കുറെ നേരമായി ലീലെച്ചീടെ വയലില്‍ വന്നു കളിക്കുന്നു ...
    പോവാന്‍ തോന്നുന്നില്ല
    വയല്‍‍ക്കിളികള്‍ തകര്‍ത്തു പാടുകയല്ലേ ..പിന്നെങ്ങനെ പോവാന്‍ തോന്നും
    എല്ലാ പാട്ടും ഒന്നിനൊന്നു മെച്ചം ..

    ReplyDelete
    Replies
    1. ഒത്തിരി സന്തോഷമായി കേട്ടോ

      Delete