Wednesday, February 27, 2013

നിശാഗന്ധികൾ പൂക്കും രാവിൽ

നിശാഗന്ധികൾ പൂക്കും രാവിൽ
നിശാശലഭങ്ങൾ പാറും രാവിൽ
നീരദപാളികൾ മാറോടു ചേർത്ത്
നീയും വാനവും കുളിരണിഞ്ഞു
നീറും സ്വപ്നങ്ങൾ പങ്കുവച്ചു.

                       നിശാഗന്ധികൾ പൂക്കും രാവിൽ ....

ആയിരം പൂത്തിരി തെളിയുമാകാശത്തിൽ
ആശകളെല്ലാം പൂത്തുലഞ്ഞു
ആയിരം നോവിന്റെ തീക്കനൽക്കൂനയിൽ
ആത്മസ്വപ്നങ്ങളോ എരിഞ്ഞമർന്നു.

                        നിശാഗന്ധികൾ പൂക്കും രാവിൽ ....

തന്ത്രി വലിച്ചു മുറുക്കിയ തംബുരു
താന്തയായ് മന്ത്രിച്ചതെന്താവ... ?
ആരോ പാടാൻ മറന്ന പ്രണയത്തിൻ
വിരഹഗീതങ്ങൾ തൻ വിഷാദമന്ത്രം.

                          നിശാഗന്ധികൾ പൂക്കും രാവിൽ ....

8 comments:

  1. പ്രിയപ്പെട്ട ചേച്ചി,
    വളരെ മനോഹരമായി
    ഈ വരികളൊക്കെ ഒന്ന് പാടികേട്ടാല്‍ എത്ര മനോഹരമായിരിക്കും എന്ന് ചിന്തിച്ചു.
    ആശംസകള്‍ !
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
  2. paadikkolu gireesh...njan nokkiyitt oru vazhiyum kaanunnilla.

    ReplyDelete
  3. ശരിയാണ്.ഇത് ആലപിച്ചാല്‍ കൂടുതല്‍ ഹൃദ്യമാവും,

    ReplyDelete
    Replies
    1. athinulla nadapadikal sveekarichathaayirunnu....pakshe....athu mudangippoyi....ini...?illa pratheekshayilla.
      paadanariyunnavar ithu tune cheythu padikelppikkunna oru divasathinaayulla kaathirippaanu.

      Delete
  4. തന്ത്രി വലിച്ചു മുറുക്കിയ തംബുരു
    താന്തയായ് മന്ത്രിച്ചതെന്താവോ... ?
    ആരോ പാടാൻ മറന്ന പ്രണയത്തിൻ
    വിരഹഗീതങ്ങൾ തൻ വിഷാദമന്ത്രം.

    ReplyDelete
  5. ആലാപന സൌകുമാര്യമുള്ള വരികള്‍

    ReplyDelete