ഈ പാട്ട് ഇവിടെ കേൾക്കാം
http://sweeetsongs.blogspot.hk/2013/09/blog-post.html
http://sweeetsongs.blogspot.hk/2013/09/blog-post.html
രചന .ലീല എം ചന്ദ്രൻ
സംഗീതം. ഡോ .എൻ എസ് പണിക്കർ
പാടിയത് . ലയ ശരത്
രാരിരാരോ രാരിരാരോ
രാരിരാരോ രാരിരാരോ
രാരിരാരോ രാരിരാരോ
സംഗീതം. ഡോ .എൻ എസ് പണിക്കർ
പാടിയത് . ലയ ശരത്
കണ്ണാ കണ്ണാ
നീയുറങ്ങ് ,എന്റെ
കണ്മണിക്കുഞ്ഞേ
നീയുറങ്ങ്
കണ്ണേ…പൊന്നേ…നീയുറങ്ങ്
കണ്ണും പൂട്ടി
ചായുറങ്ങ്….
രാരിരാരോ രാരിരാരോ
രാരീരം…രാരീരം..രാരോ
അമ്മിഞ്ഞപ്പാലൂറും
നിൻ ചൊടിയിൽ
മന്ദസ്മിതവുമായ്
നീയുറങ്ങ്
കണ്ണിമ പൂട്ടാതെ
കാവലാളായ്
അച്ഛനുമമ്മയുമരികിലുണ്ട്…..
രാരിരാരോ രാരിരാരോ
രാരീരം…രാരീരം..രാരോ
പൊന്നിൻ കിനാവുകൾ
കണ്ടീടുവാൻ
പൊന്നുഷസന്ധ്യകൾ
കണ്ടുണരാൻ
പാലൊളി തൂകും നിലാവു
പോലെ
പാതി മിഴി പൂട്ടി
നീയുറങ്ങ്. രാരിരാരോ രാരിരാരോ
രാരീരം…രാരീരം..രാരോ
ലീലെച്ചീ,
ReplyDeleteകണ്ണാ കണ്ണാ എന്നുള്ളത് കണ്ണൂ കണ്ണൂ എന്നാ വായിച്ചത്.
പാട്ട് കേട്ട് ഞാനുറങ്ങി.
ഗ്ര്ര്ര്ര് ..
(കൂര്‍ക്കം വലിക്കുന്ന ശബ്ദമാ)
koorkkam valikkunna sabdamayirunno. njanorthu simham garjjichathaanennu.
Deletethankyuda.....
nalloru thaarattu paattu..
ReplyDeletethank u sree...
DeleteSneham...!
ReplyDeleteIshttamayi Chechy, Ashamsakal...!!!
സന്തോഷം
DeleteThis comment has been removed by the author.
ReplyDeleteഒരമ്മയില്‍ നിന്നും കുഞ്ഞിന് അമ്മിഞ്ഞപാലിനോടൊപ്പം കിട്ടുന്ന സ്നേഹം തന്നെയല്ലേ ഈ താരാട്ടും ...
ReplyDeleteഅതെ തീർച്ചയായും....ഈ സന്തോഷം പറഞ്ഞറിയിക്കുന്നതിനും അപ്പുറത്തണല്ലേ....
Deleteഒന്ന് പാടാന്‍ കഴിഞ്ഞെങ്കില്‍ എന്നു വെറുതെ മോഹിച്ചു പോയി ....ആശംസകള്‍ !
ReplyDeleteപാടൂ...എന്നിട്ടു എല്ലാരെയും കൂടി കേൾപ്പിക്കൂ
Deleteഈ മാസം എനിക്ക് പിറക്കാന്‍ പോകുന്ന
ReplyDeleteകുഞ്ഞിനെ ഉറക്കാന്‍
ചേച്ചിയുടെ വക ഒരു സമ്മാനമായി
ഇത് ഞാന്‍ സ്വീകരിച്ചിരിക്കുന്നു.
ആഹാ...നല്ല വാർത്ത...തീർച്ചയായും ഇതൊരു സമ്മാനമായി സ്വീകരിക്കൂ...അതോടൊപ്പം അഴകും ആരോഗ്യവും ആയുസ്സുമുള്ള ഒരു പൊന്നോമനയെ ലഭിക്കട്ടെ എന്ന ആശംസയും.....
Deleteകൊള്ളാം ട്ടോ ഇഷ്ടമായി
ReplyDeleteനന്ദിയുണ്ട്..
Deleteനല്ലൊരു താരാട്ട്!
ReplyDeleteതാങ്ക്സ് സുഷമ....
Deleteനല്ലൊരു താരാട്ട് പാട്ട്, പാടിക്കേൾക്കാൻ കൊതിയാവുന്നു,,,
ReplyDeleteപ്രതീക്ഷ കൈവിടല്ലേ.....ഒക്കെ നന്നായി വരും
Deleteപാടം നമുക്ക് പാടാം
ReplyDeleteഅതെ നമുക്കു പാടാം....നന്ദി ഷാജു.
DeleteThis comment has been removed by the author.
ReplyDeletekollaam...kellkunathaanu vaayikkunathinekaal nallathu ..so i hope u will give the music for it ...pls send me that song
ReplyDeleteok.shramikkaam.
Deleteപാടി കേള്‍ക്കാം എന്ന് കരുതി... വായിച്ചു
ReplyDeleteനോക്കിയിട്ട് ഓഡിയോ തപ്പിയപ്പോള്‍ പഴയത് തന്നെ...
ഇത് കൂടി ഒന്ന് കേള്‍പ്പിക്കാന്‍ നോക്കണേ ടീച്ചര്‍...
thanks.shramikkaam.
Deleteപ്രിയപ്പെട്ട ചേച്ചി,
ReplyDeleteതാരാട്ട് പാട്ട് നന്നായിട്ടുണ്ട്. അമ്മയുടെ സ്നേഹം നിറഞ്ഞൊഴുകുന്ന വരികള്‍.
സ്നേഹത്തോടെ,
ഗിരീഷ്
thanks.
Deleteതാരാട്ട് പാട്ട് കേട്ട ഓര്‍മയില്ല. അമ്മ താരാട്ടൊക്കെ പാടിയിട്ടുണ്ടാകും ..പക്ഷെ അന്ന് നമ്മള് അതൊക്കെ എങ്ങിനാ കേട്ട് മനസിലാക്കുക. ഇനിയിപ്പോ കേട്ടിട്ടുണ്ടെങ്കില്‍ തന്നെ വലുതാകുമ്പോഴേക്കും നമ്മളെല്ലാം മറന്നിട്ടുണ്ടാകും. ഇപ്പൊ താരാട്ട് പാട്ട് ആരെങ്കിലും പാടുന്നുണ്ടോ എന്ന് സംശയമാ..എല്ലാരും എഫ് എമ്മും ടി വിയും ഒക്കെ കേള്‍പ്പിച്ചാണ് കുട്ടികളെ ഉറക്കുന്നത്...
ReplyDeleteഎന്തായാലും താരാട്ട് പാട്ട് ശ്ശി അങ്ങട് ഇഷ്ടായി ട്ടോ ചേച്ചീ ... അഭിനന്ദനങ്ങള്‍ ...ആശംസകള്‍ ...
nandi praveen.
Deleteതാരാട്ട് ഇഷ്ടമായി.........
ReplyDeletethanks echmu.
Deleteഇതൊന്നു ആരേലും ട്യുന് ചെയ്യൂ.
ReplyDeleteഇതൊന്നു ആരേലും ട്യുന് ചെയ്യൂ......ഞാനും കൊതിക്കുന്നു...നന്ദി അസ് ലൂ
Deleteനല്ല താരാട്ട് കവിത....ഇതു വായിക്കുമ്പോള്‍ എനിക്ക് വാത്സല്യം എന്ന ചിത്രത്തിലെ താരാട്ട് പാട്ട് ആണ് ഓര്‍മയില്‍ വന്നത്.....
ReplyDeleteവളരെ ഇഷ്ട്ടായി.....
ഭാവുകങ്ങള്‍ നേരുന്നു...സസ്നേഹം
www.ettavattam.blogspot.com
നന്ദിയുണ്ട്..
Deleteപാതി മിഴിയടഞ്ഞുപോയി... നന്ന്
ReplyDeleteആദ്യമായാണല്ലേ...വന്നതിൽ ഒത്തിരി നന്ദി.
Deleteഇത്തരം പാട്ടുകള്‍ ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക് അകലെയാണ്. അതിന്റെ നഷ്ടവും നഷ്ടബോധവും പുതു തലമുറയില്‍ പ്രകടവുമാണ്.
ReplyDeleteശരിയാണ് റഫീക്....വന്നതിൽ ഒത്തിരി നന്ദി.
Deleteതാരാട്ട് പാട്ട് ഇഷ്ടായി ചേച്ചി ..
ReplyDeleteതാങ്ക് യു കൊച്ചു മോൾ....ഇനിയും വരുമല്ലൊ.
Deletehttp://sweeetsongs.blogspot.hk/2013/09/blog-post.html
ReplyDeleteറ്റീച്ചറുടെ മകൾ തെരക്കിനിടയിൽ പോലും പാടാനുള്ള സൗകര്യം ഇല്ലാഞ്ഞിട്ട് മൊബൈലിൽ റെകോഡ് ചെയ്ത് അയച്ചു തന്നു. അത് ഒന്നു മുറിച്ച് മിനുക്കി ഒപ്പിച്ചതാ അതിന്റെ കുഴപ്പം മുഴുവൻ എന്റെ മാത്രം
നല്ല താരാട്ട്.. ഒത്തിരി ഇഷ്ടമായി. അഭിനന്ദനങ്ങള്‍ .. ' പൊന്നുഷസന്ധ്യകള്‍ കണ്ടുണരാന് ' എന്ന പ്രയോഗത്തില്‍ മാത്രം ചെറിയൊരു അപാകത തോന്നി.
ReplyDelete