Monday, June 10, 2013
Thursday, May 16, 2013
എവിടെ ?
ശ്രീനാഥനെവിടെ.....?
ശ്രീദേവി എവിടെ....?ആ.....ആ.....ആ.....
ശ്രീനാഥനില്ലാത്ത...
ശ്രീദേവിയില്ലാത്ത കോവില്‍.....
ശ്രീരാഗമില്ലാത്ത
ശീവേലിയില്ലാത്ത
നഷ്ട സ്വപ്നങ്ങള്‍ തന്‍ കോവില്‍
നിത്യ നിതാന്തമീഭൂമി..
ശ്രീനാഥ.....
ഇവിടെയിതാ..തുടി താളം
മറന്നതാം ഇടയ്ക്കകള്‍...
അണിയുവാനാകാതെ...
ചിലമ്പുകള്‍...
ശ്രുതിയുണര്‍ന്നീടാത്ത..
മണിവീണകള്‍ -അപ-
ശ്രുതിമുഴങ്ങും രണഭൂമി...ഇത്
അശാന്തമാമൊരു കോവില്‍....
ശ്രീനാഥ....
ഇവിടെയിതാ... ഇരുള്‍ പെറ്റ
മോഹത്തിന്നൊളിയിടങ്ങള്‍
ദാഹനീരൊഴുകാത്തൊ-
രരുവികള്‍...
മിഴി തുറന്നീടാത്ത
നിലവിളക്ക്..ഏതോ-
മുനിശാപമേറ്റൊരീ ഭൂമി ...ഇത്
അശാന്തമാമൊരു കോവില്‍.....
ശ്രീനാഥ....
Wednesday, April 17, 2013
ശരണം ശ്രീ മുത്തപ്പാ
വിശ്വ ചരാചര വിസ്മയ മുത്തേ
വിശ്വേശ്വരന്റെ അംശകനെ
ചരണം ശരണം ശ്രീ മുത്തപ്പാ
തരണം നീ ശരണം
ദർശന ഭാഗ്യം നൽകിയെൻ ചിത്തം
നിർമ്മലമാക്കണേ ശ്രീ മുത്തപ്പാ
തേങ്ങാപ്പൂളും പയറും തന്ന് ,പൈ-
ദാഹങ്ങളെല്ലാം അകറ്റണമേ
എന്നുമെന്നുള്ളിൽ കുടികൊള്ളൂക നീ
പറശ്ശിനിയിൽ വാഴും ശ്രീ മുത്തപ്പാ
പിഴകളൊഴിഞ്ഞതാം വഴിനടത്തിടണേ
സർവൈശ്വര്യങ്ങളും നൽകണേ
Thursday, April 11, 2013
വിഷുപ്പക്ഷി.
എന്തിനു കാലം തെറ്റി വന്നു നീ വിഷുപ്പക്ഷി
നിന്നിണക്കിളി നിന്നെ വേര്‍പിരിഞ്ഞോ?
ഈ മുളം കാട്ടിലും ഈ മലര്‍ത്തോപ്പിലും
തേടുകയാണോ നിന്‍ പ്രിയതമയെ....?
എന്തിനു കാലം തെറ്റി.....
നീലാംബുജങ്ങള്‍ മറന്ന തടാകങ്ങള്‍
നീരദപാളിയുറഞ്ഞ വെണ്മേഘങ്ങള്‍
നിന്‍ മിഴിത്തുമ്പില്‍ നിന്നിറ്റിറ്റു വീഴുമീ
കണ്ണീര്‍കണങ്ങളില്‍ തെളിഞ്ഞിടുന്നു....
എന്തിനു കാലം തെറ്റി.......
അന്നു നിന്നിണയുടെ കൊഞ്ചല്‍ നിന്‍ ജീവനില്‍
സുന്ദരരാഗത്തേന്‍ ശ്രുതി പകര്‍ന്നു....
ഇന്നീനൊമ്പര ചെങ്കടലില്‍ നിന്റെ
ജന്മമൊടുങ്ങുന്നീ സന്ധ്യകളില്‍....
എന്തിനു കാലം തെറ്റി......
Saturday, March 30, 2013
സ്നേഹത്തിന്റെ പ്രതീകം
ലോകത്തിൻ വെളിച്ചമാം നാഥൻ
ദൈവത്തിൻ സൂനുവാമേശു
ഗാഗുൽത്താ മലയിൽ മാമരക്രൂശിൽ തൻ
ജീവനെ ബലിയായേകി
ലോകത്തിൻ വെളിച്ചമാം......
മന്നിലെപ്പാപത്തിൻ ഭാരങ്ങളാകെയവൻ
മരക്കുരിശായ് തന്റെ തോളിലേറ്റി
ലോകപാപത്തിൻ കറ നീക്കാൻ
നാഥൻ തൻ വാഗ്ദാനം പൂർണ്ണമാക്കി.
അവൻ തേങ്ങി ....
'പാപം പൊറുക്കു .. .. വരം ചൊരിയൂ
സ്വർഗസ്ഥനായ പിതാവേ ... '
ലോകത്തിൻ വെളിച്ചമാം.......
സ്വർഗസ്ഥ താതൻ തൻ ഓമനപ്പുത്രന്റെ
യാചന സന്തോഷം സ്വീകരിച്ചൂ
നാഥന്റെ ജീവിതം ധന്യമായി
താതന്റെ പക്കലേയ്ക്കവനുയർന്നു
അവനോതി ....
'സ്വർഗ്ഗസിംഹാസനം താതന്റെ ചാരെ
നിങ്ങൾക്കായ് ഞാൻ ചെന്നൊരുക്കും... '
ലോകത്തിൻ വെളിച്ചമാം.....
Tuesday, March 26, 2013
എന്തിന്
എന്തിനുനാഥാ കാൽവരി മുകളിൽ
വേദനയോടെ നീ പിടഞ്ഞു ,
പാപികൾക്കായി എന്തിനു നീ വൃഥ
നിൻ തിരു ജീവൻ ബലികൊടുത്തു... ?
എന്തിനുനാഥാ.....
നന്മകൾ ചൊല്ലിയ നാവിലേയ്ക്കന്ന്
കയ്പ്പുനീരല്ലേ പകർന്നു തന്നു ... ?
സാന്ത്വനമായി തലോടിയ കൈകളിൽ
കാരിരുമ്പാണികൾ തറച്ചു വച്ചു ...
എന്തിനുനാഥാ.....
തന്നെപ്പോൽ തന്നയൽക്കാരനെ സ്നേഹിക്കാൻ
നീ ചൊന്ന വാക്കുകൾ മറന്നു ഞങ്ങൾ
നിന്ദ്യമായ് ജീവനെ കൊന്നു തള്ളിയിതാ
തൻ പക പോക്കുവാൻ മത്സരിപ്പു...
എന്തിനുനാഥാ .....
Tuesday, March 12, 2013
ഇനിയും വരുമോ?
ഇനിയും വരുമോ?
വരുമോ ഇനിയും ഈ വഴിയെ...?
പ്രിയതരമാമെന്‍ കനവുകളെ
വരില്ലെന്നു കരുതിയ വസന്തര്‍ത്തുവും
പുതുപൂക്കള്‍ വിടര്‍ത്തിയ ശുഭവേളയില്‍
വരുമോ ഇനിയും...
മറവിക്കും മായ്ക്കുവാനായിടാത്ത
നറുമണമിയലുമാ മലര്‍ക്കുടിലും
അവിടെന്നെ തഴുകിയ കുളിര്‍ത്തെന്നലും
മനതാരില്‍ മധുകണമൊഴുക്കീടുവാന്‍
വരുമോ ഇനിയും.....
പാടുവാന്‍ മോഹമുണ്ടേറെയെന്നാല്‍
അധരങ്ങള്‍ മൌനം പുണര്‍ന്നീടവേ
മുറുകുമീയാത്മാവിന്‍ ബന്ധനത്തിന്‍
പൊരുള്‍ തേടി മനം തപം തുടര്‍ന്നിടുമ്പോള്‍
വരുമോ ഇനിയും...
വരുമോ ഇനിയും ഈ വഴിയെ...?
പ്രിയതരമാമെന്‍ കനവുകളെ
വരില്ലെന്നു കരുതിയ വസന്തര്‍ത്തുവും
പുതുപൂക്കള്‍ വിടര്‍ത്തിയ ശുഭവേളയില്‍
വരുമോ ഇനിയും...
മറവിക്കും മായ്ക്കുവാനായിടാത്ത
നറുമണമിയലുമാ മലര്‍ക്കുടിലും
അവിടെന്നെ തഴുകിയ കുളിര്‍ത്തെന്നലും
മനതാരില്‍ മധുകണമൊഴുക്കീടുവാന്‍
വരുമോ ഇനിയും.....
പാടുവാന്‍ മോഹമുണ്ടേറെയെന്നാല്‍
അധരങ്ങള്‍ മൌനം പുണര്‍ന്നീടവേ
മുറുകുമീയാത്മാവിന്‍ ബന്ധനത്തിന്‍
പൊരുള്‍ തേടി മനം തപം തുടര്‍ന്നിടുമ്പോള്‍
വരുമോ ഇനിയും...
Subscribe to:
Posts (Atom)