Sunday, November 4, 2012

കണ്ണാ കണ്ണാ

ഈ പാട്ട് ഇവിടെ കേൾക്കാം
http://sweeetsongs.blogspot.hk/2013/09/blog-post.html
രചന .ലീല എം ചന്ദ്രൻ
സംഗീതം. ഡോ .എൻ  എസ്  പണിക്കർ
പാടിയത് . ലയ ശരത്

 

കണ്ണാ കണ്ണാ നീയുറങ്ങ് ,എന്റെ
കണ്മണിക്കുഞ്ഞേ നീയുറങ്ങ്
കണ്ണേപൊന്നേനീയുറങ്ങ്
കണ്ണും പൂട്ടി ചായുറങ്ങ്.
           
രാരിരാരോ രാരിരാരോ
രാരീരംരാരീരം..രാരോ             

അമ്മിഞ്ഞപ്പാലൂറും നിൻ ചൊടിയിൽ
മന്ദസ്മിതവുമായ് നീയുറങ്ങ്
കണ്ണിമ പൂട്ടാതെ കാവലാളായ്
അച്ഛനുമമ്മയുമരികിലുണ്ട്..

രാരിരാരോ രാരിരാരോ 
രാരീരംരാരീരം..രാരോ


പൊന്നിൻ കിനാവുകൾ കണ്ടീടുവാൻ
പൊന്നുഷസന്ധ്യകൾ കണ്ടുണരാൻ
പാലൊളി തൂകും നിലാവു പോലെ
പാതി മിഴി പൂട്ടി നീയുറങ്ങ്. 

രാരിരാരോ രാരിരാരോ 
രാരീരംരാരീരം..രാരോ
      

44 comments:

  1. ലീലെച്ചീ,
    കണ്ണാ കണ്ണാ എന്നുള്ളത് കണ്ണൂ കണ്ണൂ എന്നാ വായിച്ചത്.
    പാട്ട് കേട്ട് ഞാനുറങ്ങി.
    ഗ്ര്‍ര്‍ര്‍ര്‍ ..
    (കൂര്‍ക്കം വലിക്കുന്ന ശബ്ദമാ)

    ReplyDelete
    Replies
    1. koorkkam valikkunna sabdamayirunno. njanorthu simham garjjichathaanennu.

      thankyuda.....

      Delete
  2. Sneham...!

    Ishttamayi Chechy, Ashamsakal...!!!

    ReplyDelete
  3. ഒരമ്മയില്‍ നിന്നും കുഞ്ഞിന് അമ്മിഞ്ഞപാലിനോടൊപ്പം കിട്ടുന്ന സ്നേഹം തന്നെയല്ലേ ഈ താരാട്ടും ...

    ReplyDelete
    Replies
    1. അതെ തീർച്ചയായും....ഈ സന്തോഷം പറഞ്ഞറിയിക്കുന്നതിനും അപ്പുറത്തണല്ലേ....

      Delete
  4. ഒന്ന് പാടാന്‍ കഴിഞ്ഞെങ്കില്‍ എന്നു വെറുതെ മോഹിച്ചു പോയി ....ആശംസകള്‍ !

    ReplyDelete
    Replies
    1. പാടൂ...എന്നിട്ടു എല്ലാരെയും കൂടി കേൾപ്പിക്കൂ

      Delete
  5. ഈ മാസം എനിക്ക് പിറക്കാന്‍ പോകുന്ന
    കുഞ്ഞിനെ ഉറക്കാന്‍
    ചേച്ചിയുടെ വക ഒരു സമ്മാനമായി
    ഇത് ഞാന്‍ സ്വീകരിച്ചിരിക്കുന്നു.

    ReplyDelete
    Replies
    1. ആഹാ...നല്ല വാർത്ത...തീർച്ചയായും ഇതൊരു സമ്മാനമായി സ്വീകരിക്കൂ...അതോടൊപ്പം അഴകും ആരോഗ്യവും ആയുസ്സുമുള്ള ഒരു പൊന്നോമനയെ ലഭിക്കട്ടെ എന്ന ആശംസയും.....

      Delete
  6. കൊള്ളാം ട്ടോ ഇഷ്ടമായി

    ReplyDelete
  7. നല്ലൊരു താരാട്ട്!

    ReplyDelete
  8. നല്ലൊരു താരാട്ട് പാട്ട്, പാടിക്കേൾക്കാൻ കൊതിയാവുന്നു,,,

    ReplyDelete
    Replies
    1. പ്രതീക്ഷ കൈവിടല്ലേ.....ഒക്കെ നന്നായി വരും

      Delete
  9. Replies
    1. അതെ നമുക്കു പാടാം....നന്ദി ഷാജു.

      Delete
  10. kollaam...kellkunathaanu vaayikkunathinekaal nallathu ..so i hope u will give the music for it ...pls send me that song

    ReplyDelete
  11. പാടി കേള്‍ക്കാം എന്ന് കരുതി... വായിച്ചു
    നോക്കിയിട്ട് ഓഡിയോ തപ്പിയപ്പോള്‍ പഴയത് തന്നെ...

    ഇത് കൂടി ഒന്ന് കേള്‍പ്പിക്കാന്‍ നോക്കണേ ടീച്ചര്‍...

    ReplyDelete
  12. പ്രിയപ്പെട്ട ചേച്ചി,
    താരാട്ട് പാട്ട് നന്നായിട്ടുണ്ട്. അമ്മയുടെ സ്നേഹം നിറഞ്ഞൊഴുകുന്ന വരികള്‍.
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
  13. താരാട്ട് പാട്ട് കേട്ട ഓര്‍മയില്ല. അമ്മ താരാട്ടൊക്കെ പാടിയിട്ടുണ്ടാകും ..പക്ഷെ അന്ന് നമ്മള്‍ അതൊക്കെ എങ്ങിനാ കേട്ട് മനസിലാക്കുക. ഇനിയിപ്പോ കേട്ടിട്ടുണ്ടെങ്കില്‍ തന്നെ വലുതാകുമ്പോഴേക്കും നമ്മളെല്ലാം മറന്നിട്ടുണ്ടാകും. ഇപ്പൊ താരാട്ട് പാട്ട് ആരെങ്കിലും പാടുന്നുണ്ടോ എന്ന് സംശയമാ..എല്ലാരും എഫ് എമ്മും ടി വിയും ഒക്കെ കേള്‍പ്പിച്ചാണ് കുട്ടികളെ ഉറക്കുന്നത്...

    എന്തായാലും താരാട്ട് പാട്ട് ശ്ശി അങ്ങട് ഇഷ്ടായി ട്ടോ ചേച്ചീ ... അഭിനന്ദനങ്ങള്‍ ...ആശംസകള്‍ ...

    ReplyDelete
  14. താരാട്ട് ഇഷ്ടമായി.........

    ReplyDelete
  15. ഇതൊന്നു ആരേലും ട്യുന്‍ ചെയ്യൂ.

    ReplyDelete
    Replies
    1. ഇതൊന്നു ആരേലും ട്യുന്‍ ചെയ്യൂ......ഞാനും കൊതിക്കുന്നു...നന്ദി അസ് ലൂ

      Delete
  16. നല്ല താരാട്ട് കവിത....ഇതു വായിക്കുമ്പോള്‍ എനിക്ക് വാത്സല്യം എന്ന ചിത്രത്തിലെ താരാട്ട് പാട്ട് ആണ് ഓര്‍മയില്‍ വന്നത്.....

    വളരെ ഇഷ്ട്ടായി.....


    ഭാവുകങ്ങള്‍ നേരുന്നു...സസ്നേഹം

    www.ettavattam.blogspot.com

    ReplyDelete
  17. പാതി മിഴിയടഞ്ഞുപോയി... നന്ന്

    ReplyDelete
    Replies
    1. ആദ്യമായാണല്ലേ...വന്നതിൽ ഒത്തിരി നന്ദി.

      Delete
  18. ഇത്തരം പാട്ടുകള്‍ ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക്‌ അകലെയാണ്. അതിന്‍റെ നഷ്ടവും നഷ്ടബോധവും പുതു തലമുറയില്‍ പ്രകടവുമാണ്‌.

    ReplyDelete
    Replies
    1. ശരിയാണ് റഫീക്....വന്നതിൽ ഒത്തിരി നന്ദി.

      Delete
  19. താരാട്ട് പാട്ട് ഇഷ്ടായി ചേച്ചി ..

    ReplyDelete
    Replies
    1. താങ്ക് യു കൊച്ചു മോൾ....ഇനിയും വരുമല്ലൊ.

      Delete
  20. http://sweeetsongs.blogspot.hk/2013/09/blog-post.html
    റ്റീച്ചറുടെ മകൾ തെരക്കിനിടയിൽ പോലും പാടാനുള്ള സൗകര്യം ഇല്ലാഞ്ഞിട്ട് മൊബൈലിൽ റെകോഡ് ചെയ്ത് അയച്ചു തന്നു. അത് ഒന്നു മുറിച്ച് മിനുക്കി ഒപ്പിച്ചതാ അതിന്റെ കുഴപ്പം മുഴുവൻ എന്റെ മാത്രം

    ReplyDelete
  21. നല്ല താരാട്ട്.. ഒത്തിരി ഇഷ്ടമായി. അഭിനന്ദനങ്ങള്‍ .. ' പൊന്നുഷസന്ധ്യകള്‍ കണ്ടുണരാന്‍ ' എന്ന പ്രയോഗത്തില്‍ മാത്രം ചെറിയൊരു അപാകത തോന്നി.

    ReplyDelete