രാവേറെയായി രാപ്പാടിയുമുറങ്ങി...
ഈണങ്ങള്‍ മൂളി പൂന്തെന്നലുമുറങ്ങി
ഓര്മ്മതന്നാഴങ്ങളില് മുങ്ങി...
നീമാത്രമെന്തേ ഉറങ്ങിയില്ല...-സഖി
നീമാത്രം ഉറങ്ങിയില്ല .
[ രാവേറെയായി രാപ്പാടിയുമുറങ്ങി..]
രാഗങ്ങളെല്ലാം മറന്നോ...?അനു-
രാഗവിവശയായ്ത്തീര്ന്നോ?
ഏകാന്ത ദു:ഖത്തിന് കാണാക്കരയില്‍
എകാകിനിയായി നിന്നോ ...? നീ-
ഏറെത്തളര്‍ന്നു നിന്നോ...?
[രാവേറെയായി രാപ്പാടിയുമുറങ്ങി..]ഏഴിലം പാലകള്‍ പൂത്തോ...?രാവിന്-
നീല വെളിച്ചമണഞ്ഞോ ....?
താരകക്കുഞ്ഞുങ്ങള്‍ കണ് ചിമ്മും വാനിന് -
കോണിലൊരാള്‍ കാത്തു നിന്നോ...? നിന്നെ
തേടിയൊരാള്‍ വന്നുവെന്നോ...?
[ രാവേറെയായി രാപ്പാടിയുമുറങ്ങി..]
നന്നായിട്ടുണ്ട് ..
ReplyDeleteസിനിമാ ഗാനം പോലെ തോന്നി
ആശംസകള്‍
വളരെ നന്ദി ഉസ്മാന് ജി
Deleteലീല ടീച്ചര്‍ ..
Deleteകവിത തങ്ങളുടെ തട്ടകമല്ല...
സത്യം പറഞ്ഞതാണ്..
എന്നോട് ക്ഷമിക്കണമെന്നില്ല
കൊച്ചു കൊച്ചാഗ്രഹങ്ങള്‍ ......അതൊന്നു തീര്‍ക്കാന്‍ ശ്രമിക്കുന്നു എന്നെ ഉള്ളു.
Deleteപിന്നെ എന്ത് തട്ടകം...?.ആര്‍ക്കാണ് അത് സ്വന്തം...?
അങ്ങനെ ഒരു തട്ടകം തെരഞ്ഞെടുത്തു സ്വന്തമാക്കാന്‍ മാത്രം ഞാന്‍ ഒന്നുമല്ല...ആരുമല്ല....
അഭിപ്രായം പറഞ്ഞതില്‍ നന്ദിയുണ്ട് കേട്ടോ.
നന്നായിരിക്കുന്നു... വായനയേക്കാള്‍ കേള്‍ക്കുന്നത് തന്നെയാണ് സുഖം
ReplyDeleteഒന്ന് പാടി നോക്കു...അഭിപ്രായം പറഞ്ഞതില്‍ നന്ദി.
Deleteനല്ല രീതിയിൽ മുളാം അല്ലേ
ReplyDeleteതീര്‍ച്ചയായും. ഒന്നുറക്കെ പാടിയാലും സന്തോഷം
Deleteപാടാനറിയില്ല...അറിയാതെ പാടിപ്പോയി ഈ സുന്ദര ഗാനം
ReplyDeleteതീര്‍ച്ചയായും അതൊരു നല്ല വാര്‍ത്തയാണ് . നന്ദി .
Deleteഹൃദ്യമായ വരികള്‍...നല്ല ആലാപന സുഖം...ഇഷ്ടായി.ആശംസകള്‍.
ReplyDeleteനന്ദി .നന്ദി .
Deletekollam nannayittundu
ReplyDeleteനന്ദി .
Deleteപടാനറിയാത്ത എനിക്ക് പാടിക്കേൾക്കാൻ ഒത്തിരി കൊതിയുണ്ട്,
ReplyDeleteനല്ല കവിത,,
ഏറെ വൈകാതെ ഓരോ പാട്ടും ഈണം ഇട്ട് പാടി പോസ്റ്റ് ചെയ്യാന്‍ കഴിയുമെന്ന് വെറുതെയെങ്കിലും ഞാന്‍ കൊതിക്കുന്നു .
Deleteനന്ദി ട്ടോ .
ithu cell phonilo matto eenamittu record cheithu sound files host cheyyunna ethenkilum online service upayogichu upload cheithu bloggil post cheithu koode?
Deletegood rhythm 'n'poetic ............
ReplyDeleteനന്ദിയുണ്ട്
Deleteഈണങ്ങള്‍ മൂളി പൂന്തെന്നലുമുറങ്ങി ..
ReplyDelete-------------------------
പൂന്തെന്നല്‍ ഈണങ്ങള്‍ മൂളുമോ ?? (അറിവില്ലായ്മ യാണെങ്കില്‍ പൊറുക്കണേ ))
അറിവില്ലായ്മ ഒന്നുമല്ല. പൊറുക്കാന്‍ മാത്രം ഒന്നുമില്ല.
Deleteഞാനും അറിവ് കുറഞ്ഞവള്‍ തന്നെ.
എങ്കിലും കാറ്റിനും കടലിനും ഈണങ്ങള്‍ മൂളാന്‍ കഴിയുമെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്.
തെറ്റാണെങ്കില്‍ പൊറുത്തു തരിക.
അഭിപ്രായം പറഞ്ഞതില്‍ ഒത്തിരി നന്ദിയുണ്ട് കേട്ടോ.
നന്നായിട്ടുണ്ട്.. എല്ലവരും പറഞ്ഞതു പോലെ ഈണമിടാൻ പട്ടിയ വരികൾ..
ReplyDeleteഅങ്ങനെ തന്നെ ഭവിക്കട്ടെ.താങ്ക്സ്.
Deleteഈണങ്ങൾ മൂളിക്കൊണ്ടാണോ പൂന്തെന്നലുറങ്ങിയത് അതോ ഈണങ്ങൾ മൂളിയ പൂന്തെന്നലാണോ ഉറങ്ങിയത് ?
ReplyDeleteഎന്തായാലും പാടാൻ കഴിവുള്ളവർ വരട്ടെ !
പൂന്തെന്നലിനെ ഒരു പൂമ്പൈതലായി കരുതി.സ്വയം മൂളി ഉറങ്ങുന്ന പൂമ്പൈതല്‍ ....
Deleteരാവേറെയായി രാപ്പാടിയുറങ്ങീ...ഈണങ്ങൾമൂളിയ പൂന്തെന്നലുറങ്ങീ....എന്നാക്കി പാടി നോക്കൂ...പല്ലവിയുടെ പുതിയൊരു ഭാവപ്രപഞ്ചം തീർക്കാനാകും ടീച്ചറേ...Very Good!Keep it up!
ReplyDeleteഗാനം ചിട്ടപ്പെടുത്താന്‍ വരുന്ന ആളിന്റെ അഭിപ്രായം മാനിച്ചു വേണ്ട തിരുത്തലുകള്‍ നടത്താം.
Deleteപിന്നെ ,രാപ്പാടിയും ഉറങ്ങി എന്നത് ഏറ്റവും അവസാനമായി ഉറങ്ങുന്നവരും ഉറങ്ങി എന്ന അര്‍ത്ഥത്തില്‍ ആണ് പ്രയോഗിച്ചത് .പൂന്തെന്നലിനെ ഒരു പൂമ്പൈതലായി കരുതിയാല്‍ സ്വയം മൂളി ഉറങ്ങുന്ന ശൈശവ ഭാവം വരില്ലേ...? അര്‍ത്ഥമില്ലാത്ത സങ്കല്പ്പമാകാം.തെറ്റ് പറ്റിയെങ്കില്‍ ക്ഷമിക്കുക.
വനസ്ഥലികളിലൂടെ സഞ്ചരിച്ചിട്ടുണ്ടോ ഫൈസൽ? അപ്പോൾ കേൾക്കാം ഇല്ലിക്കാടുകൾക്കിടയിലൂടെ ഈണങ്ങൾ മൂളുന്ന പൂന്തെന്നലിനെ....
ReplyDeleteകവിതയേക്കാള്‍ ടീച്ചര്‍ക്ക് ഇണങ്ങുക ഗാനം തന്നെ. എത്രമനോഹരം.
ReplyDeleteതാങ്ക്സ് സര് .കണ്ടിട്ട് ഒരുപാട് നാളായല്ലോ.വന്നതില്‍ ഒത്തിരി നന്ദി.
Deleteനല്ല ഈണത്തില്‍ പാടാവുന്ന ഗാനങ്ങള്‍..
ReplyDeleteആശംസകള്‍ ടീച്ചര്‍....
താങ്ക്സ് വിന്‍സെന്റ് .
Deleteതാരകക്കുഞ്ഞുങ്ങള്‍ കണ് ചിമ്മും വാനിന് -
ReplyDeleteകോണിലൊരാള്‍ കാത്തു നിന്നോ...? നിന്നെ
തേടിയൊരാള്‍ വന്നുവെന്നോ...?
അമ്മ , സുഖമായി ഒഴുകിയിറങ്ങുന്ന വരികള്‍ ..
" നിന്നിലേ മോഹത്തിന് കണങ്ങളില്‍
മഴതുള്ളിയായ് പൊഴിയുവാന്‍ വെമ്പവേ
നാളെ നിന്റെ ഹൃദയത്തിലേക്കൊരു
മഴമേഘമായി നിറഞ്ഞു പെയ്യവേ "
നല്ലവാക്കുകള്‍ക്ക് നന്ദിയുണ്ട് മോനെ ....
Deleteപാടണമെന്നുണ്ടായിരുന്നു. പക്ഷെ ആരും കേള്‍ക്കാതെ പാടാം... ഈണം... ഞാനൊന്നു ശ്രമിച്ചുനോക്കട്ടെ...
ReplyDeleteഓക്കേ.താങ്ക്സ് ...ആരും കേള്‍ക്കാതെ അല്ല..എല്ലാരും കേള്‍ക്കട്ടെ...
Deleteമനസ്സില്‍ തട്ടുന്ന വരികള്‍ .കവിതാസുഖഗീതം.ആശംസകള്‍...!
ReplyDeleteതാങ്ക്സ്
Deleteനല്ല ഒരു സിനിമ ഗാനം പോലെ തോന്നി...നമ്മള് ബ്ലോഗേര്‍സിന്റെ കൂട്ടത്തില്‍ തന്നെ മ്യൂസിക് ചെയ്യുന്നവര്‍ ഉണ്ടല്ലോ...ആരെങ്കിലും ഇതൊന്നു ഈണം നല്കി പാടിയെങ്കില്‍ നന്നായിരുന്നു.
ReplyDeleteഅവരുടെ പേര് പറയാമോ? ഞാന്‍ നേരിട്ട് റിക്വസ്റ്റ് ചെയ്യാം.
Deleteവന്നതില്‍ നന്ദി.
നന്നായിട്ടുണ്ട് ട്ടോ
ReplyDeleteആശംസകള്‍
നന്ദി മന്‍സൂര്‍ .
ReplyDeleteനല്ല വരികള്‍
ReplyDeleteതാങ്ക് യു ഖാദര്‍ ജി
Deleteഎല്ലാവരും പറഞ്ഞതു തന്നെ ഞാനും പറയുന്നു.. നല്ല വരികള്‍,
ReplyDeleteഓക്കേ നന്ദി. ഇടയ്ക്ക് വരണം കേട്ടോ
Deleteചേച്ചി നന്നായിട്ടുണ്ട്...
ReplyDeleteഭാവുകങ്ങള്‍..
നന്ദി ജിത്തു.
ReplyDeleteഹൃദ്യമായ വരികള്‍ ആശംസകള്‍.....
ReplyDeleteതാങ്ക് യു ആഷിഷ്
DeleteLeela, nannayittundu, ishtappettu. oru sukham undu chollanum, kelkkanum.
ReplyDeleteതാങ്ക്സ് ഇന്ദിരാജി .
Deleteലീലാചന്ദ്രന്‍, ഈ ഗാനം മാത്രമല്ല ,മിക്കവയും വളരെ ഹൃദ്യമാണ്....വിസദമായി പിന്നീട് ആവാം.ഭാവുകങ്ങള്‍ നേരുന്നു.
ReplyDeleteഞാന്‍ കുറെ നേരമായി ലീലെച്ചീടെ വയലില്‍ വന്നു കളിക്കുന്നു ...
ReplyDeleteപോവാന്‍ തോന്നുന്നില്ല
വയല്‍ക്കിളികള്‍ തകര്‍ത്തു പാടുകയല്ലേ ..പിന്നെങ്ങനെ പോവാന്‍ തോന്നും
എല്ലാ പാട്ടും ഒന്നിനൊന്നു മെച്ചം ..
ഒത്തിരി സന്തോഷമായി കേട്ടോ
Delete